പാദം വിണ്ടുകീറിയോ? കാലിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ?; ഇതാ എളുപ്പത്തിൽ മാറ്റാം
പാദപ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് വിനാഗിരി. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസിഡിറ്റി ഗുണങ്ങൾ വരണ്ട പാദങ്ങൾ, അരിമ്പാറ തുടങ്ങിയ പ്രശ്നങ്ങൾ വളരെ വേഗത്തിൽ തന്നെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ ശരീരത്തിൽ നിന്ന് ബാക്ടീരിയകളെയും രോഗങ്ങളുണ്ടാക്കുന്ന അണുക്കളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇനി എങ്ങനെ വിനാഗിരി ഉപയോഗിക്കാമെന്ന് വിശദമായി നോക്കാം.
ആദ്യം അൽപം ചൂടുവെള്ളം എടുക്കാം. അതിലേക്ക് ഒരു കപ്പ് ആപ്പിൾ സിഡാർ വിനാഗിരി ഒഴിക്കാം. 2:1 എന്ന അനുപാതത്തിലായിരിക്കണം അവ രണ്ടും എടുക്കേണ്ടത്. വേണമെങ്കിൽ വാസനയ്ക്കായി അൽപം ലാവന്റർ ഓയിൽ ഉപയോഗിക്കാം. അതിന് ശേഷം ഊ വെള്ളത്തിലേക്ക് കാല് താഴ്ത്തി വെയ്ക്കാം. 15 മുതൽ 20 മിനിറ്റ് വരെ ഇത്തരത്തിൽ കാല് കുതിർത്ത് വെയ്ക്കാം.

എന്തൊക്കെയാണ് ഗുണങ്ങൾ
കാലിലെ വേദനയുള്ള പേശികളെ ശമിപ്പിക്കാൻ ഇതുവഴി സാധിക്കും. മാത്രമല്ല കാലിന്റെ ദുർഗന്ധം അകറ്റാം. കുഴി നഖം പോലുള്ള പ്രശ്നങ്ങൾ, അരിമ്പാറ, വിണ്ടു കീറിയ ചർമ്മം എന്നിവ നീക്കം ചെയ്യാൻ സഹായിക്കും
കാൽപാദത്തിലെ ദുർഗന്ധം അകറ്റാം
പാദങ്ങളിൽ ദുർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ അകറ്റാൻ സഹായിക്കുന്ന അണുനാശിനികൾ വിനാഗിരിയിൽ അടങ്ങിയിട്ടുണ്ട്. ഇതിനായി വെള്ളവും വിനാഗിരിയും ചേർക്കാം. ഇതിലേക്ക് അൽപം കാശിത്തുമ്പ എണ്ണയും ചേർത്ത് കൊടുക്കാം. 15 മുതൽ 20 മിനുറ്റ് വരെയാണ് കാല് മുക്കിവെയ്ക്കേണ്ടത്. ഇതിന് ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കാല് കഴുകാം. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും ഇത് പിന്തുടരാം.
കാൽ വേദന മാറ്റാൻ
വലിയ പാത്രത്തിൽ ഒരു കപ്പ് എപ്സം, ഉപ്പ്, കടൽ ഉപ്പ് എന്നിവ ചേർത്ത് മിശ്രിതം തയ്യാറാക്കാം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ചെടുക്കാം. ഇതിന് ശേഷം അൽപം ചൂടുവെള്ളം ചേർത്ത് കൊടുക്കാം. ഈ ലായനിയിലേക്ക് കാൽപാദം ഇറക്കി വെയ്ക്കാം. ഇതിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കാൽ കഴുകാം. ടവ്വൽ ഉപയോഗിച്ച് കാൽ തുടയ്ക്കാം. വേദന ഭേദപ്പെടാം.
അരിമ്പാറ ഇല്ലാതാക്കാം
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസഡിക് ആസിഡ് അരിമ്പാറ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇതിനായി തുല്യ അളവിൽ വെളുത്ത വിനാഗിരിയും ചെറുചൂടുള്ള വെള്ളവും എടുക്കാം. 20 മിനിറ്റോളം കാല് കുതിർത്ത് വെയ്ക്കാം.












Click it and Unblock the Notifications