സോപ്പ്, ബോഡി വാഷ്, ഷവര്‍ ജെല്‍... ഇതില്‍ ഏതാണ് കൂടുതല്‍ ഫലപ്രദം? വ്യത്യാസം തിരിച്ചറിഞ്ഞ് ഉപയോഗിക്കാം
കുളിക്കാന്‍ സോപ്പ് മാത്രം ഉപയോഗിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് നാം ഒരുപാട് മുന്നോട്ടു പോയി. ഇപ്പോള്‍ സോപ്പിനു പുറമേ ബോഡി വാഷ്, ഷവര്‍ ജെല്‍ എന്നിങ്ങനെ നിരവധി ഓപ്ഷനുകള്‍ നമുക്ക് മുമ്പില്‍ ലഭ്യമാണ്. എന്നാല്‍ ഇത് തമ്മിലുള്ള വ്യത്യാസം എന്താണെന്ന് തിരിച്ചറിയാതെയാണ് പലരും ഉപയോഗിക്കുന്നത്.
സോപ്പ് കൊണ്ട് പതപ്പിച്ച് തേക്കുമ്പോഴാണ് ശരീരം വൃത്തിയാക്കുന്നതെന്ന തെറ്റായ ധാരണ നമ്മളില്‍ പലര്‍ക്കും ഉണ്ട്. പലര്‍ക്കും സുഗന്ധമാണ് സോപ്പ് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം. എന്നാല്‍ ചര്‍മ്മത്തിന്റെ സ്വഭാവം മനസിലാക്കി സോപ്പും ഷവര്‍ ജെല്ലും ഒക്കെ തിരഞ്ഞെടുക്കണം എന്നാണ് സൗന്ദര്യ വിദഗ്ധര്‍ പറയുന്നത്. ചര്‍മ്മത്തില്‍ നിന്ന് അഴുക്കും എണ്ണയും വിയര്‍പ്പും മൃതകോശങ്ങളും ഒക്കെ നീക്കം ചെയ്യുക എന്നതാണ് സോപ്പിന്റെയും ബോഡി വാഷിന്റെയും ഒക്കെ പ്രാഥമിക ദൗത്യം. എന്നാലും ഇവയില്‍ അടങ്ങിയിരിക്കുന്ന ചേരുവകളില്‍ വ്യത്യാസമുണ്ട്.

സോപ്പ്
സോപ്പുകളില്‍ സുഗന്ധദ്രവ്യങ്ങള്‍, പ്രിസര്‍വേറ്റീവുകള്‍, സോഡിയം ഹൈഡ്രോക്സൈഡ്, പ്രകൃതിദത്ത എണ്ണകള്‍ എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്. സോപ്പുകള്‍ ചര്‍മത്തിലെ അഴുക്കും എണ്ണയും ഫലപ്രദമായി നീക്കം ചെയ്യുന്നു. എന്നാല്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനുള്ള കഴിവ് ഓരോ സോപ്പിലും വ്യത്യസ്തമാണ്.
പരമ്പരാഗ രീതിയില്‍ നിര്‍മ്മിക്കപ്പെടുന്ന സോപ്പുകളില്‍ ഉയര്‍ന്ന പിഎച്ച് മൂല്യം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്ക് കാരണമാവും. പ്രായമായവര്‍ക്കും സെന്‍സിറ്റീവ് ചര്‍മ്മമുള്ളവര്‍ക്കും സോപ്പുകള്‍ പലപ്പോഴും അനുയോജ്യമാകണമെന്നില്ല. ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കാനും സോപ്പിന് കഴിയും. ചൊറിച്ചിലിനും അലര്‍ജിക്കുമൊക്കെ സോപ്പ് കാരണമാകാറുണ്ട്. താങ്ങാനാകുന്ന വിലയാണ് പലരെയും സോപ്പുകളിലേക്ക് ആകര്‍ഷിക്കുന്നത്.
ബോഡി വാഷ്
കണ്ടീഷണറുകള്‍ അടങ്ങിയ ലിക്വിഡ് ക്ലെന്‍സറുകളാണ് ബോഡി വാഷ്. പത രൂപത്തിലും ക്രീം, ജെല്‍ എന്നീ രൂപങ്ങളിലും ബോഡി വാഷ് ലഭ്യമാണ്. ബോഡി വാഷുകളില്‍ ആന്റിമൈക്രോബയലുകള്‍, സുഗന്ധദ്രവ്യങ്ങള്‍, മോയ്സ്ചറൈസറുകള്‍, പ്രകൃതിദത്ത എണ്ണകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ബാര്‍ സോപ്പുകളെ അപേക്ഷിച്ച് ബോഡി വാഷിന് കൂടുതല്‍ ഈര്‍പ്പമുള്ളതിനാല്‍ ചര്‍മ്മത്തിന് കൂടുതല്‍ ഫലപ്രദമാണ് പ്രത്യേകിച്ച് സെന്‍സിറ്റീവും വരണ്ടതുമായ ചര്‍മമുള്ളവര്‍ക്ക്. കാരണം ഇതില്‍ എണ്ണയും മോയിസ്റ്ററൈസുകളും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. ബാര്‍ സോപ്പുകളെ അപേക്ഷിച്ച് ബോഡി വാഷുകളില്‍ പിഎച്ച് മൂല്യം കുറവാണ്. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ചര്‍മ്മത്തിലെ മൃതകോശങ്ങളും നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതെ അതേസമയം സോപ്പിനെ അപേക്ഷിച്ച് ബോഡി വാഷിന് വില കൂടുതലാണ്. സാധാരണക്കാരെ സംബന്ധിച്ച് ബോഡി വാഷ് ഒരു ആഡംബര തിരഞ്ഞെടുപ്പാണ്.
ഷവര്‍ ജെല്‍
ഷവര്‍ ജെല്ലുകളില്‍ വിറ്റാമിനുകളും കണ്ടീഷനിംഗ് ഏജന്റുകളും കൂടുതലായി അടങ്ങിയിരിക്കുന്നു. ഷവര്‍ ജെല്ലുകള്‍ ചര്‍മ്മത്തിന് മൃദുലത നല്കുന്നു. വരണ്ടതും സെന്‍സിറ്റീവ് ചര്‍മ്മത്തിനും കൂടുതല്‍ അനുയോജ്യമാണ് ഷവര്‍ ജെല്‍. ഇതുകൂടാതെ, ചര്‍മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്ന ജലാംശം നല്കുന്ന ഘടകങ്ങള്‍ ഉണ്ട്. ഷവര്‍ ജെല്ലുകള്‍ ബാര്‍ സോപ്പുകളെയും ബോഡി വാഷുകളെയും അപേക്ഷിച്ച് വില കൂടുതലാണ്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications