കണ്ണെരിയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താല്‍ മതി, പരീക്ഷിച്ച് നോക്കൂ
ഉള്ളി നമ്മുടെ ഭൂരിഭാഗം വിഭവങ്ങളിലേയും അത്യാന്താപേക്ഷിതമായ ഒരു ഘടകമാണ്. എന്നാല്‍ ഉള്ളി അരിയുക എന്നത് ഒരു മിനക്കെട്ട ജോലി തന്നെയാണ്. ഉള്ളി അരിയുമ്പോള്‍ കണ്ണെരിയും എന്നത് തന്നെയാണ് അതിന് കാരണം. കണ്ണ് നിറയാതെ ഉള്ളി അരിയാന്‍ എന്താണ് വഴി എന്ന് അന്വേഷിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. അതിനായി പല മാര്‍ഗങ്ങളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ കാണാനും പറ്റും.
എന്നാല്‍ ഇതില്‍ പലതും പലര്‍ക്കും ഫലപ്രദാമാകാറില്ല. ഉള്ളി മുറിക്കുന്നത് ഒരു കൂട്ടം രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നു. പ്രൊപനേതിയല്‍ എസ്-ഓക്‌സൈഡ് ആണ് ഉള്ളി മുറിക്കുമ്പോള്‍ പുറത്തേക്ക് വ്യാപിക്കുന്നത്. ഇത് കാരണമാണ് കണ്ണുനീര്‍ വരാന്‍ കാരണമാകുന്നത്. അതിനാല്‍ ഉള്ളി അരിയുമ്പോള്‍ കണ്ണ് നിറയുക എന്നത് സര്‍വസാധാരണമാണ്. എന്നാല്‍ ഉള്ളി അരിയുമ്പോള്‍ കണ്ണ് നിറയാതിരിക്കാന്‍ ഫലപ്രദമായ ചില മാര്‍ഗങ്ങളുണ്ട്.

ഉള്ളി മുറിക്കാന്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. കാരണം ഉള്ളി പെട്ടെന്ന് മുറിഞ്ഞ് കഴിയുമ്പോള്‍ അത് പുറത്ത് വിടുന്ന പ്രൊപനേതിയല്‍ എസ്-ഓക്‌സൈഡിന്റെ സാന്ദ്രത കുറവായിരിക്കും. ഇത് കണ്ണ് എരിയുന്നതിന്റെ തീവ്രത കുറക്കാന്‍ സഹായിക്കും. രണ്ടായി മുറിച്ച് കഴിഞ്ഞ ഉള്ളി താഴേക്ക് കമഴ്ത്തി വെക്കുക. ഒരു കഷണം മുറിച്ചതിന് ശേഷം അടുത്ത് മലര്‍ത്തി വെക്കുക.
ഉള്ളി മുറിക്കുന്നതിന് മുന്‍പ് തണുത്ത വെള്ളത്തില്‍ മുക്കി വെക്കുത. ഇത് വഴി പ്രൊപനേതിയല്‍ എസ്-ഓക്‌സൈഡ് ബാഷ്പീകരിക്കപ്പെടും. ഉള്ളി മുറിക്കുമ്പോള്‍ വേര് ഭാഗം അവസാനം മുറിക്കുക. ഉള്ളിയുടെ നീര് കൂടുതലായി വേരിന്റെ ഭാഗത്താണ് ഉണ്ടായിരിക്കുക. ഉള്ളി അരിയുന്നതിന് മുമ്പ് തീപ്പെട്ടി കൊള്ളിയോ മെഴുകുതിരിയോ കത്തിച്ച് വെക്കുന്നത് ഇതിലെ സള്‍ഫര്‍ ഘടകങ്ങളെ നിര്‍വീര്യമാക്കും.
പൊതുവെ ചിലര്‍ ഉള്ളി മുറിക്കുമ്പോള്‍ കണ്ണട വെക്കാറുണ്ട്. ഇത് കണ്ണെരിയുന്നതിനെ തടയാന്‍ ഫലപ്രദവും ഏറ്റവും എളുപ്പമവുമാണ്. കട്ടിങ് ബോര്‍ഡില്‍ വിനാഗിരി പുരട്ടുന്നത് പലരും പരീക്ഷിക്കുന്ന ഒരു മാര്‍ഗമാണ്. വിനാഗിരിക്ക് ആസിഡ് സ്വഭാവം ഉള്ളതിനാല്‍ ഉള്ളിനീരിലെ എന്‍സൈമുകള്‍ നിര്‍വീര്യമാകും എന്നാണ് പറയപ്പെടുന്നത്. അതേസമയം ഉള്ളി വേഗത്തില്‍ മുറിക്കുന്നതിന് ചില ലളിതമായ നുറുങ്ങുകളും ഇന്ന് പ്രചാരത്തിലുണ്ട്.
ആദ്യം ഉള്ളിയുടെ തൊലി കളയുക. ശേഷം ഉള്ളിയുടെ താഴെ ഭാഗം മുറിക്കുക. എന്നിട്ട് വശങ്ങളില്‍ നിന്ന് താഴേക്ക് മുറിക്കുക. പിന്നീട് ഇത് ഒരു വശത്തേക്ക് തിരിച്ചുവെച്ച് നിരവധി കഷണങ്ങളായി മുറിച്ചെടുക്കുന്നു. ഉള്ളി വേഗത്തില്‍ മുറിച്ചെടുക്കാന്‍ ഏറെ സഹായകമാണിത്.












Click it and Unblock the Notifications