ശ്രീകൃഷ്ണ ജന്മാഷ്ടമി 2023: ജന്മാഷ്ടമിയിൽ അബദ്ധത്തിൽ പോലും ഇക്കാര്യങ്ങൾ ചെയ്യരുത്; ശ്രദ്ധിക്കാം
ജന്മാഷ്ടമി നാളിനായുള്ള കാത്തരിപ്പിലായിരിക്കും എല്ലാവരും. വിഷ്ണുവിന്റെ എട്ടാമത്തെ ഭാവമായ വസുദേവന്റേയും ദേവകിയുടേയും മകനായി ശ്രീകൃഷ്ണൻ ജനിക്കുന്നത്. ഐശ്വര്യം നിറഞ്ഞ ദിവസമാണ് ജന്മാഷ്ടമി. പലതരത്തിലുള്ള ആചാരങ്ങളും ആഘോഷങ്ങളും ആണ് ഈ ദിനത്തിൽ കൃഷ്ണനെ ആരാധിക്കാനായി ഭക്തർ ചെയ്യുന്നത്.
ഈ വർഷം കൃഷ്ണ ജന്മാഷ്ടമി സെപ്റ്റംബർ ആറിനും സെപ്റ്റംബർ ഏഴിനുമാണ് ആചരിക്കുന്നത്. കൃഷ്ണ ജന്മാഷ്ടമി ദിനത്തിൽ ഭക്തർ 24 മണിക്കൂർ ഉപവാസം അനുഷ്ഠിക്കുകയും അർധരാത്രി അവസാനിപ്പിക്കുകയും ചെയ്യും. കൃഷ്ണ ജന്മാഷ്ടമിയിൽ വ്രതം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്താണ് അതെന്ന് നോക്കാം.

ജന്മാഷ്ടമിയിൽ വ്രതം നോക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഉണ്ട്. ഇത് നിങ്ങൾ കൃത്യമായി തന്നെ പാലിക്കേണം.
ചെയ്യേണ്ട കാര്യം: ഭഗവാൻ കൃഷ്ണനോടുള്ള നിങ്ങളുടെ സമ്പൂർണ സമർപ്പണം ഏറെ പ്രധാനപ്പെട്ടതാണ്. കൃഷ്ണ ഭഗവാനെ പ്രാർതഥിച്ച് കൊണ്ട് വേണം ദിവസം തുടങ്ങാൻ. ഭഗവദ്ഗീത വായിക്കുക, കൃഷ്ണ മന്ത്രങ്ങൾ ജപിക്കുക, ഭജനകൾ ആലപിക്കുക അങ്ങനെ ഭക്തിപരമായ കാര്യങ്ങൾ ചെയ്യാം.
ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തുക. പ്രാർത്ഥന അർപ്പിക്കുക. അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി വൈകുന്നേരം ആരതി അല്ലെങ്കിൽ പ്രത്യേക കഷ്ണ ജന്മാഷ്ടമി ചടങ്ങിൽ പങ്കെടുക്കാം. വ്രംതം അനുഷ്ഠിക്കുമ്പോൾ ഉയർന്ന നാരുകളുള്ള ഭക്ഷണം തിരഞ്ഞെടുക്കുക.
പഴങ്ങളും പച്ചക്കറികളും കഴിക്കാം.. ഈ ദിനത്തിൽ പാലും വെണ്ണയും കഴിക്കുന്നത് ഏറെ നല്ലതാണ്. കൃഷ്ണന് ഇഷ്ടപ്പെട്ട ഭക്ഷണമാണ് ഇത്. കൃഷ്ണ ഭാഗവാന് പാലിൽ നിന്നുള്ള സാധനങ്ഹൾ കൊണ്ട് വീട്ടിൽ പ്രാസാദം ഉണ്ടാക്കുക. ആവശ്യക്കാർക്ക് ഭക്ഷണമോ വസ്ത്രമോ ദാനം ചെയ്യുക. ഇത് വളരെ നല്ല കാര്യമാണ്.
കൃഷ്ണാഷ്ടമിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ:
വീട് വൃത്തിയില്ലാതെ സൂക്ഷിക്കരുത്. ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അശുദ്ധമായ പാത്രത്തിൽ പ്രസാദം വിളമ്പരുത്. നോൺ വെജ് ഭക്ഷണം ഈ ദിവസം ഒഴിവാക്കണം. ജന്മാഷ്ടമി വ്രതത്തിന്റെ സമയത്ത് മാംസവും സസ്യേതര വിഭവങ്ങളും കവിക്കുന്നത് മോശമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് സാവളയും വെളുത്തുള്ളിയും ഒഴിവാക്കുക. അവയെ തമസിക്ക് ആയിട്ടാണ് കണക്കാക്കുന്നത്.
ഉപവസിക്കുമ്പോൾ വെള്ളം മാത്രം കുടിക്കുക. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാം.. വറുത്തതും എണ്ണമയമുള്ളതും ആയ ഭക്ഷണങ്ങൾ കുറച്ച് കഴിക്കുക. വഴക്ക്, മോശം വാക്കുകൾ, നിഷേധാത്മകമായ വികാരങ്ങൾ എന്നിവ ഒഴിവാക്കണം.












Click it and Unblock the Notifications