Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരങ്ങ മുതൽ വിനാ​ഗിരി വരെ; വസ്ത്രത്തിലെ ചായക്കറ നിമിഷങ്ങൾക്കുള്ളിൽ മാറ്റാം, ഇങ്ങനെ...!!

രാവിലെ ഒരു ചായ കുടിച്ചാൽ കിട്ടുന്ന എനർജിയൊന്ന് വേറെ തന്നെയാണല്ലേ, എന്നാൽ ചായക്കറ വസ്ത്രത്തിലായാൽ കളയുന്നത് അത്ര എളുപ്പമുള്ള കാര്യമാവില്ല. എന്നാൽ ഇനി ചായക്കറ നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതാക്കാം, വീട്ടിൽ തന്നെ ഉണ്ട്. വഴികൾ എന്താണെന്ന് നോക്കിയാലോ..

തണുത്ത വെള്ളത്തിൽ കഴുകാം: വസ്ത്രങ്ങളിലെ ചായക്കറ മാറ്റാനുള്ള ഒരു വഴിയാണ്. ചായക്കറ പറ്റിയാൽ ഉടൻ തന്നെ തണുത്തവെള്ളത്തിൽ കഴുകിയെടുക്കാം. ചായ വെള്ളത്തിൽ ലയിക്കുന്ന ഒന്നായത് കൊണ്ട് തന്നെ തിരുമ്മിക്കഴുകുമ്പോൾ കറ പോകാൻ സാധ്യത ഉണ്ട്. തണുത്ത വെള്ളത്തിൽ വസ്ത്രം മുക്കി വെയ്ക്കാം.

lemn stain

ലിക്വിഡ് ഡിറ്റർജെന്റ്: വെള്ളത്തിൽ കഴികിയിട്ടും കറ പോയില്ലെങ്കിൽ ലിക്വിഡ് ഡിറ്റർജെന്റ് കൊണ്ട് കഴുകാം. കറ പറ്റിയ വസ്ത്രം ഇരുപത് മുതൽ മുപ്പത് മിനിട്ട് വരെ തണുത്ത വെള്ളത്തിൽ മുക്കി വെച്ച ശേഷം കറ പറ്റിയ ഭാ​ഗത്ത് ലിക്വിഡ് ഡിറ്റർജന്റ് പുരട്ടി കുറച്ച് നേരം വൃത്താ കൃതിയിൽ ഉരയ്ക്കണം. ചായക്കറ ഇളകും, ശേഷം വെള്ളത്തിൽ കഴുകി ഉണക്കിയെടുക്കാം. കറ ഒട്ടുമില്ലാതെ പോകും.

വിനാ​ഗിരി: വസ്ത്രങ്ങളിൽ പറ്റിയ ചായക്കറ കളയാൻ ഏറ്റവും എളുപ്പമുള്ള മാർ​ഗങ്ങളിൽ ഒന്നാണ് വിനാ​ഗിരി. വിനാ​ഗിരിയുടെ ആസിഡ് സ്വഭാവം കറകൾ ഇല്ലാതാക്കാൻ സഹായിക്കും. വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ വെള്ള വിനാ​ഗിരി ഒഴിച്ചതിന് ശേഷം തുണികൾ മുക്കി കുറച്ച് നേരം വെയ്ക്കാം. ശേഷം തണുത്ത വെള്ളത്തിൽ തുണി കഴുകിയെടുക്കാം. വിനാ​ഗിരി വസ്ത്രത്തിന് കേട് പാടുകൾ വരുത്താതെ തന്നെ കറകൾ നീക്കം ചെയ്യാൻ സഹായിക്കും.

ചായക്കറ മാറ്റാൻ ചെറുനാരങ്ങ : ചായക്കറ മാറ്റാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് ചെറുനാരങ്ങ. ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള സിട്രിക്ക് ആസിഡ് ആന്റി ബാക്ടീരിയൽ ​ഗുണം കറ കളയാൻ സഹായിക്കും. വളരെ എളുപ്പമാണ്, വിനാ​ഗിരി ഉപയോ​ഗിക്കുന്നത് പോലെ ചെറു നാരങ്ങയും ഉപയോ​ഗിക്കാം.

ഒരു ബക്കറ്റ് വെള്ളത്തിൽ നാരങ്ങ പിഴിയണം, അതിനു ശേഷം കുറച്ച് സമയം വെള്ളത്തിൽ മുക്കി വെയ്ക്കണം. ശേഷം തുണി നന്നായി കഴുകിയെടുക്കാം. ചായക്കറ നിങ്ങളുടെ വസ്ത്രത്തിൽ നിന്ന് പോകും. അപ്പോൾ ഈ വഴികൾ പരീക്ഷിച്ച് നോക്കുകയല്ലേ. ഫലം ഉറപ്പാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+