എല്ലാ ദിവസം രാവിലെ പാട്ട് കേട്ട് ഉണരുന്നവരാണോ നിങ്ങള്‍? എന്ത് സംഭവിക്കും എന്നറിയാമോ?
ഏതൊരാളുടെയും പ്രഭാത ദിനചര്യ ദിവസം മുഴുവനും ഉള്ള അയാളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. പലരും എഴുന്നേറ്റാലുടന്‍ ഒരു കപ്പ് കാപ്പി കുടിക്കുകയോ അവരുടെ ഇമെയിലുകള്‍ പരിശോധിക്കുകയോ ഫോണ്‍ നോക്കിയിരിക്കുകയോ ആയിരിക്കും ചെയ്യുക. വളരെ ചുരുക്കം പേരായിരിക്കും അല്‍പനേരം പാട്ട് കേട്ട് കൊണ്ട് ദിവസം ആരംഭിക്കുന്നവര്‍. എന്നാല്‍ ഇത് കൊണ്ടുള്ള ഗുണങ്ങള്‍ ചിലപ്പോള്‍ ഈ ശീലം പിന്തുടരുന്നവര്‍ക്ക് പോലും അറിയാന്‍ വഴിയില്ല.
ദിവസം മുഴുവന്‍ പോസിറ്റാവായിരിക്കുന്നതിന് സംഗീതം കേള്‍ക്കുന്നത് വഴി സാധിക്കും എന്ന് ചിലര്‍ക്കെങ്കിലും അറിയുമായിരിക്കും. എന്നാല്‍ ഇതിലേറെ ഗുണങ്ങളാണ് രാവിലെ തന്നെ പാട്ട് കേട്ട് ഉണരുമ്പോള്‍ ലഭിക്കുന്നത്. അതിനാല്‍ മനോഹരമായ സംഗീതത്തിലൂടെ നിങ്ങളുടെ ദിവസം ആരംഭിക്കേണ്ടതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. മൂഡ് നിയന്ത്രണത്തില്‍ സംഗീതത്തിന് ശക്തമായ സ്വാധീനം വഹിക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

രാവിലെ റിലാക്‌സിംഗ് ആയ സംഗീതം ശ്രവിച്ചുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ആ ദിവസത്തേക്കുള്ള പോസിറ്റീവ് വീക്ഷണം വികസിപ്പിക്കാനും കഴിയും. സംഗീതം നിങ്ങളുടെ ആത്മാവിനെ ഉണര്‍ത്തുകയും ശാന്തമായ പ്രഭാതം സമ്മാനിക്കുകയും ചെയ്യും. മാനസികാവസ്ഥ ഉയര്‍ത്തുന്നതിനപ്പുറം സംഗീതത്തിന് ശാന്തമായ ഒരു ഫലമുണ്ട.്. അത് സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാനും സംഗീതം ശ്രവിക്കുന്നതിലൂടെ കഴിയും. ശാന്തമായ സംഗീതത്തോടെ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ദൈനംദിന പ്രശ്നങ്ങളില്‍ നിന്ന് ഒരു ചെറിയ ഇടവേള നല്‍കാന്‍ സഹായിക്കും. സംഗീതം വൈജ്ഞാനിക പ്രവര്‍ത്തനം, ഫോക്കസ്, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു. ഇതുവഴി നിങ്ങള്‍ക്ക് ഉല്‍പാദന ക്ഷമതയും മാനസിക തീവ്രതയും വര്‍ധിപ്പിക്കാന്‍ കഴിയും.
ഉന്മേഷദായകവും ആവേശകരവുമായ സംഗീതം കേള്‍ക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാഭാവികമായും കൂടുതല്‍ ഊര്‍ജ്ജസ്വലതയും ഉന്മേഷവും അനുഭവപ്പെട്ടേക്കാം. ഇത് നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കാനും നിങ്ങളുടെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്താനും സഹായിക്കും. ഡോപാമൈന്‍ പോലുള്ള നല്ല ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ പുറത്തുവിടാനും കഴിയും.
ചടുലമായ ഒരു സംഗീത ശകലമോ ആകര്‍ഷകമായ ഒരു പോപ്പ് ഗാനമോ നിങ്ങളെ കൂടുതല്‍ ശ്രദ്ധാലുവും പ്രേരകവും ആ ദിവസത്തെ വെല്ലുവിളികളെ നേരിടാന്‍ തയ്യാറുള്ളവരുമാക്കിയേക്കാം. നിങ്ങളൊരു എഴുത്തുകാരനോ കലാകാരനോ ബിസിനസ്സ് ഉടമയോ ആകട്ടെ. ഉണര്‍ന്നുയുടന്‍ പാട്ട് കേള്‍ക്കുന്നത് സര്‍ഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും പുതിയ ആശയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.












Click it and Unblock the Notifications