സ്കിൻ കെയർ ചെയ്യാൻ ഇപ്പോഴും അറിയില്ലേ? ഡെർമറ്റോളജിസ്റ്റ് പറയുന്ന ഈ 5 കാര്യങ്ങൾ ചെയ്താൽ മതി

നമ്മുടെ ചർമ്മം എപ്പോഴും ആരോഗ്യത്തോടെയിരിക്കണമെങ്കിൽ അതിനെ ശ്രദ്ധയോടെ പരിപാലിക്കണം. അല്ലെങ്കിൽ മുഖത്ത് കുരുക്കൾ വരികയും നിറം മാറുകയും അങ്ങനെ പലതും സംഭവിക്കും. ഇക്കാലത്ത് എല്ലാവരും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് സ്കിൻ കെയർ.

സോഷ്യൽ മീഡിയയിൽ ബ്യൂട്ടി വ്ളോഗർമാർ നിരവധി സ്കിൻ കെയർ മാർഗങ്ങൾ പങ്കുവെയ്ക്കാറുണ്ട്. പലതും നിരവധി സ്റ്റെപ്പുകൾ അടങ്ങിയിട്ടുളളതായിരിക്കും. എല്ലാവർക്കും അതെല്ലാം പിന്തുടരാൻ സാധിക്കണം എന്നില്ല. മാത്രമല്ല ലളിതമായ ഒരു ചർമ്മ സംരക്ഷണ രീതിയാണ് നല്ലത്. ഡെർമറ്റോളജിസ്റ്റായ ഡോ. നേഹ സച്ച്ദെയുടെ അഭിപ്രായത്തിൽ സ്കിൻ കെയർ ചെയ്യുമ്പോൾ പിന്തുടരേണ്ട 5 കാര്യങ്ങൾ ഇവയാണ്.

1. മൃദുവായ ഒരു ക്ലെൻസർ

ചർമ്മത്തിലെ വിയർപ്പ്, അമിതമായ എണ്ണമയം, അഴുക്ക്, മലിനീകരണം, മേക്കപ്പ് എന്നിവ നീക്കം ചെയ്യാൻ ക്ലെൻസിംഗ് സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായ ക്ലെൻസർ കണ്ടെത്തണം. ദിവസത്തിൽ രണ്ടുനേരം മുഖം കഴുകുന്നതാണ് നല്ലത്.

Skin Care

2. ആവശ്യമുണ്ടെങ്കിൽ മാത്രം ട്രീറ്റ്‌മെന്റുകൾ

ഇന്ന് മുഖത്തൊരു കുരു വന്നാലുടനെ ആളുകൾ ഡെർമറ്റോളജിസ്റ്റിന്റെ അടുത്തേക്ക് ഓടും. പല പ്രശ്നങ്ങളും വീട്ടിൽ തന്നെ പരിഹരിക്കാവുന്നതേ ഉളളൂ.കറുത്ത പാടുകൾ , മുഖക്കുരു, പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ എന്നിവ മാറ്റാൻ വിറ്റാമിൻ സി , നയാസിനമൈഡ്, റെറ്റിനോയിഡ്സ്, സാലിസിലിക് ആസിഡ് തുടങ്ങിയ ചേരുവകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ സഹായിക്കും. നിങ്ങളുടെ ചർമ്മത്തിന്റെ ആവശ്യത്തിനനുസരിച്ച് മാത്രം ഇവ തിരഞ്ഞെടുക്കുക.

3. മോയ്സ്ചറൈസർ ഒഴിവാക്കരുത്

എണ്ണമയമുള്ള ചർമ്മമോ മുഖക്കുരുവോ ഉള്ളവരാണെങ്കിലും മോയ്സ്ചറൈസർ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. മോയ്സ്ചറൈസർ ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും ചർമ്മത്തിന്റെ സംരക്ഷണ പാളിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

4. സൺസ്‌ക്രീൻ ദിവസവും ഉപയോഗിക്കുക

ചർമ്മ സംരക്ഷണത്തിൽ ഒട്ടും ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് സൺസ്‌ക്രീൻ. ദിവസവും രാവിലെ കുറഞ്ഞത് എസ്പിഎഫ് 30 എങ്കിലും ഉള്ള ബ്രോഡ്-സ്പെക്ട്രം സൺസ്‌ക്രീൻ പുരട്ടണം. വീട്ടിനുള്ളിൽ തന്നെ ഇരിക്കുന്ന ദിവസങ്ങളിലാണെങ്കിലും ഇത് ഉപയോഗിക്കേണ്ടതുണ്ട്, ഡോ. നേഹ പറയുന്നു.

5. ചർമ്മത്തിന്റെ മാറ്റങ്ങൾ ശ്രദ്ധിക്കുക

കാലാവസ്ഥ, മാനസിക സമ്മർദ്ദം, ഹോർമോൺ മാറ്റങ്ങൾ, യാത്രകൾ, ഭക്ഷണരീതി, പ്രായം എന്നിവയ്ക്കനുസരിച്ച് ചർമ്മത്തിൽ മാറ്റങ്ങൾ വരാം. ഒരു വർഷം മുമ്പ് നിങ്ങൾക്ക് നന്നായി ചേർന്ന സ്കിൻകെയർ രീതി ഇന്ന് അനുയോജ്യമാകണമെന്നില്ല. ചർമ്മത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ച് സ്കിൻ കെയറിലും വേണ്ട മാറ്റങ്ങൾ വരുത്തുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+