Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കാലത്ത് നിങ്ങളുടെ മുടി കൊഴിച്ചിൽ ഇരട്ടിയാകുന്നുണ്ടോ? ഈ വഴികൾ പരീക്ഷിച്ച് നോക്കൂ

വേനൽച്ചൂടിൽ നിന്ന് മഴക്കാലം നമുക്ക് വലിയ ആശ്വാസം നൽകുമ്പോഴും ഈ സമയത്ത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ മുടികൊഴിച്ചിൽ. ചീപ്പിലും തലയിണയിലും ബാത്ത്റൂമിലുമെല്ലാം സാധാരണയേക്കാൾ കൂടുതൽ മുടിനാരുകൾ കാണുമ്പോൾ പലരും പരിഭ്രാന്തരാകാറുണ്ട്.

യൂജെനിക്സ് ഹെയർ സയൻസസ് കോ-ഫൗണ്ടറായ ഡോ. പ്രദീപ് സേഠി പറയുന്നതനുസരിച്ച്, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ വർദ്ധനവാണ് ഇതിന് പ്രധാന കാരണം. മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടാനുള്ള കാരണങ്ങളും അത് തടയാൻ വിദഗ്ദ്ധർ നൽകുന്ന നിർദ്ദേശങ്ങളും അറിയാം.

19 കോടിയുടെ സ്വർണം പുറത്തേക്ക് തുപ്പുന്ന അഗ്നിപർവ്വതം! രഹസ്യത്തിന്റെ ഉത്തരം കിട്ടാതെ ശാസ്ത്രജ്ഞർ
19 കോടിയുടെ സ്വർണം പുറത്തേക്ക് തുപ്പുന്ന അഗ്നിപർവ്വതം! രഹസ്യത്തിന്റെ ഉത്തരം കിട്ടാതെ ശാസ്ത്രജ്ഞർ

മഴക്കാലത്ത് വായുവിൽ ഈർപ്പം വളരെ കൂടുതലായിരിക്കും. ഇത് തലയോട്ടിയിൽ അമിതമായി വിയർപ്പുണ്ടാകാൻ കാരണമാകുന്നു. ഈ വിയർപ്പ് തലയിലെ നാച്ചുറൽ ഓയിൽ , പൊടിപടലങ്ങൾ, മലിനീകരണം എന്നിവയുമായി കലരുമ്പോൾ താരൻ, ഫംഗസ് അണുബാധകൾ, തലയോട്ടിയിൽ ചൊറിച്ചിൽ എന്നിവ ഉണ്ടാകുന്നു. ഇത് മുടിയുടെ വേരുകളെ ദുർബലപ്പെടുത്തുകയും മുടി എളുപ്പത്തിൽ കൊഴിയാൻ ഇടയാക്കുകയും ചെയ്യും.

മഴ നനയുന്നത് മുടിക്ക് നല്ലതാണെന്നൊരു തെറ്റായ ധാരണ പലർക്കുമുണ്ട്. എന്നാൽ അന്തരീക്ഷത്തിലെ പലവിധ മലിനീകരണങ്ങളും കെമിക്കലുകളും കലർന്നാണ് മഴ പെയ്യുന്നത്. പ്രത്യേകിച്ച് സീസണിലെ ആദ്യത്തെ കുറച്ച് മഴകളിൽ അസിഡിക് സ്വഭാവവും വിഷാംശങ്ങളും കൂടുതലായിരിക്കും. ഇത് തലയോട്ടിയിൽ അസ്വസ്ഥത ഉണ്ടാക്കുകയും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും. അതിനാൽ മഴ നനഞ്ഞാൽ വീട്ടിലെത്തിയ ഉടൻ മുടി ശുദ്ധമായ വെള്ളത്തിൽ കഴുകി ഉണക്കേണ്ടത് അത്യാവശ്യമാണ്.

Expert tips to prevent hair fall during monsoon

കാലാവസ്ഥ മാറുമ്പോൾ താല്ക്കാലികമായി മുടി കൊഴിയുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ വിയർപ്പും ഈർപ്പവും കാരണമുണ്ടാകുന്ന മുടികൊഴിച്ചിൽ താല്ക്കാലികം മാത്രമാണ്. കാലാവസ്ഥ മാറുന്നതോടെ ഇത് സാധാരണ നിലയിലാകും. എന്നാൽ മുടികൊഴിച്ചിൽ മാസങ്ങളോളം നീണ്ടുനിൽക്കുകയോ, തലയിൽ കഷണ്ടി പോലുള്ള പാടുകൾ വീഴുകയോ ചെയ്താൽ ഡോക്ടറെ കാണേണ്ടതുണ്ട്.

വിലകൂടിയ ഷാംപൂകളോ സിറങ്ങളോ ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം തലയോട്ടി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ആഴ്ചയിൽ 2 മുതൽ 4 തവണ വരെ നിങ്ങളുടെ മുടിയുടെ സ്വഭാവത്തിനനുസരിച്ചുള്ള വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക.

ദീർഘകാലത്തെ പ്രണയം തകർന്ന് പോകാൻ സാധ്യത, അപ്രതീക്ഷിതമായി പുതിയ പ്രണയം മൊട്ടിടും, പ്രണയജ്യോതിഷഫലം
ദീർഘകാലത്തെ പ്രണയം തകർന്ന് പോകാൻ സാധ്യത, അപ്രതീക്ഷിതമായി പുതിയ പ്രണയം മൊട്ടിടും, പ്രണയജ്യോതിഷഫലം

ഈ സമയത്ത് ഹെയർ ജെല്ലുകൾ, സ്പ്രേകൾ, കെമിക്കൽ അടങ്ങിയ കണ്ടീഷണറുകൾ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കാരണം ഇവ വിയർപ്പുമായി കലരുമ്പോൾ കൂടുതൽ അഴുക്ക് തലയിൽ അടിഞ്ഞുകൂടാൻ കാരണമാകും.

മുടിയുടെ പ്രധാന ഘടകം പ്രോട്ടീൻ ആണ്. അതിനാൽ പ്രോട്ടീൻ, ഇരുമ്പ് , സിങ്ക് , വിറ്റാമിൻ ഡി എന്നിവ അടങ്ങിയ പോഷകസമ്പുഷ്ടമായ ആഹാരം ഡയറ്റിൽ ഉൾപ്പെടുത്തുക.

മഴ നനഞ്ഞതോ കുളിച്ച ശേഷമോ മുടി കൂടുതൽ സമയം നനവോടെ കെട്ടി വെക്കരുത്. ഇത് ഫംഗസ് വളരാൻ അനുകൂലമായ സാഹചര്യം ഉണ്ടാക്കും. വലിപ്പമുള്ള പല്ലുകളുള്ള ചീപ്പ് ഉപയോഗിച്ച് മുടി സാവധാനം ചീകി ഒതുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+