Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കൊഴിച്ചിൽ സ്വിച്ചിട്ട പോല നിർത്താം; കരിഞ്ചീരകം ഉണ്ടോ വീട്ടിൽ, വെളിച്ചെണ്ണയും വേണം..ചെയ്യേണ്ടത്

മുടി കൊഴിച്ചൽ എന്ത് ചെയ്തിട്ടും നിൽക്കുന്നില്ലെന്നാണോ പരാതി, എന്നാൽ അൽപം കരിഞ്ചീരകം ഒന്ന് മുടിയിൽ പ്രയോഗിച്ചാലോ? മുടി കൊഴിച്ചിൽ നിർത്താൻ മാത്രമല്ല മുടി വളർച്ച പ്രോത്സാഹിപ്പിക്കാനും ഇവയ്ക്ക് സാധിക്കും.

കരിഞ്ചീരകത്തിൽ അടങ്ങിയിരിക്കുന്ന തൈമോക്വിനോൺ ആൻ്റിഓക്‌സിഡൻ്റ് ആണ്.ഈ സംയുക്തം രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും തലയോട്ടി ആരോഗ്യകരമായി നിലനിർത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.ഇനി എങ്ങനെയാണ് കരിഞ്ചീരകം ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

hair-fall-2-

കരിഞ്ചീരകവും വെളിച്ചെണ്ണയും

കരിഞ്ചീരകം ഉപയോഗിക്കുന്നത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തും. അതുവഴി കൂടുതൽ പോഷകങ്ങൾ രോമകൂപങ്ങളിൽ എത്തുകയും, മുടി ആരോഗ്യകരമായി വളരുകയും ചെയ്യുന്നു. കൂടാതെ, കരിഞ്ചീരകത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, അത് തലയോട്ടിയെ വൃത്തിയുള്ളതും അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണ മുടിയുടെ തണ്ടിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുകയും ഈർപ്പം നിലനിർത്തുകയും ചെയ്യുന്നു. പ്രോട്ടീൻ നഷ്ടം തടയാനും ഇത് സഹായിക്കും. മുടിക്ക് കരുത്ത് കൂട്ടി മുടി പൊട്ടുന്നത് പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നു.

എണ്ണ തയ്യാറാക്കാനായി ഓരോ ടേബിൾ സ്പൂൺ വീതം കരിഞ്ചീരക എണ്ണയും വെളിച്ചെണ്ണയും നന്നായി യോജിപ്പിച്ച് തലയിൽ തേക്കാം. തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറോളം വെക്കുന്നതാണ് ഉത്തമം. അത് കഴിഞ്ഞ് കഴുകിക്കളയാം

കരിഞ്ചീരകവും മൈലാഞ്ചിയും

മുടിയെ ശക്തിപ്പെടുത്തുന്ന ടാന്നിനുകളും മറ്റ് സംയുക്തങ്ങളും ഹെന്നയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. താരൻ, തലയോട്ടിയിലെ അണുബാധ എന്നിവ കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ഇത് തയ്യാറാക്കാനായി മൂന്നോ നാലോ സ്പൂൺ മൈലാഞ്ചി പൊടിയും കരിഞ്ചീരക പൊടിയും എടുക്കാം. അൽപം വെള്ളം ഒഴിച്ച് യോജിപ്പിച്ച് ഒരു മണിക്കോറോളം തലയിൽ തേച്ച് വെച്ച് കഴുകിക്കളയാം.

കരിഞ്ചീരകവും ചെറുനാരങ്ങ നീരും

രോമകൂപങ്ങളെ ശക്തിപ്പെടുത്തുന്ന പ്രോട്ടീനായ കൊളാജൻ ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ സി നാരങ്ങാനീരിൽ ധാരാളം അടങ്ങിയിട്ടുണ്ട്.. കൂടാതെ, താരൻ, തലയോട്ടിയിലെ മറ്റ് അണുബാധകൾ എന്നിവ ഇവ ഇല്ലാതാക്കുന്നു.

തയ്യാറാക്കാനായി രണ്ട് ടേബിൾ സ്പൂൺ കരിഞ്ചീരക എണ്ണയിൽ അൽപംചെറുനാരങ്ങ നീര് ചേർത്ത് തലയോട്ടിയിൽ 30-40 മിനിറ്റ് തേച്ച് പിടിപ്പിക്കാം. ഷാംപൂവോ വെള്ളമോ ഉപയോഗിച്ച് കഴുകിക്കളയാം.

കരിഞ്ചീരകം ഹെയർ മാസ്ക്

രണ്ട് ടേബിൾസ്പൂൺ കരിഞ്ചീരക എണ്ണ എടുത്ത് അതിൽ കുറച്ച് തൈര് ചേർത്ത് നന്നായി ഇളക്കാം. ഈ മിശ്രിതം നിങ്ങളുടെ മുടിയിൽ നന്നായി പുരട്ടുക, ഏകദേശം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+