ഈ 5 സൂപ്പർ ഫുഡുകൾ കഴിക്കുന്നത് ശീലമാക്കൂ, മുടി കൊഴിച്ചിൽ പമ്പ കടക്കുന്നത് കാണാം
മഴക്കാലത്ത് മുടി കൊഴിച്ചിൽ കൂടുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. അതിന് പരിഹാരമായി പലതരം ഷാംപൂകളും സെറം, എണ്ണ പോലുളളവയും ആളുകൾ വാങ്ങിച്ച് ഉപയോഗിക്കാറുമുണ്ട്.
എന്നാൽ മുടിയുടെ ആരോഗ്യത്തിനും കൊഴിച്ചിൽ തടയാനും ഇത് മാത്രം പോര. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീൻ, ഇരുമ്പ് , ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ആവശ്യമുണ്ട്. മുടികൊഴിച്ചിൽ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കുന്ന 5 സൂപ്പർഫുഡുകൾ ഇതാ.
1. നെല്ലിക്ക
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന നെല്ലിക്ക മുടിയുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് ശരീരത്തിൽ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു, ഇത് മുടിയുടെയും തലയോട്ടിയുടെയും ഘടനയെ ശക്തമാക്കുന്നു. കൂടാതെ, ശരീരത്തിൽ ഇരുമ്പ് സത്ത് നന്നായി ആഗിരണം ചെയ്യാനും നെല്ലിക്ക സഹായിക്കും. ഇരുമ്പിന്റെ കുറവ് മുടികൊഴിച്ചിലിനുള്ള ഒരു പ്രധാന കാരണമാണ്. ദിവസവും പച്ച നെല്ലിക്കയോ, നെല്ലിക്ക ജ്യൂസോ അല്ലെങ്കിൽ ചട്നിയായോ ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

2. കറിവേപ്പില
പലരും ഭക്ഷണത്തിൽ നിന്ന് മാറ്റിവെക്കുന്ന കറിവേപ്പിലയിൽ ഇരുമ്പ്, കാൽസ്യം, ബീറ്റാ കരോട്ടിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിക്ക് ബലം നൽകുകയും ചെയ്യുന്നു. അകാല നര തടയാനും ഇത് നല്ലതാണ്. കറിവേപ്പില ഭക്ഷണത്തിൽ ചേർക്കുകയോ ചമ്മന്തിയായോ പൊടിയായോ ഒക്കെ ദിവസവും കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.
3. മത്തങ്ങ വിത്തുകൾ
മത്തങ്ങ വിത്തുകളിൽ സിങ്ക് എന്ന മിനറൽ ധാരാളമുണ്ട്, ഇത് മുടിയുടെ കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ അത്യാവശ്യമാണ്. സിങ്കിന്റെ കുറവ് മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. കൂടാതെ ഇതിൽ ഇരുമ്പ്, മഗ്നീഷ്യം, സസ്യ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് തലയോട്ടി വരണ്ടുപോകുന്നത് തടയുന്നു. ഇവ ചെറുതായി വറുത്ത് സലാഡുകളിലോ ഓട്സിലോ ചേർത്തോ വെറുതെയോ കഴിക്കാവുന്നതാണ്.
5. മുരിങ്ങയില
മുരിങ്ങയിലയിൽ ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, കാൽസ്യം, പ്ലാന്റ് പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പ് സത്ത് മുടിയിഴകളിലേക്ക് ഓക്‌സിജൻ എത്തിക്കാൻ സഹായിക്കുമ്പോൾ, വിറ്റാമിൻ എ തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നു. പരിപ്പുകറിയിലോ തോരനായോ മുരിങ്ങയില കഴിക്കാം. ഉണക്കിപ്പൊടിച്ച മുരിങ്ങയില മോരുകാച്ചിയതിൽ ചേർത്തും ഉപയോഗിക്കാം.
6. കറുത്ത എള്ള്
വലിപ്പത്തിൽ ചെറുതാണെങ്കിലും കറുത്ത എള്ളിൽ ഇരുമ്പ്, സിങ്ക്, കോപ്പർ, കാൽസ്യം, വിറ്റാമിൻ ഇ, ഹെൽത്തി ഫാറ്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ ഇതിലെ കോപ്പർ സഹായിക്കും. വറുത്ത എള്ള് കറികളിലോ സാലഡിലോ തൈരിലോ വിതറി കഴിക്കാം. ശർക്കര ചേർത്ത് എള്ളുണ്ടയാക്കിയോ ചമ്മന്തിയാക്കിയോ കഴിക്കാവുന്നതാണ്.













Click it and Unblock the Notifications