സൗന്ദര്യ സംരക്ഷണത്തിലെ സൂപ്പര്‍ ഹീറോ; ഔഷധ സസ്യം മഞ്ജിഷ്ഠയുടെ ഗുണങ്ങള്‍ അമ്പരിപ്പിക്കും
സൗന്ദര്യ സംരക്ഷണത്തിലെ സൂപ്പര്‍ ഹീറോയാണ് മഞ്ജിഷ്ഠ എന്ന ഔഷധ സസ്യം. അധികം പേര്‍ക്കും പരിചിതമല്ലാത്ത ഒരു പേരാണിത്. എന്നാല്‍ ആയുര്‍വേദത്തിലെ മാന്ത്രിക ഔഷധമായാണ് മഞ്ജിഷ്ഠയെ വിശേഷിപ്പിക്കുന്നത്. അതായത് ചര്‍മത്തില്‍ മാജിക് പോലെ പ്രവര്‍ത്തിക്കും എന്നര്‍ത്ഥം. ചര്‍മ്മത്തിനും ആരോഗ്യത്തിനും ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അവിശ്വസനീയമായ കഴിവാണ് ഈ ഔഷധ സസ്യത്തിനുള്ളത്.
ചുവന്ന നിറത്തിലുള്ള മഞ്ജിഷ്ഠ പൗഡര്‍ മുഖത്തിന്റെ നിറവും സൗന്ദര്യവും വര്‍ധിക്കാന്‍ ഏറ്റവും ഉത്തമമാണ്. ആയുര്‍വേദ പ്രകാരം രക്ത ശുദ്ധിക്ക് ഈ ഔഷധ സസ്യം ഉപയോഗിക്കുന്നുണ്ട്. കരിമംഗലം, വസൂരിക്കലകള്‍, മുഖക്കുരു, കറുത്ത പാടുകള്‍ എന്നിവയ്ക്ക് ഏറ്റവും നല്ല പരിഹാരമാണ് മഞ്ജിഷ്ഠ. ഇതിന്റെ വേരാണ് ഔഷധമായി ഉപയോഗിക്കുന്നത്. മുടി കൊഴിച്ചില്‍ തടയാനും മുടിക്ക് നല്ല കറുപ്പ് നിറം നല്‍കാനും മുടിയുടെ വളര്‍ച്ചയ്ക്കും മഞ്ജിഷ്ഠ ഉപയോഗിക്കാറുണ്ട്.

ചര്‍മ്മത്തിന് പ്രായമേറുന്നത് പരിഹരിക്കാനും ചുളിവുകള്‍ മാറ്റാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും മഞ്ജിഷ്ഠ നിര്‍ദേശിക്കാറുണ്ട്. അലര്‍ജി, ചൊറിച്ചില്‍ എന്നിവ മൂലമുള്ള പാടുകള്‍ കുറയ്ക്കാനും ഇത് ഉപയോഗിക്കാറുണ്ട്. മഞ്ജിഷ്ഠയുടെ വേര് തേനും ചേര്‍ത്ത് പതിവായി പുരട്ടിയാല്‍ മുഖത്തും മറ്റ് ശരീരഭാഗത്തും വരുന്ന നിറവ്യത്യാസം മാറിക്കിട്ടും. മഞ്ജിഷ്ഠ മുറിവുണക്കാനും ശക്തിയുള്ള ഒരു ആയുര്‍വേദ ഔഷധമാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നു. ശരീരത്തിലെ മുറിവും വ്രണവും ഉണങ്ങാന്‍ സഹായിക്കുന്നു.
മഞ്ചിഷ്ഠ പൊടി വെള്ളത്തിലോ തൈരിലോ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് പുരട്ടി 15-20 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക. അല്ലെങ്കില്‍, കുറച്ച് തുള്ളി മഞ്ചിഷ്ഠ എണ്ണ ചര്‍മ്മത്തില്‍ പുരട്ടി രാത്രി മുഴുവന്‍ വയ്ക്കുക. മികച്ച ഫലത്തിനായി ആഴ്ചയില്‍ രണ്ടു മൂന്നു തവണ ഇങ്ങനെ ചെയ്യുക.












Click it and Unblock the Notifications