Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകളോട് അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് എനിക്കൊരു ഉറപ്പില്ലായിരുന്നു'; സുപ്രിയ പറയുന്നു

പെൺകുട്ടികൾക്ക് ഒരു പ്രായമാകുമ്പോൾ ചില കാര്യങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കേണ്ടതുണ്ട്. പത്ത് വയസ്സൊക്കെ ആകുമ്പോഴേക്കും ചില കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധം കൊടുക്കേണ്ടതുണ്ട്. മറ്റാരെക്കാളും അമ്മമാർക്കാണ് ചില വിഷയങ്ങൾ പെൺകുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ പറ്റുക. ഇപ്പോൾ സുപ്രിയ മേനോൻ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു കുറിപ്പാണ് ചർച്ചയാവുന്നത്.

ആർത്തവത്തെക്കുറിച്ച് എങ്ങനെയാണ് തന്റെ മകൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ടത് എന്ന് പറയുകയാണ് സുപ്രിയ. ഒരു പുസ്തകമാണ് സുപ്രിയ മകൾക്ക് നൽകിയത്. ആർത്തവത്തെക്കുറിച്ച് എങ്ങനെ മകൾക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുമെന്ന് ചിന്തിച്ചപ്പോഴാണ് 'മെൻസ്ട്രുപീഡിയ കോമിക് എന്ന പുസ്തകം സുപ്രിയയുടെ മനസ്സിൽ തെളിഞ്ഞത്.

supriya

തനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ, ആർത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും അറിവില്ലാത്തതിനാൽ ഏതൊ മാരക രോ​ഗമാണെന്നും മരിച്ചുപോകുമെന്നുമാണ് താൻ കരുതിയതെന്നും അല്ലി അതേ കുറിച്ച് അറിയാതെയിരിക്കരുതെന്ന് തനിക്ക് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും ആർത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാൻ ഈ പുസ്തകം സഹായകമായിട്ടുണ്ടെന്നും സുപ്രിയ പറയുന്നു.

എനിക്ക് ആദ്യമായി ആർത്തവം വന്നപ്പോൾ, ആർത്തവത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട മാറ്റങ്ങളെ കുറിച്ചും എനിക്ക് അറിവില്ലാത്തതിനാൽ ഏതൊ മാരക രോ​ഗമാണെന്നും മരിച്ചുപോകുമെന്നുമാണ് താൻ കരുതിയതെന്നും അല്ലി അതേ കുറിച്ച് അറിയാതെ അല്ലെങ്കിൽ അവളുടെ സമപ്രായക്കാരിൽ നിന്നുള്ള പാതി വെന്ത വിവരം മാത്രം മനസ്സിലാക്കരുത് എന്ന് ഉറപ്പാക്കാൻ താൻ ആഗ്രഹിച്ചുവെന്നും സുപ്രിയ പറയുന്നു.

പ്രായപൂർത്തിയാകുന്നതും അതുവഴി വരുന്ന മാറ്റങ്ങളും ചെറിയ കുട്ടികളുമായി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണ്. അല്ലിയോട് അതേക്കുറിച്ച് എങ്ങനെ സംസാരിക്കണമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ആർത്തവത്തെക്കുറിച്ചുള്ള ആശയം വിശദീകരിക്കാനും അവൾക്ക് ആർത്തവത്തെ ധാരണ നൽകാനും ഈ പുസ്തകം തന്നെ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നാണ് സുപ്രിയ പറയുന്നത്.

ആൺകുട്ടികൾക്കായി സമാനമായ ഒരു പുസ്തകമുണ്ടെന്ന്ന്നാണ് താൻ മനസ്സിലാക്കുന്നതെന്നും പക്ഷേ ഞാൻ അത് വായിച്ചിട്ടില്ലെന്നും സുപ്രിയ പറയുന്നു. ആൺകുട്ടികളുടെ പുസ്തകത്തിന്റെ ചിത്രം താൻ കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട് സുപ്രിയ പറയുന്നു. നമുക്ക് ആർത്തവത്തെക്കുറിച്ച് സംസാരിക്കാം, നമ്മുടെ കുട്ടികൾക്ക് അത് സാധാരണമാക്കാം എന്നും സുപ്രിയ പറയുന്നു.

നിരവധി കമന്റുകളാണ് സുപ്രിയയുടെ ഈ പോസ്റ്റിന് വരുന്നത്. തങ്ങൾക്ക് ആ സമയത്ത് ആരും ഇങ്ങനെയുള്ള കാര്യങ്ങളൊന്നും പറഞ്ഞുതന്നിരുന്നില്ലെന്നു ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത്തരം വിഷയങ്ങൾ വ്യക്തമായി പറഞ്ഞുകൊടുക്കണമെന്നാണ് അധികമാളുകളും പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+