Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുരക്കിഴങ്ങിന് ഇത്രയും ഗുണങ്ങളോ? മുഖം തിളങ്ങാന്‍ ഉഗ്രനൊരു ഫെയ്‌സ് പാക്ക് വീട്ടിലുണ്ടാക്കാം

സൗന്ദര്യ സംരക്ഷണത്തിനായി അടുക്കളയിലിരിക്കുന്ന പലതരം പച്ചക്കറികളും പഴങ്ങളും ഒക്കെ ചര്‍മ്മത്തില്‍ പരീക്ഷിക്കുന്നവരാണ് നാം. ക്യാരറ്റും തക്കാളിയും പപ്പായയും കുക്കുമ്പറും ഒക്കെയാണ് സ്ഥിരം പരീക്ഷണ വസ്തുക്കള്‍. എന്നാല്‍ നാം അറിയാതെ പോകുന്ന ചില പച്ചക്കറികള്‍ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

ഇത്തരത്തില്‍ നാം അവഗണിച്ച് ഒരു മൂലയില്‍ തള്ളുന്ന മധുരക്കിഴങ്ങിന്റെ ഗുണങ്ങള്‍ കേട്ടാല്‍ അമ്പരന്നു പോകും. മുഖത്തെ കറുത്ത പാടുകള്‍ മാറ്റാനും കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാനും ഉരുളക്കിഴങ്ങിനുള്ള കഴിവിനെ കുറിച്ച് പലര്‍ക്കും അറിവുണ്ടാകും. എന്നാല്‍ അതിനേക്കാളും ഒരുപടി മുന്നിലാണ് മധുരക്കിഴങ്ങ്. എന്നാല്‍ സൗന്ദര്യ സംരക്ഷണത്തില്‍ മധുരക്കിഴങ്ങിന്റെ പ്രാധാന്യം അത്രയൊന്നും തിരിച്ചറിഞ്ഞിട്ടില്ല.

Sweet potato

മുഖത്തെ തിളക്കം വര്‍ധിപ്പിക്കാനും പുതുശോഭയും മൃദുത്വവും നല്‍കാനും മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ക്കു ശേഷിയുണ്ട്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് നിറഞ്ഞിരിക്കുന്ന മധുരക്കിഴങ്ങ് കൊണ്ട് മികച്ച ഫെയ്‌സ് മാസ്‌കുകളും സ്‌ക്രബ്ബുകളും ഉണ്ടാക്കാന്‍ കഴിയും. മധുരക്കിഴങ്ങ് ശീതീകരിച്ച് ക്യൂബുകള്‍ ആക്കി ചര്‍മ്മത്തില്‍ ഉരസുന്നത് ക്ഷീണം മറികടക്കാന്‍ സഹായിക്കും.

ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഒരു ആന്റി ഏജിങ് ക്രീമിന്റെ ഫലം ചെയ്യും. വിറ്റാമിന്‍ എ, സി, ബി എന്നിവയാല്‍ സമ്പന്നമാണ് മധുരക്കിഴങ്ങ്. ചര്‍മ്മത്തിന്റെ ക്ഷീണം അകറ്റി മൃതകോശങ്ങളെ പുറന്തള്ളാന്‍ മധുരക്കിഴങ്ങ് കൊണ്ടുള്ള ഫെയ്‌സ് മാസ്‌കിന് കഴിയും. അന്തരീക്ഷ മലിനീകരണം കൊണ്ട് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന അഴുക്കും എണ്ണമയവുമൊക്കെ കുറയ്ക്കാനും ഈ മാസ്‌കിന് ശേഷിയുണ്ട്.

രോഗപ്രതിരോധ ശേഷിക്കും സൗന്ദര്യ സംരക്ഷണത്തിനും മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇനി മധുരക്കിഴങ്ങ് ഒരു ഫെയ്‌സ് മാസ്‌ക്കായി എങ്ങനെ മാറ്റുന്നു എന്ന് നോക്കാം.

ആദ്യം മധുരക്കിഴങ്ങ് വേവിക്കുക. തുടര്‍ന്നത് തണുക്കാന്‍ അനുവദിക്കുക. ഒരു ടീസ്സ്പൂണ്‍ തേനും കുറച്ചു തുള്ളി നാരങ്ങാനീരും മധുരക്കിഴങ്ങ് ഉടച്ചതില്‍ ചേര്‍ക്കുക. ഈ മിശ്രിതം 10-15 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. തുടര്‍ന്ന് കഴുകി കളയുക. ഇത് മുഖത്തിന് പുതുശോഭ നല്‍കുന്നു. ചര്‍മ്മത്തിന്റെ സ്വാഭാവിക ഈര്‍പ്പം നിലനിര്‍ത്താനും തിളക്കമുള്ളതാക്കി മാറ്റാനും ഈ ഫേസ് മാസ്‌കിന് കഴിയും. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ഫെയ്‌സ് മാസ്‌ക് മുഖത്ത് പുരട്ടുക.

ഫെയ്‌സ് സ്‌ക്രബ്ബ്

ഇനി മധുരക്കിഴങ്ങ് ഉപയോഗിച്ച് ഒരു ഫെയ്‌സ് സ്‌ക്രബ്ബ് തയ്യാറാക്കാം. അതിനായി ഒരു സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ ഓട്‌സും മധുരക്കിഴങ്ങ് ഉടച്ചതും ചേര്‍ത്ത് കുഴമ്പാക്കി മുഖത്ത് വൃത്താകൃതിയില്‍ മസാജ് ചെയ്യുക. 10 മിനിറ്റിനുശേഷം മുഖം കഴുകുക. ചര്‍മ്മത്തിന് നല്ല മൃദുത്വവും പുതുമയും അനുഭവപ്പെടും. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ തവണ ഇത് ചെയ്യുക.

മധുരക്കിഴങ്ങ് ഐസ്‌ക്യൂബുകള്‍

വേവിച്ച മധുരക്കിഴങ്ങ് അല്പം വെള്ളവും ചേര്‍ത്ത് മിക്‌സിയിലിട്ട് അരയ്ക്കുക. തുടര്‍ന്ന് ഇത് ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറിനുള്ളില്‍ വയ്ക്കുക മുഖത്തിനു ക്ഷീണം അനുഭവപ്പെടുമ്പോഴെല്ലാം ഒരു ക്യൂബ് എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് ചര്‍മ്മത്തില്‍ മൃദുവായി ഉരസുക. വേനല്‍ക്കാലത്ത് ഈ ഐസ് ക്യൂബുകള്‍ ചര്‍മ്മത്തിന് നല്ല തണുപ്പും മൃദുത്വവും പകരും. ഇങ്ങനെ അവരവരുടെ സൗകര്യത്തിനനുസരിച്ച് സൗന്ദര്യ സംരക്ഷണത്തില്‍ മധുരക്കിഴങ്ങിന് നല്ലൊരു സ്ഥാനം നല്‍കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+