Get Updates
Get notified of breaking news, exclusive insights, and must-see stories!

36ാം വയസ്സിലും അതീവ സുന്ദരി, മെലിഞ്ഞ ശരീരം; കങ്കണയുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ആ ശീലങ്ങൾ

ബോളിവുഡിൽ ഏറെ താരമൂല്യം ഉള്ള നടിയാണ് കങ്കണ റണാവത്ത്. അഭിനയത്തിലുള്ള തന്റെ കഴിവ് അരങ്ങേറ്റ ചിത്രത്തിൽ തന്നെ തെളിയിച്ച നായികയാണ് കങ്കണ. 2006 ൽ കങ്കണ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് ഒരിക്കലും തിരിഞ്ഞുനോക്കേണ്ട അവസ്ഥ താരത്തിന് വന്നിട്ടില്ല. അഭിനയത്തിലെ മികവ് കാരണം തന്നെ അവസരങ്ങൾ ധാരാളം തേടി എത്തി. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അം​ഗീകാരങ്ങളും താരത്തെ തേടിയെത്തി.

അഭിനയം മാത്രമല്ല കങ്കണയുടെ സൗന്ദര്യവും ആരാധനയോടെയാണ് പ്രേക്ഷകർ നോക്കിനിന്നത്, 36ാം വയസ്സിലും അതീവ സുന്ദരിയാണ് കങ്കണ, മാത്രവുമല്ല ശരീര സൗന്ദര്യത്തിന്റെ കാര്യത്തിലും താരം ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ട്. ശരീരം ഒരുപാട് മെലിഞ്ഞ് പോവാതെയും ഒരുപാട് തടി കൂടാതെയും താരം സംരക്ഷിക്കുന്നത്. കങ്കണയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അറിഞ്ഞാലോ

actress

കങ്കണ റണാവത്തിന്റെ ചർമ്മസംരക്ഷണ വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം നടിയുടെ ആരോഗ്യകരമായ ഭക്ഷണക്രമമാണ്. 'നിങ്ങൾ എന്ത് കഴിക്കുന്നുവോ അതാണ് നിങ്ങൾ' എന്നാണ് കങ്കണ പിന്തുടരുന്ന രീതി.

"ആരോഗ്യകരമായ ചർമ്മം വളരെ പ്രധാനമാണ്. കഴിയുന്നത്ര പ്രകൃതിദത്ത ഉൽപ്പന്നങ്ങളിൽ ഉറച്ചുനിൽക്കാനും ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാനും ശ്രമിക്കുക.ടെലിഗ്രാഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, കങ്കണ ഒരിക്കൽ വെളിപ്പെടുത്തി.

വരണ്ട ചർമ്മത്തിന് മിൽക്ക് ക്രീം അത്ഭുതങ്ങൾ പ്രവർത്തിക്കും. തിളങ്ങുന്ന ചർമ്മത്തിന് കുങ്കുമപ്പൂവ് പതിവായി ഉപയോഗിക്കുക. പെട്ടെന്നുള്ള ഫ്രഷ്നസിനും തിളക്കത്തിനും റോസ് വാട്ടർ ഉപയോഗപ്രദമാണെന്നാണ് നടി പറയുന്നത്.

കുളിച്ചതിനു ശേഷവും രാത്രി കിടക്കുന്നതിനു മുൻപും നല്ല ലോഷൻ ഉപയോഗിക്കാൻ മറക്കരുതെന്നും താരം പറയുന്നു. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മത്തിന് ബദാം പോലെ വിറ്റാമിനുകൾ അടങ്ങിയ പോഷകാഹാരം കഴിക്കുക.

കങ്കണ റണാവത്ത് സോപ്പ് രഹിത ക്ലെൻസറുകൾ ആണ് ഉപയോഗിക്കുന്നത്, താരം ഫേഷ്യൽ ചെയ്യാറില്ല, ഇടയ്ക്ക് ക്ലാൻ ചെയ്യാറുണ്ട്. സിനിമ താരത്തെ സംബന്ധിച്ച് മേക്കപ്പ് ഏറെ പ്രധാനപ്പെട്ടതാണ്. എന്നാൽ എപ്പോഴും മേക്കപ്പുമായി നടക്കുന്നത് ചർമ്മത്തെ ബാധിക്കും.

അതിനാൽ കിടക്കുന്നതിന് മുമ്പ് താരം മേക്കപ്പ് പൂർണമായും കഴുക്കി കളയും "നിങ്ങൾ സോപ്പ് ഉപയോഗിക്കുമ്പോൾ, അത് നിങ്ങളുടെ ചർമ്മത്തിലെ എല്ലാ എണ്ണയും നീക്കം ചെയ്യുന്നു, ഇത് ചർമ്മത്തിൽ വളരെയധികം എണ്ണ പുറത്തുവിടാൻ കാരണം ആവുമെന്നുമാണ് കങ്കണ പറയുന്നത്.

.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+