വൈറ്റ് ചോക്ലേറ്റില്‍ ഒളിഞ്ഞിരിക്കുന്ന സൗന്ദര്യ രഹസ്യങ്ങള്‍; ഇത്രയും നാളും ഇതറിയാതെ പോയല്ലോ
മധുര പ്രിയര്‍ക്ക് ഏറെ ഇഷ്ടമുള്ളതാണ് ഡാര്‍ക്ക് ചോക്ലേറ്റും വൈറ്റ് ചോക്ലേറ്റും. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതു കൊണ്ട് ആരോഗ്യത്തിന് ഉണ്ടാകുന്ന ഗുണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഹൃദയാരോഗ്യവും മാനസികാവസ്ഥയും മെച്ചപ്പെടുത്താനും ശരീരത്തിന് ഊര്‍ജം ലഭിക്കാനുമൊക്കെ ഡാര്‍ക്ക് ചോക്ലേറ്റ് നല്ലതാണ്.
അതേസമയം, വൈറ്റ് ചോക്ലേറ്റ് അത്രയും ആരോഗ്യകരമല്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ സമീപകാല പഠനങ്ങള്‍ പറയുന്നത് വൈറ്റ് ചോക്ലേറ്റ് മിതമായ അളവില്‍ കഴിക്കുന്നത് ചര്‍മത്തിന് ഗുണം ചെയ്യും എന്നാണ്. അതിനു കാരണം വൈറ്റ് ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള കൊക്കോ ബട്ടറാണ്. മിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
കൊക്കോ ബട്ടറിന്റെ ഗുണങ്ങള്‍
വൈറ്റ് ചോക്ലേറ്റില്‍ ക്രീം രൂപത്തില്‍ അടങ്ങിയിട്ടുള്ള കൊക്കോ ബട്ടറിന് ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്താനുള്ള കഴിവുണ്ട്. കൊക്കോ ബട്ടറിലെ ബയോ ആക്ടീവ് സംയുക്തങ്ങള്‍ ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഇതിലെ ഫാറ്റി ആസിഡുകള്‍ ചര്‍മ്മത്തിന്റെ ജല നഷ്ടം തടയുകയും ഈര്‍പ്പം നിലനിര്‍ത്തുകയും ചെയ്യും. കൊക്കോ ബട്ടര്‍ ചര്‍മ്മത്തെ മൃദുവാക്കുന്നതിലൂടെ തൊലി വരളുന്നത് തടയുന്നു. ചര്‍മ്മ സംരക്ഷണ ഉല്‍പന്നങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് കൊക്കോ ബട്ടര്‍.

അതേസമയം, ദിവസവും വലിയ അളവില്‍ വൈറ്റ് ചോക്ലേറ്റ് കഴിക്കുന്നത് ചര്‍മ്മത്തിന് ഗുണം ചെയില്ല. ഇത് പഞ്ചസാര അമിതമായി ശരീരത്തിനുള്ളില്‍ ചെല്ലാന്‍ കാരണാകും. ആന്റിഓക്സിഡന്റ് അടങ്ങിയ പഴങ്ങള്‍ക്കും നട്സിനൊപ്പം ചെറിയ അളവില്‍ വൈറ്റ് ചോക്ലേറ്റ് കഴിക്കുന്നത് ചര്‍മ്മത്തിന് ആവശ്യമായ ഫാറ്റി ആസിഡുകള്‍ നല്‍കും. ഇത് ചര്‍മ്മത്തെ സോഫ്റ്റാക്കി നിലനിര്‍ത്തും.
വൈറ്റ് ചോക്ലേറ്റ് തിരഞ്ഞെടുക്കുമ്പോള്‍
പഞ്ചസാരയുടെ അളവ് കുറവുള്ള മികച്ച നിലവാരമുള്ള വൈറ്റ് ചോക്ലേറ്റ് തിരഞ്ഞെടുക്കുക. ആഴ്ചയില്‍ ഏതാനും തവണ ചെറിയ അളവില്‍ മാത്രം കഴിക്കുക.
സസ്യ എണ്ണയോ പാം ഓയിലോ ചേരാത്ത ശുദ്ധമായ കൊക്കോ ബട്ടര്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ചോക്ലേറ്റ് തിരഞ്ഞെടുക്കുക. സ്‌ട്രോബെറി, ബ്ലൂബെറി, ഓറഞ്ച് തുടങ്ങിയ ആന്റിഓക്സിഡന്റ് അടങ്ങിയ പഴങ്ങളുമായി ചേര്‍ത്ത് വൈറ്റ് ചോക്ലേറ്റ് കഴിക്കുക. പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ഇതിനൊപ്പം പഞ്ചസാര ചേര്‍ത്ത മധുര പലഹാരങ്ങള്‍ ഒഴിവാക്കുക.
മിതമായ അളവില്‍ വൈറ്റ് ചോക്ലേറ്റ് കഴിക്കുന്നത് ചര്‍മത്തിന് ഗുണം ചെയ്യും. എന്നാല്‍ അമിതമായി കഴിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് ചിലപ്പോള്‍ കാരണമാകുകയും ചെയ്യും.
കൊക്കോ ബട്ടര്‍ അടിസ്ഥാനമാക്കിയുള്ള ലോഷനുകളും ക്രീമുകളും ഉപയോഗിക്കുന്നതും ചര്‍മ്മത്തിന് നേരിട്ട് ഗുണം ചെയ്യും.












Click it and Unblock the Notifications