വെള്ളുത്തുള്ളി ഇത്ര വലിയ ഉപകാരിയോ? അതും ഈ കൊടുംവേദനയ്ക്ക്
അടുക്കളയിലെ ഏറ്റവും നല്ല മരുന്നാണ് വെളുത്തുള്ളി. വിഭവങ്ങള്‍ക്ക് രുചി കൂട്ടാന്‍ വെളുത്തുള്ളി നല്ലൊരു ചേരുവയാണ്. അതോടൊപ്പം നിരവധി ആരോഗ്യ ഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം കുറയ്ക്കാനും ഒക്കെ വെളുത്തുള്ളി സഹായിക്കും എന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളിയില്‍ ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും വെളുത്തുള്ളി മികച്ച പരിഹാരമാണ്. ബാക്ടീരിയ, ഫംഗസ് പോലുള്ള രോഗാണുക്കളെ നേരിടാനും വെളുത്തുള്ളി നല്ലൊരു പോരാളിയാണ്.
വേദനകളില്‍ ഏറ്റവും കടുപ്പമേറിയതാണ് പല്ലുവേദന. മോണയിലെ വീക്കം, അണുബാധ, പല്ലിലെ ദ്വാരങ്ങള്‍ എന്നിവയൊക്കെ പല്ലുവേദനയ്ക്ക് കാരണങ്ങളാണ്. ഇന്നത്തെ കാലത്ത് ജീവിതരീതിയിലുണ്ടായ താളപ്പിഴകള്‍ മൂലം ദന്താരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ നിരവധിയാണ്. അതിനു നിരവധി കാരണങ്ങളുമുണ്ട്. പല്ലുകളുടെ ശുചിത്വമില്ലായ്മ, വായിലെ അണുബാധ, മധുര പലഹാരങ്ങളുടെ അമിത ഉപഭോഗം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയൊക്കെ ദന്താരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എപ്പോഴും മിഠായിയും പലഹാരങ്ങളും കഴിക്കുന്നതു മൂലം ഏറ്റവും വേഗത്തില്‍ കേടാകുന്നത് പല്ലുകളാണ്.

പല്ലുവേദന കൂടിയാന് ദന്ത ഡോക്ടറെ കാണുന്നതാണ് ഏറ്റവും അഭികാമ്യം. എങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുണ്ട്. അതില്‍ ആശ്രയിക്കാന്‍ പറ്റിയ ഏറ്റവും മികച്ച മാര്‍ഗമാണ് വെളുത്തുള്ളി. പല്ലുവേദനയ്ക്ക് കുറവുണ്ടാകാനും ദന്താരോഗ്യ പ്രശ്നങ്ങള്‍ വര്‍ധിക്കാതിരിക്കാനും വെളുത്തുള്ളി ഉപകരിക്കും.
വെളുത്തുള്ളിക്ക് ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. പല്ലുവേദനയ്ക്ക് കാരണമാകുന്ന അണുക്കളെ നശിപ്പിക്കാന്‍ ഇവയ്ക്കു കഴിയും. വേദനയുണ്ടാക്കുന്ന ബാക്ടീരിയകളെ കൊല്ലുന്നതിനൊപ്പം പ്രകൃതിദത്ത വേദനസംഹാരിയായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
കേടായ പല്ലില്‍ തൊലികളഞ്ഞ വെളുത്തുള്ളി അല്ലി വച്ച് നന്നായി ചവയ്ക്കുക. വെളുത്തുള്ളിയില്‍ അലിസിന് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് വേദനയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നു.
വെളുത്തുള്ളി അല്ലികള്‍ ഒരു മിക്സി ഉപയോഗിച്ചോ അല്ലെങ്കില്‍ ഒരു സ്പൂണിന്റെ പിന്‍ഭാഗം ഉപയോഗിച്ചോ നന്നായി ചതയ്ക്കുക. അല്പം ഉപ്പ് കൂടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇനി ഈ പേസ്റ്റ് നേരിട്ട് വേദനയുള്ള പല്ലില്‍ വയ്ക്കാം. ഇത് ദീര്‍ഘനേരം പ്രയോഗിക്കാന്‍ കഴിയുന്നില്ലെങ്കില്‍, വിരല്‍ത്തുമ്പോ പഞ്ഞിയോ ഉപയോഗിച്ച് കേടു ബാധിച്ച പല്ലില്‍ വെളുത്തുള്ളി പേസ്റ്റ് പുരട്ടുക. ഇതില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഉണ്ട്. അത് അണുബാധയെ ചെറുക്കുകയും മോണ വീക്കം ഒഴിവാക്കുകയും ചെയ്യുന്നു.
-
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും'












Click it and Unblock the Notifications