Get Updates
Get notified of breaking news, exclusive insights, and must-see stories!

നര നിങ്ങള്‍ക്കൊരു പ്രശ്നം ആണോ? ഇതാ ഒരു അത്ഭുതക്കൂട്ട്, 3 മിനുട്ടില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം

പല യുവാക്കളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാല നര. മാറി വരുന്ന ജീവിത സാഹചര്യങ്ങലും മാനസിക സമ്മർദ്ദവുമാണ് പലരിലും അകാല നരക്ക് കാരണമാകുന്നത്. ഒരു ഡോക്ടറെ കണ്ട് ഇത്തരം അവസ്ഥയില്‍ ചികിത്സ തേടുകയും കൃത്യമായ പരിഹാര മാർഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യാവുന്നതാണ്. ഇതു അല്ലെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാന്‍ കഴിയുന്ന ചില മാർഗ്ഗങ്ങളുണ്ട്. അത്തരത്തില്‍ ഒരു കാര്യമാണ് ഇനി ഇവിടെ പറയാന്‍ പോകുന്നത്.

നെല്ലിക്കയാണ് ഈ കൂട്ടിലേക്ക് വേണ്ട പ്രധാന വസ്തു. വീട്ടില്‍ തന്നെ ഊ കൂട്ട് തയ്യാറാക്കാവുന്നതാണ് എന്നതാണ് ശ്രദ്ധേയം. 2 ടേബിള്‍ സ്പൂണ്‍ - ഭൃംഗരാജ് പൊടി, 1 ടേബിള്‍ സ്പൂണ്‍- നെല്ലിക്ക പൊടി, റോസ്മേരി അല്ലെങ്കിൽ കഞ്ഞി വെള്ളം, 1 ടേബിള്‍ സ്പൂണ്‍ - വെളിച്ചെണ്ണ എന്നിവയാണ് ഈ കൂട്ട് തയ്യാറാക്കാനായി വേണ്ടത്. എല്ലാ ചേരുവകളും ആവശ്യമായ അളവിൽ മിക്സ് ചെയ്തെടുക്കുക.

 hair-care-tips

ഈ കൂട്ട് കുളിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മുടിയില്‍ പുരട്ടുക. ശേഷം സാധരണ പച്ച വെള്ളത്തില്‍ നന്നായി കഴുകുക. മികച്ച ഫലം ലഭിക്കുന്നതിനായി ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ കൂട്ട്, തലയില്‍ തേക്കുക. പെട്ടെന്ന് ഒരു മാറ്റം കണ്ട് തുടങ്ങിയില്ലെങ്കിലും കൃത്യമായി ചെയ്താല്‍ ഒരു മാസത്തോടെ ഫലം കണ്ട് തുടങ്ങും.

അൾട്രാവയലറ്റ് (UV) രശ്മികൾ, മലിനീകരണം, വൈകാരിക ഘടകങ്ങൾ, മദ്യപാനം, പുകവലി, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയുടെ ഫലമായി ഉണ്ടാകുന്ന ഓക്‌സിഡേറ്റീവ് സമ്മർദ്ദവും മുടി നരയ്‌ക്കാൻ കാരണമാകും. ജനിതകവുമായ പ്രശ്നങ്ങളുമുണ്ടാകാം. ചെറുപ്പത്തിൽ തന്നെ നിങ്ങളുടെ മാതാപിതാക്കൾക്ക് ഇത്തരം അകാല നരയുടെ ലക്ഷണങ്ങൾ നേരിട്ടിട്ടുണ്ടെങ്കിൽ നിങ്ങള്‍ക്കും അകാല നരയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

മെലനോസൈറ്റുകൾ എന്നറിയപ്പെടുന്ന മുടിയുടെ അടിഭാഗത്തുള്ള കോശങ്ങളാണ് നമ്മുടെയെല്ലാം മുടിക്ക് നിറം നൽകുന്നത്. മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റുകളെ ഉത്പാദിപ്പിക്കുന്നതിൽ കുറവ് ഉണ്ടാകുമ്പോഴാണ് മുടി നരയ്ക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പിഗ്മെന്റ് ഉൽപ്പാദനം കൃത്യമായി നടക്കുന്നതിന് തുടരാനായി കോശങ്ങൾക്ക് വിറ്റാമിൻ ബി 12 പോഷകങ്ങളാണ് ഏറ്റവും അത്യാവശ്യം.

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് നരയ്ക്ക് മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് നല്ലതാണ്. കോഴിയിറച്ചി, മുട്ട, പാൽ, വാൽനട്ട്, ബ്രൊക്കോളി, സീഫുഡ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഡോക്ടറെ സമീപിച്ച് അഭിപ്രായം ചോദിച്ച ശേഷം വിറ്റാമിൻ ബി 12 സപ്ലിമെന്റുകളും കഴിക്കാം. ഫോളിക് ആസിഡിന്റെ കുറവും നരയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നുണ്ട്. ഇലക്കറികളിലൂടെ ഇതിന് പരിഹാരം കണ്ടെത്താം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+