മഴക്കാലത്തെ പ്രധാന വില്ലന്‍; മൈഗ്രെയ്‌നെ എളുപ്പം വരുതിയിലാക്കാം ഈ വീട്ടുവൈദ്യങ്ങളിലൂടെ
തലവേദനകളില്‍ ഏറ്റവും കടുപ്പമേറിയതാണ് മൈഗ്രെയ്ന്‍. ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളം തന്നെ തെറ്റിക്കുന്നതാണ് മൈഗ്രെയ്ന്‍. കണ്ണിനും തലയ്ക്കുമൊക്കെ ഒരു പോലെ അസ്വസ്ഥത സൃഷ്ടിക്കാന്‍ ഈ വില്ലന് കഴിയും. മൈഗ്രെയ്ന്‍ വന്നാല്‍ വെളിച്ചത്തിലേക്ക് നോക്കാന്‍ പോലും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടും. നല്ലൊരു ദിവസം തന്നെ നശിപ്പിക്കാന്‍ ഇതിന് ശേഷിയുണ്ട്. മൈഗ്രെയ്ന്‍ എന്ന അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം ഇല്ല. മൈഗ്രെയ്‌ന് കാരണമാകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തി അതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഏക പരിഹാരം.
മഴക്കാലത്ത് മൈഗ്രെയ്‌ന്റെ ശക്തി വര്‍ധിക്കും. അന്തരീക്ഷ മര്‍ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങളും ഈര്‍പ്പത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനയും മൂലമാണിത്. കഠിനമായ തലവേദന, ഛര്‍ദ്ദിക്കാന്‍ വരിക, വെളിച്ചത്തോടും ശബ്ദത്തോടും ഉള്ള അസഹ്യമായ ബുദ്ധിമുട്ട് എന്നിവ മൈഗ്രെയ്‌ന്റെ ലക്ഷണങ്ങളാണ്.

ഇംഗ്ലീഷ് വേദന സംഹാരികള്‍ വേദനയ്ക്ക് താല്‍ക്കാലിക പരിഹാരം നല്‍കും. എന്നാല്‍
മൈഗ്രെയ്‌ന് പരിഹാരം നല്‍കുന്ന ചില മരുന്നുകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞാല്‍ മൈഗ്രെയ്ന്‍ തുടങ്ങുമ്പോള്‍ തന്നെ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഈ വീട്ടു മരുന്നുകള്‍ പരീക്ഷിക്കാവുന്നതാണ്.
ധാരാളം വെള്ളം കുടിക്കുക
മൈഗ്രെയ്‌നുള്ള ഒരു പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്. അതിനാല്‍ ശരീരത്തിന്റെ ജലാംശം കുറയാന്‍ അനുവദിക്കരുത്. ദിവസം മുഴുവന്‍ ധാരാളം വെള്ളം കുടിക്കുന്നത് മൈഗ്രെയ്‌ന് ആശ്വാസം ലഭിക്കാനുള്ള നല്ലൊരു പോംവഴിയാണ്. ദിവസം കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. മഴക്കാലമാണെങ്കില്‍ പോലും ഈ അളവില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. കഫീന്‍ അടങ്ങിയ ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം.
ഐസ് പായ്ക്കുകള്‍
മൈഗ്രെയ്ന്‍ ഉള്ളപ്പോള്‍ ചെറു ചൂടുള്ളതോ അല്ലെങ്കില്‍ ഐസ് പായ്ക്കുകളോ നെറ്റിയിലും കഴുത്തിലും തോളിലും ഉള്‍പ്പെടെ വയ്ക്കുക. ഇത് കടുത്ത തലവേദന ലഘൂകരിക്കും. ചിലര്‍ക്ക് ചൂടുള്ള പായ്ക്ക് ഉപയോഗിക്കുന്നതായിരിക്കും ഫലപ്രദം. ചിലര്‍ക്ക് ആകട്ടെ തണുത്തതായിരിക്കും പ്രയോജനപ്പെടുന്നത്. മാറിമാറി പരീക്ഷിച്ച ശേഷം ഏതു വേണമെന്ന് തിരഞ്ഞെടുക്കാം.
ഇഞ്ചി നീര്
തലവേദന കുറയ്ക്കാനുള്ള കഴിവ് ഇഞ്ചിയുടെ നീരില്‍ ഉണ്ട്. ഇഞ്ചി നീരായിട്ടോ ഇഞ്ചി ചായ ആയിട്ടോ അല്ലെങ്കില്‍ മറ്റു രൂപങ്ങളിലോ ഇതു പരീക്ഷിക്കാം. ഇഞ്ചി ചതച്ച് ഭക്ഷണത്തിലും വെള്ളത്തിലും ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡര്‍ ഓയിലിന്റെ സുഗന്ധം സമ്മര്‍ദം മൂലമുണ്ടാകുന്ന മൈഗ്രെയ്ന്‍ തലവേദനയെ ലഘൂകരിക്കും. ഇത് വീട്ടില്‍ പലയിടങ്ങളിലായി തളിക്കാം. വെളിച്ചെണ്ണയുമായി ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം തലയില്‍ പുരട്ടാം, അല്ലെങ്കില്‍ കുളിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കാം.
നല്ല വിശ്രമം
രാത്രിയില്‍ നല്ല ഉറക്കം ലഭിക്കുന്നത് സമ്മര്‍ദം നിയന്ത്രിക്കാനും അതുവഴി മൈഗ്രെയ്ന്‍ തടയാനും സഹായിക്കും. സമ്മര്‍ദത്തെ നിയന്ത്രിക്കാനും ഉറക്കം മെച്ചപ്പെടുത്താനും യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലിക്കാം. എല്ലാ രാത്രിയും കുറഞ്ഞത് 7-8 മണിക്കൂര്‍ ഗുണനിലവാരമുള്ള ഉറക്കം ഉറപ്പുവരുത്തുക. സന്തോഷത്തിനും വിശ്രമത്തിനുമായി സമയം കണ്ടെത്തുക.
ഈ വീട്ടുവൈദ്യങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ മൈഗ്രെയ്‌ന്റെ ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഴിയും.












Click it and Unblock the Notifications