കൈകളിലെയും കാലുകളിലെയും കരുവാളിപ്പിനുള്ള പരിഹാരം അടുക്കളയിലുണ്ട്; ഈ ചേരുവകള്‍ മാത്രം മതി
പലരും നേരിടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് കൈകളിലെയും കാലുകളിലെയും കരുവാളിപ്പ്. സ്ലീവ്‌ലെസ് പോലുള്ള വസ്ത്രം ധരിക്കുമ്പോള്‍ ഈ കരുവാളിപ്പ് എടുത്തു കാണുകയും ചെയ്യും. പലരും മുഖത്തിന് നല്‍കുന്ന സൗന്ദര്യ പരിചരണം ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നല്‍കാറില്ല. അതിനാല്‍ തന്നെ കൈകളിലെയും കാലുകളിലെയും കരുവാളിപ്പ് അവഗണിക്കപ്പെടാറാണ് പതിവ്. ഇത് പലപ്പോഴും അഭംഗിയായി തുടരുകയും ചെയ്യും.
ശരീരത്തില്‍ സൂര്യപ്രകാശം അമിതമായി ഏല്‍ക്കുമ്പോള്‍ ഈ കരുവാളിപ്പ് വര്‍ധിക്കും. ഇതിന് പുറമേ വരള്‍ച്ചയും പിഗ്മെന്റേഷനുമൊക്കെ ചര്‍മ്മത്തെ ബാധിക്കുകയും ചെയ്യും. എന്നാല്‍ വലിയ ചെലവില്ലാതെ തന്നെ ഈ സൗന്ദര്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും. അടുക്കളയില്‍ ഒന്ന് ഗവേഷണം ചെയ്താല്‍ മതി.

നാരങ്ങ, കറ്റാര്‍ വാഴ, കടലമാവ് എന്നിവ ഉപയോഗിച്ച് കരുവാളിപ്പ് മാറ്റുന്നതിനൊപ്പം ചര്‍മ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനും കഴിയും. രാസവസ്തുക്കള്‍ ചേരുന്ന കൃത്രിമ ഉല്‍പന്നങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്തമായ ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചുനോക്കൂ. അല്‍പം ക്ഷമ കൂടി വേണമെന്നു മാത്രം.
നാരങ്ങയും തേനും ചേര്‍ന്ന മാസ്‌ക്
ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും കലര്‍ത്തുക. ഇത് കൈകളിലും കാലുകളിലും തുല്യമായി പുരട്ടുക. 20 മിനിറ്റ് നേരം വയ്ക്കുക, തുടര്‍ന്ന് ചെറു ചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ 3 മുതല്‍ 4 തവണ വരെ തുടരുക. നാരങ്ങയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. തേന്‍ ചര്‍മത്തിന് ഈര്‍പ്പവും നല്‍കുന്നു. ഇത് രണ്ടും കൂടിയാകുമ്പോള്‍ കരുവാളിപ്പ് കുറയുന്നതായി കാണാം.
2. തൈരും കടലമാവും ചേര്‍ന്ന പായ്ക്ക്
രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവും ഒരു ടേബിള്‍ സ്പൂണ്‍ തൈരും ഒരു നുള്ള് മഞ്ഞളും ചേര്‍ത്ത് കലര്‍ത്തുക. കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. 20 മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക, തുടര്‍ന്ന് ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ആഴ്ചയില്‍ രണ്ടു തവണ ഇടവിട്ട് ചെയ്യണം.
തൈര് സൂര്യതാപം ശമിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യുന്നു. കടലമാവ് മൃതകോശങ്ങളെ പുറംതള്ളുന്നു.
3. ഉരുളക്കിഴങ്ങ് ജ്യൂസ്
ഒരു ഉരുളക്കിഴങ്ങ് അരച്ച് നീര് എടുക്കുക. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് കരുവാളിപ്പുള്ള ഭാഗങ്ങളില്‍ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകുക. ആഴ്ചയില്‍ ഒരു ദിവസം ഇതു ചെയ്യണം. കരുവാളിപ്പ് കുറയ്ക്കുന്ന പ്രകൃതിദത്തമായ ഒരു ഡീ-ടാനിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്.
4. കറ്റാര്‍ വാഴയും മഞ്ഞളും
കറ്റാര്‍ വാഴ ജെല്ലില്‍ ഒരു നുള്ള് മഞ്ഞള്‍ കലര്‍ത്തുക. കിടക്കുന്നതിന് മുമ്പ് കൈകളിലും കാലുകളിലും മസാജ് ചെയ്യുക. രാത്രി മുഴുവന്‍ ഇത് പുരട്ടിയ ശേഷം രാവിലെ കഴുകുക. ദിവസവും ഇത് ചെയ്താല്‍ കൂടുതല്‍ ഫലപ്രദമാണ്. കറ്റാര്‍ വാഴ ചര്‍മ്മത്തെ തണുപ്പിക്കുകയും വെയിലേറ്റുള്ള ചര്‍മ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. മഞ്ഞള്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു.












Click it and Unblock the Notifications