വീടുകളില്‍ ഒളിഞ്ഞിരിക്കുന്ന വില്ലന്‍; കണ്ടാല്‍ ആരുമൊന്ന് ഭയക്കും: തുരത്താന്‍ വഴികള്‍ ഇതാ
എല്ലാ വീടുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലനാണ് ചിലന്തി. ചിലന്തിയെ കണ്ടാല്‍ തന്നെ പലരും വല്ലാതെ പേടിക്കാറുണ്ട്. കാര്യം നിരുപദ്രവകാരിയാണെങ്കിലും അതിന്റെ രൂപമാണ് കൂടുതല്‍ പേരെയും പേടിപ്പിക്കുന്നത്. മഴക്കാലത്ത് ഇവ വീടുകളില്‍ വ്യാപകമായി കയറിക്കൂടാറുണ്ട്. മഴക്കാലത്ത് പതുങ്ങിയിരിക്കാന്‍ ചിലന്തികള്‍ സുരക്ഷിതമായ പ്രതലങ്ങള്‍ തേടി പോകാറുണ്ട്. ഈര്‍പ്പം, വൃത്തിഹീനമായ സാഹചര്യം, പ്രാണികളുടെ സാന്നിധ്യം എന്നിവ വീടിനുള്ളിലേക്ക് ചിലന്തികളെ ആകര്‍ഷിക്കുന്നു. പലപ്പോഴും ശുചിമുറിയിലും കിടപ്പുമുറിയിലും ഒക്കെ അപ്രതീക്ഷിതമായി ഇവയെ കാണുമ്പോള്‍ പലരും ഞെട്ടാറുണ്ട്.
എന്നാല്‍ ചില പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ ഇവയെ തുരത്താന്‍ കഴിയും. ചിലന്തികളെ ഫലപ്രദമായി തുരത്താനുള്ള വഴികളാണ് ഇവിടെ പറയുന്നത്.

പെപ്പര്‍മിന്റ് ഓയില്‍ സ്പ്രേ
ചിലന്തികള്‍ ശക്തമായ ഗന്ധത്തെ വെറുക്കുന്നു. പെപ്പര്‍മിന്റ് ഓയിലിന്റെ തീവ്രമായ ഗന്ധം ചിലന്തികളെ അടുത്തേക്ക് വരുന്നതില്‍ നിന്ന് അകറ്റുന്നു. ഒരു കപ്പ് വെള്ളത്തില്‍ 10 - 15 തുള്ളി പെപ്പര്‍മിന്റ് ഓയില്‍ കലര്‍ത്തുക. ഇതിലേക്ക് കുറച്ച് ലിക്വിഡ് ഡിഷ് വാഷ് ഒഴിക്കുക. ഇത് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിച്ച് ജനാലകള്‍, വാതിലുകള്‍, ഫര്‍ണിച്ചറുകള്‍ വീടിന്റെ വിവിധ കോണുകള്‍ എന്നിവിടങ്ങളില്‍ തളിക്കുക. പ്രത്യേകിച്ച് ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഈ സ്പ്രേ ഇടയ്ക്കിടെ തളിക്കുക. പെപ്പര്‍മിന്റ് ഓയിലിനു പകരം യൂക്കാലിപ്സ്, ലാവെന്‍ഡര്‍, ട്രീ ട്രീ ഓയില്‍ എന്നിവയും പരീക്ഷിക്കാവുന്നതാണ്.
വൈറ്റ് വിനാഗിരി ലായനി
വൈറ്റ് വിനാഗിരിയില്‍ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ലായനി തളിക്കുന്നത് ചിലന്തികളുടെ സഞ്ചാര പാതയെ തടസപ്പെടുത്തുന്നു. ഇതിന്റെ ശക്തമായ മണം ചിലന്തികളെ അകറ്റുന്നു. വൈറ്റ് വിനാഗിരിയും വെള്ളവും ഒരു സ്പ്രേ കുപ്പിയില്‍ തുല്യ അളവില്‍ സംയോജിപ്പിച്ച് വീടിന്റെ വിവിധ കോണുകളിലും ജനല്പടികളിലും വിടവുകളിലും ഒക്കെ തളിക്കുക. ചിലന്തികളെ അകറ്റി നിര്‍ത്താന്‍ ഇതു പര്യാപ്തമാണ്. അതേസമയം മാര്‍ബിള്‍ പോലെയുള്ള പ്രതലങ്ങളില്‍ വിനാഗിരി ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് കേടുപാടുകള്‍ക്ക് ഇടയാക്കും.
ബേക്കിംഗ് സോഡ
ചിലന്തികള്‍ വരാന്‍ സാധ്യതയുള്ള വീടിന്റെ ഇടങ്ങളില്‍ ബേക്കിംഗ് സോഡ വിതറുക. ബേക്കിംഗ് സോഡയും വെള്ളവും കലര്‍ത്തി ലായനി ഉണ്ടാക്കി സ്പ്രേ ബോട്ടിലിലാക്കി തളിക്കുന്നതും ചിലന്തികളെ അകറ്റാന്‍ നല്ലതാണ്. ചിലന്തി വലകളില്‍ ഈ ലായനി തളിക്കുന്നത് ചിലന്തികള്‍ വരാതിരിക്കാന്‍ സഹായിക്കും. ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും കിച്ചന് സിങ്കുകള്‍ക്ക് താഴെയും ജനലുകള്‍ക്ക് അരികിലും ബേക്കിംഗ് സോഡ വിതറുക. ചിലന്തികളെയും പ്രാണികളെയും തടയാന്‍ മാത്രമല്ല വീടിനുള്ളിലെ ഈര്‍പ്പം ആഗിരണം ചെയ്യാനും ദുര്‍ഗന്ധം അകറ്റാനും ബേക്കിംഗ് സോഡ ഫലപ്രദമാണ്.
ചിലന്തികളെ അകറ്റുന്ന സസ്യങ്ങള്‍
ചില ചെടികളുടെ ശക്തമായ ഗന്ധം ചിലന്തികളെ അകറ്റി നിര്‍ത്തുന്നു. ലാവെന്‍ഡര്‍, പുതിന, തുളസി, റോസ്മേരി എന്നിവ ചിലന്തികളെ അകറ്റാന്‍ പറ്റിയ സസ്യങ്ങളാണ്. പ്രവേശന കവാടങ്ങളിലും ജനാലകളിലും ഈര്‍പ്പമുള്ള സ്ഥലങ്ങളിലും ഈ സസ്യങ്ങള്‍ വയ്ക്കുന്നത് ചിലന്തികള്‍ വീടിനുള്ളില്‍ കയറുന്നത് തടയും. ഈ സസ്യങ്ങളുടെ ശക്തമായ ഗന്ധമാണ് ചിലന്തികളെ അകറ്റുന്നത്.
വീട് എപ്പോഴും വൃത്തിയാക്കി വയ്ക്കുക. വീടിനുള്ളില്‍ പ്രാണികള്‍ ഉണ്ടെങ്കില്‍ ചിലന്തികള്‍ അവയെ ഭക്ഷിക്കാനായി വരും. കട്ടിലിന്റെ അടിഭാഗം, കര്‍ട്ടനുകള്‍ക്ക് പിന്നില്‍, മുറിയുടെ കോണുകള്‍ എന്നിവ പതിവായി വൃത്തിയാക്കുക. ചുമരിലെയും ജനാലകളിലെയും വിടവുകള്‍ അടയ്ക്കുക. രാത്രിയില്‍ പുറത്തെ വെളിച്ചം പ്രാണികളെയും പിന്നാലെ ചിലന്തികളെയും ആകര്‍ഷിക്കുന്നു. അതിനാല്‍ വെളിച്ചം കുറയ്ക്കുക. മുറികള്‍ വരണ്ടതും വൃത്തിയുള്ളതുമാക്കി സൂക്ഷിച്ചാല്‍ ചിലന്തികള്‍ വരാനുള്ള സാധ്യത കുറവാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications