ചാടിയ വയറിനെ പിടിച്ച് കെട്ടാൻ പറ്റുന്നില്ലേ?; ഈ മണ്ടത്തരം ആദ്യം ഒഴിവാക്കാം, ചെയ്യേണ്ടത് ഇതാണ്
ശരീരത്തിൽ ഏറ്റവും പെട്ടെന്ന് കൊഴുപ്പ് അടിയുന്ന ഭാഗമാണ് വയർ. അതേസമയം അത്ര എളുപ്പത്തിൽ ഇവിടെയുള്ള കൊഴുപ്പ് എരിച്ച് കളയാനും സാധിക്കില്ല. വയറിലെ കൊഴുപ്പ് കൂടുന്നത് ഒട്ടും ആരോഗ്യകരമല്ലെന്ന് നമ്മുക്ക് എല്ലാവർക്കുമറിയാം. ഹൃദ്രോഗങ്ങൾക്കടക്കം ഇത് കാരണമായേക്കും.
വയറ്റിലെ കൊഴുപ്പ് വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം നമ്മുടെ ഭക്ഷണക്രമവും ജീവിതരീതിയും തന്നെയാണ്. എന്തൊക്കെ ഭക്ഷണശീലങ്ങളാണ് വയറ് കൂടാൻ കാരണമാകുന്നതെന്ന് നോക്കാം.

1.പ്രോട്ടീനും നാരുകളും പോലുള്ള പ്രധാന പോഷകങ്ങൾ ഒഴിവാക്കി കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമായ ഭക്ഷണമാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ തീർച്ചയായും വയറ് ചാടും എന്ന കാര്യത്തിൽ തർക്കമില്ല. കാർബോഹൈഡ്രേറ്റുകൾ പ്രധാനമായും ഗ്ലൂക്കോസ് ആണ്. ഇത് നിങ്ങളുടെ ശരീരത്തിൽ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകും. ഉയർന്ന പഞ്ചസാരയുടെ അളവ് ശരീരത്തിലെ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കും, ഇത് വയറിലെ കൊഴുപ്പ് അടിയാനും കാരണമാകും.
2. അസന്തുലിതമായ ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിലെ കോർട്ടിസോളിൻ്റെ അളവ് വർദ്ധിപ്പിക്കും. ആ സമയത്ത് മധുരമുള്ളതോ അല്ലെങ്കിൽ മറ്റെന്തെങ്കിലും രുചികരമായ ഭക്ഷണം വീണ്ടും വീണ്ടും കഴിക്കണമെന്ന ചിന്ത നിങ്ങൾക്കുണ്ടാകും.കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കാനുള്ള ത്വരയും കൂടും. ഇതും വയറിൽ കൊഴുപ്പ് അടിയാൻ കാരണമാകും.
3. കൃത്യമായ അളവിൽ വെള്ളം കുടിക്കാതിരുന്നാലും വയറ് ചാടും. കോശങ്ങൾ, പേശികൾ, ടിഷ്യുകൾ എന്നിവ നിർജ്ജലീകരണം ചെയ്യപ്പെടുമ്പോൾ നമ്മുക്ക് വിശപ്പ് അനുഭവപ്പെട്ടേക്കാം. സ്വാഭാവികമായും നമ്മൾ ഈ സമയം ഭക്ഷണം കഴിക്കും. ശരീരത്തിൽ ഉയർന്ന കലോറി എത്തുമ്പോൾ തീർച്ചയായും വയറിലെ കൊഴുപ്പും കൂടും.
എങ്ങനെ വയർ കുറക്കാം
കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നിവ തുല്യ അനുപാതത്തിൽ കഴിക്കാൻ ശ്രമിക്കാം. ഇത് ആവശ്യമായ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാൻ സഹായിക്കും. അതുവഴി വിശക്കുന്നുവെന്ന തോന്നലും ഇല്ലാതാക്കും.
ഭക്ഷണത്തിൽ പ്രോട്ടീനും നാരുകളും ഒഴിവാക്കരുത്, കാരണം ഇത് കോർട്ടിസോളിൻ്റ അളവ് വർധിക്കാൻ കാരണമാകും. അതുവഴി മധുരം കഴിക്കണമെന്ന തോന്നലും ഉണ്ടായേക്കാം.
എല്ലാ ദിവസവും 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. പ്രായപൂർത്തിയായ ഒരു മനുഷ്യ ശരീരത്തിൽ ഇത്രയും അളവിലെങ്കിലും വെള്ളം എത്തേണ്ടതുണ്ട്. വെള്ളം കുടിക്കുന്നത് കൃത്യമായാൽ വിശപ്പ് എന്ന തോന്നലും ഇല്ലാതാവും.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications