ശമ്പളം കൊണ്ട് ഒന്നുമാകുന്നില്ലേ..? വേണോ അധിക വരുമാനം, അതും വീട്ടിലിരുന്ന്..!!
ജോലി ചെയ്യുക എന്നത് ഏതൊരാളുടേയും സ്വപ്നമായിരിക്കും. കഷ്ടപ്പെട്ട് പഠിച്ച് ജോലി നേടിയാലും ഭൂരിഭാഗം പേര്‍ക്കും ആ ശമ്പളം കൊണ്ട് മാത്രം ജീവിക്കാന്‍ സാധിച്ചെന്ന് വരില്ല. അപ്പോള്‍ നമ്മള് ചില സൈഡ് ബിസിനസുകളെ കുറിച്ച് കൂടി ചിന്തിച്ച് തുടങ്ങും. ജോലി സമയം കഴിഞ്ഞ് അല്പം കൂടി സമയം നിങ്ങള്‍ക്ക് ബാക്കിയുണ്ടെങ്കില്‍ മറ്റെന്തെങ്കിലും ജോലി ചെയ്ത് വരുമാനം കണ്ടെത്താവുന്നതാണ്.
അത്തരത്തിലുള്ള നിരവധി ജോലികള്‍ ഇന്ന് നിലവിലുണ്ട്. അന്തര്‍മുഖനായ വ്യക്തികള്‍ക്ക് പലപ്പോഴും വലിയ ഒരു ഓഫീസ് ചുറ്റുപാടില്‍ ജോലി ചെയ്യുന്നത് സാധ്യമായി കൊള്ളണം എന്നില്ല. അത്തരക്കാര്‍ക്കും തിരഞ്ഞെടുക്കാവുന്ന മികച്ച ജോലികളാണ് ഇവ എന്നതില്‍ സംശയമില്ല. കാരണം സ്വതന്ത്രമായ ജോലിയും സര്‍ഗ്ഗാത്മകതയും അനുവദിക്കുന്ന പരിതസ്ഥിതികളില്‍ അന്തര്‍മുഖര്‍ പലപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നു. അത്തരം ചില ജോലികള്‍ നമുക്കൊന്ന് പരിചയപ്പെടാം.

ഫ്രീലാന്‍സ് കണ്ടന്റ് റൈറ്റിംഗ് ഇന്നത്തെ കാലത്ത് ഏറെ പ്രചാരത്തിലുള്ള ജോലിയാണ്. പല ബിസിനസ്സുകളും വെബ്സൈറ്റുകളും ഗുണനിലവാരമുള്ള ഉള്ളടക്കം തേടുന്നു. നിങ്ങള്‍ക്ക് എഴുത്തിനും കണ്ടന്റ് ക്രിയേഷനും കഴിവുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ബിസിനസുകാരെയോ സംരംഭകരെയോ വിര്‍ച്വലി സഹായിക്കുന്ന വിര്‍ച്വല്‍ അസിസ്റ്റന്റായും ജോലി ചെയ്യാവുന്നതാണ്.
ഈ ജോലിയില്‍ ഇമെയില്‍ മാനേജ്മെന്റ്, ഷെഡ്യൂളിംഗ്, ഡാറ്റ എന്‍ട്രി തുടങ്ങിയ ഉള്‍പ്പെട്ടേക്കാം. കൊവിഡിന് ശേഷം ഓണ്‍ലൈന്‍ അധ്യാപനം വലിയ പ്രചാരം നേടിയിട്ടുണ്ട്. നിങ്ങള്‍ക്ക് അഭിരുചിയും വൈദഗ്ധ്യവുമുള്ള മേഖലയില്‍ നിന്ന് കൊണ്ട് ഓണ്‍ലൈന്‍ ട്യൂട്ടറിംഗ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യാവുന്നതാണ്. സോഷ്യല്‍ മീഡിയയെ കുറിച്ചും അതിന്റെ ട്രെന്‍ഡിംഗ്, സ്വഭാവം എന്നിവയെ കുറിച്ചും അവഗാഹമുള്ളവരാണോ നിങ്ങള്‍.
എങ്കില്‍ ബിസിനസുകാര്‍, സെലിബ്രിറ്റികള്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ മാനേജ്മെന്റ് ഏറ്റെടുക്കുന്നത് നല്ലതാണ്. പലരും ജോലിയും പാഷനും രണ്ടായി കൊണ്ട് പോകുന്നവരായിരിക്കും. പാഷനില്‍ നിന്നും നിങ്ങള്‍ക്ക് വരുമാനം ലഭിക്കാന്‍ തുടങ്ങിയാലോ? നല്ലതായിരിക്കില്ലേ. ഫോട്ടോഗ്രഫിയില്‍ കഴിവുള്ളവരാണ് നിങ്ങള്‍ എങ്കില്‍ ഈ മേഖലയില്‍ തീര്‍ച്ചയായും വലിയ വരുമാനം ലഭിക്കും.
നിങ്ങളുടെ ഫോട്ടോകള്‍ സ്റ്റോക്ക് ഫോട്ടോഗ്രാഫി വെബ്സൈറ്റുകള്‍ക്ക് വില്‍ക്കുന്നത് പരിഗണിക്കുക. നിങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അവകാശം ആരെങ്കിലും വാങ്ങുമ്പോഴെല്ലാം പണം സമ്പാദിക്കാം. കോഡിംഗ് കഴിവുകളുള്ള വ്യക്തിയാണ് നിങ്ങള്‍ എങ്കില്‍ വെബ് ഡെവലപ്മെന്റ് സെര്‍വീസ് മികച്ച ഓപ്ഷനായിരിക്കും. ഫ്രീലാന്‍സ് വെബ് ഡെവലപ്പര്‍മാര്‍ക്ക് വലിയ മാര്‍ക്കറ്റാണ് ഇപ്പോഴുള്ളത്.
ഭാഷയെ കുറിച്ച് വലിയ അവഗാഹമുള്ളവരാണെങ്കില് പ്രൂഫ് റീഡിംഗ്, എഡിറ്റിംഗ് തുടങ്ങിയവയും നിങ്ങള്‍ക്ക് ചെയ്യാം. ഇന്നത്തെ കാലത്ത് പൊതുവെ വലിയ രീതിയില്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന മാര്‍ഗമാണ് ക്രാഫ്റ്റ് മേക്കിംഗ്. കരകൗശല വസ്തുക്കളും മറ്റും നിര്‍മിച്ച് ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നത് ഏറെ ഗുണം ചെയ്യും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications