വൈ ഫൈ മുതൽ ടിവി വരെ; ഹോട്ടലിൽ മുറി എടുക്കും മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ
ഡിജിറ്റൽ യുഗത്തിലെ ഏറ്റവും സാധരണമായ കുറ്റകൃത്യമായി സൈബർ കുറ്റകൃത്യങ്ങൾ മാറിക്കഴിഞ്ഞു. ടെക്‌നോളജി മേഖല കുതിച്ചുയരുമ്പോൾ, സ്‌മാർട്ട്‌ഫോണുകളുടെയും ഇൻറർനെറ്റിന്റെയും ഉപയോഗത്തിലുള്ള വർദ്ധനവ് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും സംബന്ധിച്ച് ആശങ്കകൾ ഉയർത്തുന്നുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന ഒരു മേഖല ഹോട്ടൽ മേഖലയാണ്. ഓരോ ദിവസവും, ആയിരക്കണക്കിന് ആളുകൾ അവരുടെ ബജറ്റ് അനുസരിച്ച് വ്യത്യസ്ത തരം ഹോട്ടലുകളിൽ മുറിയെടുക്കുന്നുണ്ട്.. എന്നാൽ ഹോട്ടലുകളിൽ നിന്ന് സ്വാകാര്യ വിവരങ്ങൾ അ ഹോട്ടലുകളിൽ നിന്ന് ഓൺലൈനിൽ സ്വകാര്യ വിവരങ്ങൾ ചോർന്ന സംഭവങ്ങൾ നിരവധിയാണ്.

അതിനാൽ, ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്, അടുത്ത തവണ ഹോട്ടലുകളിൽ മുറി എടുക്കുന്നതിന് മുമ്പ് നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.
സൈബർ സുരക്ഷാ വിദഗ്ധനായ അഡ്രിയാനസ് വാർമെൻഹോവൻ ചില വിവരങ്ങൾ പങ്കുവെയ്ക്കുന്നു. ഡാറ്റ എൻക്രിപ്റ്റ് ചെയ്യുന്നതിന് വിപിഎൻ സേവനം ഇൻസ്റ്റാൾ ചെയ്യണമെന്നും പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോൾ ഫയർവാൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു.
അതിഥികളിൽ നിന്ന് സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാർഗങ്ങളിലൊന്നാണ് വൈ-ഫൈ. ഹോട്ടലിലെ വൈ ഫൈ ഉപയോഗിക്കുമ്പോൾ രണ്ട് തരത്തിൽ അവർക്ക് ഉപകരണങ്ങൾ ഹാക്ക് ചെയ്യാനും നിങ്ങളുടെ പാസ് വേഡുകൾ മോഷ്ടിക്കാനും കഴിയും.
നിങ്ങൾ നിങ്ങളുടെ ഉപകരണം (അ ത് ഫോണാക), ഹോട്ടലിലെ വൈഫൈയുമായി ബന്ധിപ്പിക്കുമ്പോൾ, ഹാക്കർമാർ അതിൽ അപകടകരമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നു എന്നതാണ് ഒരു വഴി. മറ്റൊരു മാർഗ്ഗം, സാധാരണയായി "അതിഥികൾക്കായുള്ള വൈ ഫൈ" അല്ലെങ്കിൽ "സൗജന്യ വൈഫൈ" എന്ന പേരിൽ ഒരു വ്യാജ വൈഫൈ നെറ്റ്‌വർക്ക് സൃഷ്‌ടിക്കുക എന്നതാണ്. അതിഥികൾ അത്തരം വ്യാജ ഹോട്ട്‌സ്‌പോട്ടുകൾ ഉപയോഗിക്കുമ്പോൾ, അവരുടെ സ്വകാര്യ വിവരങ്ങൾ മോഷ്‌ടിക്കപ്പെടും.
സാധാരണഗതിയിൽ, ഹോട്ടലുകളിൽ അതിഥികൾക്ക് OTT പ്ലാറ്റ്‌ഫോമുകളും ആപ്പുകളും സ്ട്രീം ചെയ്യുന്നതിനായി ഹോട്ടലിലെ വൈഫൈയുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാർട്ട് ടിവികളാണ് നൽകുന്നത്. എന്നാൽ ഇത് ഹാക്കർമാർ ബിൽറ്റ്-ഇൻ മൈക്രോഫോണുകളോ ക്യാമറകളോ സൂക്ഷിച്ചേക്കാം. അത് അവർ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാൻ ഉപയോഗിക്കുന്നു. നിങ്ങൾ ടിവി ഉപയോഗിക്കുന്നില്ലെങ്കിൽ അൺപ്ലഗ് ചെയ്ത് സൂക്ഷിക്കാൻ നിർദ്ദേശിക്കുന്നു. അത്തരം ഉപകരണങ്ങളിലെ വെബ്‌ക്യാമുകൾ മറച്ച് വെയ്ക്കണം.
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം ചാർജിംഗ് പോയിന്റുകളാണ്. പല ഹോട്ടലുകളിലും സാധാരണ ചാർജിംഗ് പോയിന്റുകളുടെ സ്ഥാനത്ത് യുഎസ്ബി പോർട്ടുകൾ ഉണ്ടാകും.
വ്യത്യസ്ത തരത്തിലുള്ള ചാർജിംഗ് പോയിന്റുകളുള്ള യാത്രക്കാർക്ക് ഇത് സഹായിക്കുന്നു. എന്നാൽ ഫോണിനുള്ളിൽ അപകടകരമായ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാനും ഉപയോക്താക്കളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കാനും ഹാക്കർമാർ ഇത് ഉപയോഗിക്കുന്നുണ്ട്. ഇത്തരം ചാർജിംഗ് പോയിന്റുകൾ ഉപയോഗിക്കുന്നതിന് പകരം ബാറ്ററി ബാക്കപ്പ് അല്ലെങ്കിൽ പവർ ബാക്ക് കരുതുന്നതാണ് നല്ലത്.












Click it and Unblock the Notifications