Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ബെസ്റ്റ് ആണ് ഈ പാനീയങ്ങൾ; മെറ്റബോളിസം കൂട്ടും, അതിരാവിലെ തന്നെ കുടിക്കാം

അതിരാവിലെ കഴിക്കുന്ന ഭക്ഷണം ഏറെ പ്രധാനനമാണ്. മിക്കവരും ഒരു ഗ്ലാസ് ചെറുചൂടുള്ളതോ തണുത്തതോ ആയ വെള്ളം കുടിച്ചായിരിക്കും ദിവസം തുടങ്ങുന്നത്. ചിലരാകട്ടെ ചൂട് ചായോ കാപ്പിയോ കുടിക്കും. എന്നാൽ അതിരാവിലെ കുടിക്കുന്ന വെള്ളം അൽപം ആരോഗ്യപ്രദമാക്കിയാലോ? വിഷവസ്തുക്കളെ പുറന്തള്ളാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന വിധത്തിലുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ഉത്തമം.ശരീരത്തിലെ കൊഴുപ്പ് അകറ്റാനും ഇത് സഹായിക്കു അത്തരത്തിലുള്ള ചില പാനീയങ്ങൾ ഇന്ന് പരിചയപ്പെടാം.

നെല്ലിക്ക ചേർത്ത വെള്ളം

നാരുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ സി, എ എന്നിവയാൾ സമ്പുഷ്ടമാണ് നെല്ലിക്ക. ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും കൂടുതലുള്ളതിനാൽ രാവിലെ തന്നെ നെല്ലിക്ക ചേർത്ത വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കാൻ ശരീരത്തിലെ കൊഴിപ്പിനെ കത്തിക്കാനും സഹായിക്കും.

wightloss-1715412906

കറുവപ്പട്ട വെള്ളം

അൽപം വെള്ളം കറുവപ്പട്ട ചേർത്ത് തിളപ്പിച്ച് അതിൽ തേനും ചേർത്താണ് കുടിക്കേണ്ടത്. വിശപ്പ് ഇല്ലാതാക്കാൻ ഈ പാനീയം സഹായിക്കും. ആന്റി ഓക്സിഡന്റുകൾ ഈ പാനീയത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറുവപ്പട്ടയാകട്ടെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉപാപചയം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ജീരക വെള്ളം

ആമാശയത്തിലെ ലിപിഡുകളുടെയും ചില പോഷകങ്ങളുടെയും ദഹനത്തിന് പിത്തരസം ആവശ്യമാണ്. കരളിൽ നിന്നും പിത്തരസം പുറന്തള്ളാൻ ജീരകവെള്ളം സഹായിക്കുന്നു. കൂടാതെ ദഹന പ്രോട്ടീനുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള വയറിനെ ബാധിക്കുന്ന അസ്വസ്ഥകളെ ലഘൂകരിക്കാനും ജീരകവെള്ളം ഉത്തമമാണ്.

ഉലുവ വെള്ളം

അതിരാവിലെ വെറും വയറ്റിൽ കഴിക്കാവുന്ന ആരോഗ്യകരമായ മറ്റൊരു പാനീയമാണ് ഉലുവ വെള്ളം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, മെറ്റബോളിസം വർധിപ്പിക്കാനും, ചർമ്മത്തിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.

ചെറുനാരങ്ങയും തേനും ചേർത്ത വെള്ളം

മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനുമുള്ള നല്ലൊരു പാനീയമാണ് ഇത്. വൻ കുടലിനെ ശുദ്ധിയാക്കാനും ദഹിക്കാത്ത ഭക്ഷണങ്ങളേയും മറ്റ് വിഷ വസ്തുക്കളെ നീക്കം ചെയ്യാനും ഈ പാനീയം ഉത്തമമാണ്.കുടലിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഇവ നല്ലതാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും ഓരോരുത്തരുടേയും ശരീരം വ്യത്യാസപ്പെട്ടിരിക്കുമെന്നതിനാൽ അവനവന്റെ ആരോഗ്യം കൂടി പരിഗണിച്ച് പാനീയങ്ങൾ തിരഞ്ഞെടുക്കാം. തടി കുറക്കുന്നതിനായി പാനീയത്തെ മാത്രം ആശ്രയിച്ചത് കൊണ്ട് കാര്യമില്ല. കൃത്യമായ ജീവിത രീതിയും വ്യായാമവുമെല്ലാം ഇതിന് ആവശ്യമാണ്. ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഭക്ഷണവും പാനീയവുമെല്ലാം തിരഞ്ഞെടുക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+