ആഭരണപ്രേമിയാണോ..? ഈ സ്വര്‍ണാഭരണങ്ങള്‍ എല്ലാ സ്ത്രീകളുടെ ശേഖരത്തിലുമുണ്ടായിരിക്കണം
സ്വര്‍ണം ഇഷ്ടമില്ലാത്തവര്‍ വിരളമായിരിക്കും. അവ പലപ്പോഴും കാലാതീതവും വൈവിധ്യപൂര്‍ണ്ണവുമാണ്. സ്വര്‍ണാഭരണങ്ങളോട് വളരെ ഭ്രമമുള്ളവരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഏതൊരു സ്ത്രീയുടേയും ആഭരണ ശേഖരണത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ചില സ്വര്‍ണാഭരണങ്ങളുണ്ട്. ഇവക്ക് നിങ്ങള്‍ക്ക് മനോഹരമായ ഒരു ദൃശ്യ ഭംഗി സമ്മാനിക്കാന്‍ സാധിക്കും. ഏതൊക്കെ തരത്തിലുള്ള സ്വര്‍ണാഭരണങ്ങളാണ് നിങ്ങളുടെ ശേഖരത്തില്‍ നിര്‍ബന്ധമായും വേണ്ടത് എന്ന് നമുക്ക് നോക്കാം.
ക്ലാസിക് ഗോള്‍ഡ് ചെയിന്‍ നെക്ലേസ് ആണ് ഇതില്‍ ആദ്യത്തേത്. ലളിതവും അതിലോലവുമായ ഒരു സ്വര്‍ണ്ണ ചെയിന്‍ നെക്ലേസ് നല്‍കുന്ന ഭംഗി ചെറുതല്ല. ഒറ്റനോട്ടത്തില്‍ തന്നെ അത്യാഡംബരമെന്ന് തോന്നിക്കുന്നവയാണ് ഇവ. തീര്‍ച്ചയായും ഏതൊരു സ്ത്രീകളുടേയും ആഭരണ ശേഖരത്തില്‍ ഇതുണ്ടായിരിക്കുന്നത് നന്നായിരിക്കും. കാഷ്വല്‍, ഫോര്‍മല്‍ വസ്ത്രങ്ങള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന ചാരുത പകരാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന ചോയിസാണ് വളയ കമ്മലുകള്‍.

ചെറുതും വലുതുമായ വ്യത്യസ്ത തരം കമ്മലുകള്‍ നിങ്ങളുടെ വസ്ത്രങ്ങള്‍ക്ക് അനുസരിച്ച് തിരഞ്ഞെടുക്കാം. ഒരൊറ്റ വജ്രമോ രത്‌നമോ ഉള്‍ക്കൊള്ളുന്ന സ്റ്റഡ് കമ്മലുകള്‍ സ്ഥിരമായി ഉപയോഗിക്കാന്‍ അനുയോജ്യമാണ്. വളരെ സിംപിളായി തോന്നുന്ന ഇവ ഇന്ന് പലരുടേയും ഫസ്റ്റ് ചോയ്‌സാണ്. ബ്രേസ്ലെറ്റോ വളയോ ഏതൊരു സ്ത്രീയും കൈവശം വെക്കേണ്ടതാണ്. കൈയില്‍ ഏറ്റവും അനുയോജ്യമാകുന്ന വലുപ്പത്തിലുള്ള വള തിരഞ്ഞെടുക്കാം.
ഏതൊരാളും ഏറെ ഇഷ്ടപ്പെടുന്നതാണ് മോതിരങ്ങള്‍. സിംപിളായ വര്‍ക്ക് ഉള്ള മോതിരങ്ങളായിരിക്കും പലര്‍ക്കും കൂടുതല്‍ ഇഷ്ടം. രത്‌നമോ സങ്കീര്‍ണ്ണമായ രൂപകല്‍പനയോ ഉള്ള മോതിരം മനോഹരമായിരിക്കും. ലെയറിംഗ് നെക്ലേസും നിങ്ങളുടെ ആഭരണ ശേഖരത്തിലുള്ളത് നന്നായിരിക്കും. വലിയ ആഡംബര പാര്‍ട്ടികള്‍ക്ക് സാരിക്കൊപ്പം ധരിക്കാന്‍ ഏറ്റവും അനുയോജ്യം ലെയര്‍ നെക്ലേസ് ആയിരിക്കും.
നിങ്ങളുടെ ആഭരണ ശേഖരത്തില്‍ ഏറെ സ്‌റ്റൈലിഷായി ഒന്നായിരിക്കും പാദസരങ്ങള്‍. വ്യത്യസ്ത തരത്തിലുള്ള പാദസരങ്ങള്‍ ഇന്ന് ലഭ്യമാണ്. നേരിയ കനമുള്ളവ പെട്ടെന്ന് പൊട്ടിപ്പോകാന്‍ കാരണമാകും. അതിനാല്‍ അല്‍പം ബലമുള്ള വൈറ്റ് ഗോള്‍ഡ് കൂടി ചേര്‍ന്ന പാദസരങ്ങള്‍ നിങ്ങളുടെ കാലുകള്‍ക്ക് വ്യത്യസ്തമായ ഒരു ആകര്‍ഷണം നല്‍കും. ഗോള്‍ഡ് ഡ്രോപ്പ് കമ്മലുകളും നിങ്ങളുടെ ആഭരണപ്പെട്ടിയില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കണം.
ഇത്തരം കമ്മലുകള്‍ ഒരു രത്‌നക്കല്ല്, മുത്ത്, സങ്കീര്‍ണ്ണമായ ഡിസൈന്‍ ഉളള തൂങ്ങിക്കിടക്കുന്ന തരത്തിലുള്ളവയായിരിക്കും. സാരിയ്ക്കും ചുരിദാറിനും ഒരുപോലെ അനുയോജ്യമാകുന്നവയാണ് ഇത്തരം കമ്മലുകള്‍. വലിയ ആഘോഷങ്ങള്‍ക്കും ചെറിയ ആഘോഷങ്ങള്‍ക്കും ഒരുപോലെ ധരിക്കാവുന്നയാണ് ഇവ.












Click it and Unblock the Notifications