75 വയസിലെ ഈ ചുറുചുറുക്ക് വെറുതെയല്ല; പ്രായത്തെ തോല്പിക്കും പ്രധാനമന്ത്രിയുടെ ഈ പ്രഭാതചര്യകള്‍
ചിട്ടയായ ജീവിതശൈലിയും അച്ചടക്കവും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഇന്ത്യയ്ക്ക് ലോകത്തിന് മുന്നില്‍ കാണിക്കാന്‍ കഴിയുന്ന നേതാവ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. പ്രായം വെറും നമ്പര്‍ മാത്രം എന്ന പ്രയോഗത്തിന് ഏറ്റവും അനുയോജ്യനാണ് മോദി. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ജീവതത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന അച്ചടക്കത്തെ എതിരാളികള്‍ പോലും സമ്മതിക്കും.
ഇന്ന് 75-ാം വയസിലെത്തി നില്ക്കുന്ന നരേന്ദ്ര മോദിയുടെ ശരീരം ഇപ്പോഴും യൗവനത്തിലാണ്. ലോക വേദികളില്‍ ഓടിക്കയറുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചുറുചുറുക്കിനെ രാജ്യാന്തര മാധ്യമങ്ങള്‍ പോലും അഭിനന്ദിച്ചിട്ടുണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ വ്യാപകമായി പിടിമുറുക്കുന്ന ഇന്ത്യയിലെ യുവജനങ്ങള്‍ക്ക് അദ്ദേഹം നല്ലൊരു മാതൃക കൂടിയാണ്.

എന്നാല്‍ ഈ ആരോഗ്യമൊന്നും കുറുക്കുവഴികളിലൂടെ അത്ര എളുപ്പത്തില്‍ നേടിയെടുത്തതല്ല. വളരെ അച്ചടക്കമുള്ള ജീവിതമാണ് പ്രധാനമന്ത്രി നയിക്കുന്നത്. യോഗ, ധ്യാനം, കര്‍ശനമായ ഭക്ഷണ ക്രമം, ശരിയായ ഉറക്കം എന്നിവയൊക്കെ ഈ ആരോഗ്യമുള്ള ശരീരത്തിന് പിന്നിലുണ്ട്. അതില്‍ ഏറ്റവും പ്രധാനം പ്രധാനമന്ത്രിയുടെ അച്ചടക്കമുള്ള പ്രഭാത ദിനചര്യയാണ്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് സ്വീകരിക്കാവുന്ന ചില ശീലങ്ങള്‍ ഇതാ.
1. അതിരാവിലെ എഴുന്നേല്‍ക്കുന്നത്.
പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ അദ്ദേഹം എഴുന്നേല്ക്കും. ഇതിലൂടെ ഒരു ദിവസത്തെ എല്ലാ കാര്യങ്ങളും സമാധാനത്തോടെ ചെയ്യാന്‍ സാവകാശം ലഭിക്കുന്നു. ധൃതിയും ടെന്‍ഷനും പിടിച്ച് കാര്യങ്ങള്‍ ചെയ്യാതെ ശാന്തമായ മാനസികാവസ്ഥയോടെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ തന്നെ അന്നത്തെ ദിവസം ഏറെ ഗുണകരമാക്കി മാറ്റാന്‍ കഴിയും. ടെന്‍ഷന്‍ ഒഴിവാകുമ്പോള്‍ ആരോഗ്യവും മെച്ചപ്പെടും.
2. യോഗ, ധ്യാനം, ശ്വസന വ്യായാമങ്ങള്‍
യോഗ, സൂര്യ നമസ്കാരം, പ്രാണായാമം, ധ്യാനം എന്നിവയിലൂടെയാണ് പ്രധാനമന്ത്രി ഒരു ദിവസം ആരംഭിക്കുന്നത്. ഈ പരിശീലനങ്ങള്‍ ശരീരത്തിന്റെ വഴക്കം മെച്ചപ്പെടുത്തുന്നു. മാനസിക സമ്മര്‍ദം കുറയ്ക്കുന്നു. ശ്വസന വ്യായാമങ്ങള്‍ ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. കൂടുതല്‍ ഓക്സിജന്‍ ശരീരത്തിലെത്തിക്കുന്നു. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്തുന്നു.
3. പ്രഭാത നടത്തം
പ്രഭാതത്തിലുള്ള പ്രധാനമന്ത്രിയുടെ നടത്തം പ്രകൃതിയുമായുള്ള കൂടിച്ചേരല്‍ കൂടിയാണ്. ശുദ്ധവായു ധാരാളം ശരീരത്തിലെത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പ്രകൃതിയുമായുള്ള സമ്പര്‍ക്കം, ലഘുവായ വ്യായാമം എന്നിവ ശരീരത്തിന് ഊര്‍ജം നല്‍കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശാന്തമായ മാനസികാവസ്ഥ പ്രദാനം ചെയ്യുകയും ചെയ്യുന്നു.
4. പോഷകസമൃദ്ധമായ പ്രഭാത ഭക്ഷണം
ലഘുവായതും അതേസമയം, പോഷകസമൃദ്ധവുമായ പ്രഭാത ഭക്ഷണമാണ് പ്രധാനമന്ത്രി തിരഞ്ഞെടുക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന, ദഹിക്കാന്‍ എളുപ്പമുള്ളവയാണ് കൂടുതലും കഴിക്കുന്നത്. ഇഞ്ചി ചായയും ഉള്‍പ്പെടുത്തുന്നു. ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്ന കിച്ച്ഡി, പോഹ, ഉപ്മ, ഖക്ര എന്നിവയാണ് പ്രഭാത ഭക്ഷണമായി കഴിക്കുന്നത്.
5. കൃത്യ സമയത്തുള്ള ഉറക്കം
എത്ര തിരക്കേറിയ ഷെഡ്യൂളുകള്‍ക്കിടയിലും കൃത്യസമയത്ത് പ്രധാനമന്ത്രി മോദി ഉറങ്ങാന്‍ ശ്രദ്ധിക്കുന്നു. എല്ലാ ദിവസവും മൂന്ന്, നാല് മണിക്കൂര്‍ ഉറങ്ങും. ഇതുകൂടാതെ ശരീരത്തിന് ആവശ്യമായ വിശ്രമവും നല്കുന്നു. ദിവസവും ഒരേ സമയത്ത് എഴുന്നേല്ക്കുന്നു. ഈ ദിനചര്യ ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്താനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശാന്തമായ മാനസികാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications