ഡിംപിള്‍ കപാഡിയയുടെ ഇടതൂര്‍ന്ന മുടിക്കു പിന്നില്‍ ഈ സിംപിള്‍ ഹെയര്‍ മാസ്‌ക്; വീട്ടിലുള്ള ചേരുവകള്‍
ബോളിവുഡിലെ എക്കാലത്തെയും ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ നടിയാണ് ഡിംപിള്‍ കപാഡിയ. 1973-ല്‍ വെറും 16 വയസുള്ളപ്പോഴാണ് ആദ്യ സിനിമയായ ബോബിയില്‍ അഭിനയിക്കുന്നത്. ഡിംപിളിന്റെ അന്നത്തെ ഷോര്‍ട്ട് ഡ്രസും സ്‌റ്റൈലും ഒക്കെ ഇന്ത്യ മുഴുവന്‍ തരംഗമായിരുന്നു. സ്വാഭാവിക തിളക്കമുള്ള ഡിംപിളിന്റെ മുടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇന്നിപ്പോള്‍ 68 വയസുണ്ട് ഡിംപിളിന്. എന്നാല്‍ മുടി കണ്ടാലോ 25 കാരിയുടെയും. ഈ പ്രായത്തിലും നല്ല ഇടതൂര്‍ന്ന, തിളങ്ങുന്ന, കനമുള്ള മുടിയാണ് ഡിംപിളിനുള്ളത്. തന്റെ തിളങ്ങുന്ന മുടിയുടെ രഹസ്യം ഒരിക്കല്‍ വോഗ് എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഡിംപിള്‍ പങ്കുവെച്ചിരുന്നു.

പ്രകൃതിദത്ത ചേരുവകള്‍ അടങ്ങിയ ഒരു ഹെയര്‍ മാസ്‌ക്കാണ് ഈ തിളങ്ങുന്ന മുടിയുടെ രഹസ്യം. വീട്ടില്‍ തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്ന ഹെയര്‍ മാസ്‌ക് ആണിത്. പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണക്രമവും ഡിംപിളിന്റെ മുടിയുടെ അഴകിന് പിന്നിലുണ്ട്.
കുട്ടിക്കാലം മുതല്‍ എണ്ണ തേയ്ക്കുന്ന ശീലം തനിക്കുണ്ടെന്ന് ഡിംപിള്‍ പറയുന്നു അതാണ് വളര്‍ന്നപ്പോള്‍ മുടിക്ക് നല്ല തിളക്കം ലഭിക്കാന്‍ കാരണമായത്. രാത്രി മുഴുവന്‍ മുടിയില്‍ എണ്ണ തേച്ചുപിടിപ്പിക്കും. രാവിലെ അഞ്ച് മുട്ടയുടെ വെള്ളയും ഒരു മുഴുവന്‍ മുട്ടയും ചേര്‍ത്തുള്ള ഹെയര്‍ പായ്ക്ക് തലയില്‍ മസാജ് ചെയ്യും. അരമണിക്കൂറോളം തലയില്‍ നിലനിര്‍ത്തിയ ശേഷം ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകും. മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ നല്‍കാന്‍ ഈ ഹെയര്‍ മാസ്‌ക്കിനു കഴിഞ്ഞിരുന്നു.
വരണ്ട മുടി ആയതിനാലാണ് കുട്ടിക്കാലം മുതല്‍ എണ്ണ തേയ്ക്കുന്ന ശീലം തുടങ്ങിയത്.
ജെറേനിയം, റോസ്‌മേരി, ലാവെന്‍ഡര്‍ എന്നിവയുടെ എസന്‍ഷ്യല്‍ ഓയിലില്‍ ബദാം, ചന്ദനം എന്നിവയുടെ മിശ്രിതം ചേര്‍ത്ത് തലയില്‍ തേയ്ക്കും. ഇത് മുടിക്ക് നല്ല ഉള്ള് നല്‍കി. ഉള്ളി നീര് തലയില്‍ തേയ്ക്കുന്നതും മുടിക്ക് വളരെ നല്ലതാണ്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണവും ആരോഗ്യകരമായ മുടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. തന്റെ കുടുംബം തീരപ്രദേശത്ത് താമസിച്ചതിനാല്‍ ധാരാളം മത്സ്യം കഴിച്ചാണ് വളര്‍ന്നത്. അത് തന്റെ മുടി വളര്‍ച്ചയ്ക്ക് ഒരുപാട് സഹായിച്ചതായി ഡിംപിള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. നട്‌സ് ഉള്‍പ്പെടുത്തിയുള്ള സമീകൃതാഹാരവും മുടിക്ക് ആരോഗ്യവും ബലവും നല്‍കി.
പിന്നീട് പ്രൊഫഷന്റെ ഭാഗമായി മുടിയില്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്തപ്പോഴും കേടുപാടുകളില്‍ നിന്ന് മുടിയെ സംരക്ഷിച്ചത് എണ്ണ തേയ്ക്കുന്ന ശീലമായിരുന്നുവെന്നും ഡിംപിള്‍ ഓര്‍ക്കുന്നു.












Click it and Unblock the Notifications