രാത്രി ഏഴ് മണിക്ക് ശേഷം ഇക്കാര്യങ്ങള്‍ ചെയ്ത് നോക്കൂ; ജീവിതം ആകെ മാറിമറിയും
തിരക്കിട്ട ജീവിതത്തില്‍ പലപ്പോഴും സ്വയം ജീവിക്കാന്‍ മറന്ന് പോകുന്നവരാണ് നമ്മള്‍. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ ഉറക്കം, എട്ട് മണിക്കൂര്‍ വിനോദം എന്നതൊന്നും പലര്‍ക്കും ഇന്നത്തെ കാലത്ത് പാലിക്കാന്‍ സാധിക്കാറില്ല. പലപ്പോഴും 12 മണിക്കൂര്‍ വരെയാണ് പലരുടേയും ജോലി സമയം. അത് കഴിഞ്ഞ് വീട്ടിലെത്തിയാലും വിനോദത്തിന് സമയം കണ്ടെത്താന്‍ പലര്‍ക്കും സാധിക്കാറില്ല.
ഇനി അങ്ങനെ സാധിച്ചാലും പലരും ഫോണിലോ ടിവിയിലോ ആയി സമയം ചെലവഴിക്കും. എന്നാല്‍ ഇത് കൊണ്ട് നിങ്ങളുടെ മാനസികാരോഗ്യത്തിനോ ശാരീരികാരോഗ്യത്തിനോ യാതൊരു ഗുണവുമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രി ഏഴ് മണിക്ക് മുന്‍പായി നിങ്ങളുടെ മറ്റ് തിരക്കുകള്‍ മാറ്റിവെച്ച് അതിന് ശേഷം നിങ്ങള്‍ക്ക് വേണ്ടി ചില കാര്യങ്ങള്‍ ചെയ്ത് നോക്കൂ. അതിന് നിങ്ങളുടെ ജീവിതം മാറ്റാന്‍ കഴിയും.

ഈ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ അനുഭവങ്ങള്‍ മനസസ്സിലാക്കാനും ഉറക്കം മെച്ചപ്പെടുത്താനും ഉത്കണ്ഠ കുറയ്ക്കാനും ആത്മാവിനെ പുനരുജ്ജീവിപ്പിക്കാനും സഹായിക്കും. അതിലൂടെ നിങ്ങളുടെ ജീവിതം മികച്ചതാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനായി ദിവസവും ഏഴ് മണിക്ക് ശേഷം ചെയ്യാന്‍ കഴിയുന്ന വ്യത്യസ്തമായ കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
നിങ്ങളുടെ ആ ദിവസം എങ്ങനെയായിരുന്നു എന്ന് മനസില്‍ റിവൈന്‍ഡ് ചെയ്യുക. അന്നുണ്ടായ ഉയര്‍ച്ച താഴ്ചകള്‍, നിങ്ങളെ ചിരിപ്പിച്ച കാര്യങ്ങള്‍, നിങ്ങളെ വെല്ലുവിളിച്ച നിമിഷങ്ങള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കുക. അനുഭവങ്ങള്‍ മനസിലാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ വിജയങ്ങള്‍ ആഘോഷിക്കാനും നിങ്ങളുടെ തെറ്റുകളില്‍ നിന്ന് പഠിക്കാനുമുള്ള അവസരമാണിത്.
ഏഴ് മണിക്ക് ശേഷം ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് മുക്തരാകാന്‍ മനസിനെ ശീലിപ്പിക്കണം. ഒപ്പം സ്‌ക്രീന്‍ ടൈമും കുറയ്ക്കുക. ഇത് നിങ്ങളുടെ ഉറക്കചക്രത്തെ തടസപ്പെടുത്തും. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീന്‍ ടൈം ഒഴിവാക്കണം. പകരം ഒരു പുസ്തകം വായിക്കുക, സൗമ്യമായ യോഗ വ്യായാമങ്ങള്‍ ചെയ്യുക. നിങ്ങളുടെ ശരീരവും മനസും അതില്‍ ആനന്ദം കണ്ടെത്തും.
പിറ്റേ ദിവസം ചെയ്യേണ്ടുന്ന കാര്യങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുക. നിങ്ങളുടെ ഷെഡ്യൂള്‍ ക്രമീകരിക്കുക. ഇത് ഉത്കണ്ഠ കുറയ്ക്കുകയും നിങ്ങളുടെ പ്രഭാതത്തെ കൂടുതല്‍ സുഗമമാക്കുകയും ചെയ്യും. ദീര്‍ഘമായി നിശ്വസിക്കുന്നത് ഏകാഗ്രതയെ വര്‍ധിപ്പിക്കും. ഏഴ് മണിക്ക് ശേഷം ഉറങ്ങുന്നതിന് മുന്‍പായി മൂക്കിലൂടെ ശ്വാസമെടുത്ത് വായിലൂടെ പുറത്തേക്ക് വിടുക. ഇത് നിങ്ങളുടെ നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നു സമ്മര്‍ദ്ദം കുറച്ച് ഉറക്കം സുഖകരമാക്കുന്നു.












Click it and Unblock the Notifications