Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേഹത്ത് പക്ഷി കാഷ്ഠിച്ചിട്ടുണ്ടോ, വെള്ള ചിത്രശലഭത്തെ കണ്ടിട്ടുണ്ടോ? ഇത് നിമിത്തങ്ങളാണ്; ജീവിതം മാറിമറിയും

ജീവിതത്തിൽ പലരും പല വിശ്വാസങ്ങൾ പിന്തുടരുന്നവരാണ്. നല്ലതായാലും ചീത്തയായാലും അതിനെ ഒരു നിമിത്തമായി എടുക്കുന്ന ആളുകളുണ്ട്. നമ്മളിൽ ഭൂരിഭാഗവും അത്തരം നിമിത്തങ്ങളിൽ ആഴത്തിൽ വിശ്വസിക്കുന്നവരുമാണ്.

ഭാഗ്യം ഉണ്ടാവാൻ വേണ്ടി പല വഴികളും പരീക്ഷിക്കുന്നവരുമുണ്ട്. ചില കാര്യങ്ങൾ ചെയ്താൽ ജീവിതത്തിൽ ഭാഗ്യം വന്നെത്തുമെന്ന് പണ്ട് മുതൽക്ക് തന്നെ വിശ്വസിച്ച് പോരുന്നുണ്ട്. ഉ​ദാഹരണത്തിന് ഒറ്റ മൈനയെ കാണുന്നത് മോശമാണെന്നും ഇരട്ട മൈനയെ കാണുന്നത് നല്ലതാണെന്നുമാണെന്ന ഒരു വിശ്വാസം ഉണ്ട്. അങ്ങനെ ഒരുപാട് വിശ്വാസങ്ങൾ ഉണ്ട്. അത്തരത്തിലുള്ള ചില വിശ്വാസങ്ങൾ നോക്കാം.

bird

ഇത് വളരെ അപൂർവ്വമായ ഒന്നാണ്. പക്ഷേ, നിങ്ങൾ അറിയാതെ നിങ്ങളുടെ സ്വന്തം നിഴലിലേക്ക് കാലെടുത്ത് വെച്ചാൽ അത് നിങ്ങൾക്ക് ഭാ​ഗ്യം കൊണ്ടുവരുമെന്നാണ് പറയുന്നത്. കേള‍്‍ക്കുമ്പോൾ വളരെ വിചിത്രമാണെന്ന് തോന്നാം. അത് പോലെ തന്നെ ഒരു പുതുവർഷം ആരംഭിക്കുമ്പോൾ നിങ്ങൾ ആദ്യം കാണുന്ന ചിത്രശലഭത്തിന്റെ നിറം വെള്ളയാണെങ്കിൽ നിങ്ങൾക്ക് ആ വർഷം മുഴുവൻ ഭാ​ഗ്യം ഉണ്ടാവുമെന്നാണ് പറയുന്നത്.

നിങ്ങളുടെ വാതിലിന് കുറുകെ ഒരു കണ്ണാടി സ്ഥാപിക്കുന്നത് ഭാ​ഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. അത് പോലെ തന്നെ ജന്മദിനത്തിൽ കേക്ക് മുറിക്കുമ്പോൾ ഒരു ദീർഷ ശ്വാസമെടുത്ത് ഒറ്റയടിക്ക് എല്ലാ മെഴുകു തിരികളും കെടുത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് പിന്നീടങ്ങോട്ട് വളരെ ഭാ​ഗ്യമുള്ള സമയമായിരിക്കുമെന്നാണ് പറയുന്നത്.

വെളുത്തുള്ളി തൂക്കിയിട്ട അടുക്കളയുടെ ചിത്രങ്ങൾ കാണുന്നത് ഭാ​ഗ്യം കൊണ്ടുവരുമെന്നാണ് പറയുന്നത്. നിങ്ങളുടെ വലത് കയ്യിൽ ചൊറിച്ചൽ അനുഭവപ്പെട്ടാൽ പണം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ചായ കുടിക്കുന്നതിന് മുമ്പ് കപ്പിൽ ചായ ഇട്ടാൽ അത് ഭാഗ്യം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.

ഇനി പറയാൻ പോകുന്നത് കേട്ടാൽ അമ്പരപ്പ് തോന്നും ഇത് സ്പെയിനിലെ വിശ്വാസമാണ്. പിശാചിനെ അകറ്റാൻ ചുവന്ന ഉൾ വസ്ത്രം ധരിച്ച് വർഷത്തിലെ 12 മാസത്തെയും പ്രതിനിധീകരിക്കുന്ന 12 പച്ച മുന്തിരി കഴിക്കുന്ന പതിവുണ്ട്.

ഇന്ത്യയിൽ മാത്രമല്ല റഷ്യയിലും പക്ഷികളുടെ കാഷ്ഠം ഭാ​ഗ്യമായി വിശ്വസിക്കുന്ന രീതി ഉണ്ട്. ഒരു പക്ഷി നിങ്ങളുടെ തലയിൽ കാഷ്ഠിച്ചാൽ അത് നിങ്ങളുടെ ജീവിതത്തിലേക്ക് പണം കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. മറ്റൊന്ന് ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഒരു സ്ത്രീ ഉപ്പുവെള്ളം കഴിച്ചാൽ, അവൾ തന്റെ ഭാവി ഭർത്താവിനെക്കുറിച്ച് സ്വപ്നം കാണുമെന്ന് വിശ്വസിക്കപ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+