സുന്ദരികളായ സ്ത്രീകള്‍ പിന്നാലെ, കണ്ണെടുക്കില്ല; സ്ത്രീകളെ ആകര്‍ഷിക്കുന്നത് പുരുഷന്മാരിലെ ഇക്കാര്യങ്ങള്‍
സ്ത്രീയുടെ ഹൃദയത്തില്‍ കയറിക്കൂടാന്‍ ആഗ്രഹിക്കുന്നവാണോ നിങ്ങള്‍? ഓരോ സ്ത്രീക്കും തങ്ങളുടെ പങ്കാളിയായി എത്തുന്നവരെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുണ്ടായിരിക്കും. സ്ത്രീകളെ ആകര്‍ഷിക്കുന്നതിന് വേണ്ടി പല കാര്യങ്ങളും ചെയ്യുന്ന പുരുഷന്മാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ലുക്കും ശരീരഭംഗിയും മാത്രമല്ല, ഒരു സ്ത്രീയെ പുരുഷനിലേക്ക് ആഗ്രഹിക്കുന്നത്.
അടുത്തിടെ പുറത്തുവന്ന ഒരു സര്‍വേ പ്രകാരം, നല്ല നര്‍മ്മബോധം, ആത്മവിശ്വാസം, ബുദ്ധി തുടങ്ങിയ ഗുണങ്ങളാണ് പുരുഷന്മാരില്‍ സ്ത്രീകള്‍ പ്രധാനമായും ആകര്‍ഷിക്കുന്നത്. സ്ത്രീകളെ പുരുഷന്മാരിലേക്ക് ആകര്‍ഷിക്കുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നല്ല നേതൃശേഷിയും നയിക്കാനുള്ള കഴിവും പുരുഷന്മാരെ സ്ത്രീകള്‍ വലിയ രീതിയില്‍ ആകര്‍ഷിക്കും. നയിക്കാനുള്ള ശേഷിയുള്ള പുരുഷന്മാര്‍ക്ക് പക്വതയുടെ സൂചനയാണ്. ശരിയായ തീരുമാനങ്ങള്‍ കൃത്യമായി എടുക്കാന്‍ കഴിയുന്ന ആണ്‍കുട്ടികളിലേക്ക് സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നു. ഏത് പ്രതിസന്ധിയും പതറാതെ നേരിടാന്‍ കഴിയുന്ന പുരുഷന്മാരെ സ്ത്രീകള്‍ പെട്ടെന്ന് ശ്രദ്ധിക്കും.
പൊതുവെ പുരുഷന്മാര്‍ക്ക് വൈകാരിക പ്രകടനത്തില്‍ പിറകോട്ടാണെന്നാണ് പറയുന്നത്. എന്തും ഏത് സമയത്തും പ്രകടിപ്പിക്കുന്ന പുരുഷന്മാരെ സ്ത്രീകള്‍ക്ക് താല്‍പര്യമാണ്. ഇതോടൊപ്പം പുരുഷന്മാരുടെ ചിരിപ്പിക്കാനുള്ള കഴിവും സ്ത്രീകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടും. ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ പുരുഷന്മാരില്‍ ശ്രദ്ധിക്കുന്നത് അവരുടെ നര്‍മ്മ ബോധമാണ്.
ഒരു സ്ത്രീയെ ആകര്‍ഷിക്കാന്‍, പുരുഷന് ഒരു ജിം ബോഡിയോ സിക്‌സ് പാക്കോ ആവശ്യമില്ല. എന്നാല്‍ തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ശ്രദ്ധിക്കുന്നവരായിരിക്കണം. ആരോഗ്യം ശ്രദ്ധിച്ചുള്ള ഭക്ഷണശീലവും വ്യായാമവും കൃത്യമായി ചെയ്യുന്ന പുരുഷന്മാരെ സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിക്കും. നിങ്ങള്‍ ആരോഗ്യപരമായി ഫിറ്റാണെങ്കില്‍ നിങ്ങളെ സ്ത്രീകള്‍ പെട്ടെന്ന് ശ്രദ്ധിക്കും.
മികച്ച വസ്ത്രധാരണം സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന ഒന്നാണ്. നിങ്ങളുടെ ഹെയര്‍സ്‌റ്റൈല്‍, താടി, മുഖം എന്നിവ എപ്പോഴും പരിപാലിക്കുക. ഇത് നിങ്ങളുടെ വ്യക്തിത്വത്തില്‍ പ്രതിഫലിക്കും. കൂടാതെ നഖങ്ങള്‍ കൃത്യമായി പരിപാലിക്കുക. ചില സ്ത്രീകള്‍ പുരുഷന്മാരില്‍ ആദ്യം ശ്രദ്ധിക്കുന്നത് നഖങ്ങളായിരിക്കും. എത്രയൊക്കെ മികച്ച വസ്ത്രധാരണം നടത്തിയാലും നഖം വൃത്തിയല്ലെങ്കില്‍ ഒരു നെഗറ്റീവാണ്.
എപ്പോഴും ആത്മവിശ്വാസമുള്ള വ്യക്തിയായിരിക്കണം. ഏത് സമയത്തും നിങ്ങളുടെ മനസിലെ പോസിറ്റിവിറ്റി കളയരുത്. കൂടാതെ സ്ത്രീകള്‍ എപ്പോഴും റൊമാന്റിക്കായിട്ടുള്ള ആളുകളെയാണ് ഇഷ്ടപ്പെടുക. പങ്കാളിക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുക, ഇടയ്ക്ക് പൂക്കള്‍ സമ്മാനമായി നല്‍കുക, ഇ്ത്തരം കാര്യങ്ങള്‍ സ്ത്രീകള്‍ കൂടുതലായും ശ്രദ്ധിക്കും.












Click it and Unblock the Notifications