സ്ട്രോബറിയും മുന്തിരിയും കഴിക്കാൻ ഇഷ്ടമാണോ? കഴിക്കും മുമ്പ് ഇക്കാര്യങ്ങൾ നിർബന്ധമായും ചെയ്യണം
ഇപ്പൾ സ്ട്രോബെറിയുടെയും മുന്തിരിയുടെയും സീസൺ ആണ്. ഈ രണ്ട് പഴങ്ങളും ഇഷ്ടമുള്ള ഒരുപാട് ആളുകൾ ഉണ്ടാവും. ആരോഗ്യത്തിനും നല്ലതാണ്. എന്നാൽ കഴിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പഴങ്ങൾ കണ്ടാൽ ഉടൻ എടുത്ത് കഴിക്കുന്ന ശീലമാണ് നമുക്ക്. അല്ലെങ്കിൽ വെള്ളം പേരിനൊന്ന് കഴുകും.
ഇതല്ല ശരിയായ രീതി. പഴങ്ങളിൽ അവശേഷിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും സാന്നിധ്യം കളയണമെങ്കിൽ അത് കഴുകുന്നതിൽ ശ്രദ്ധിക്കണം. രാസവസ്തുക്കൾ സ്ട്രോബെറിയിൽ നിന്നും മുന്തിരിയിൽ നിന്നുമൊക്കെ കളയണമെങ്കിൽ വൃത്തിയായി തന്നെ വൃത്തിയാക്കണം. അത് എങ്ങനെയാണെന്ന് അറിഞ്ഞാലോ?

സ്ട്രോബെറി, മുന്തിരി എന്നിവയിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്ത് വൃത്തിയാക്കുന്നത് എങ്ങനെ?
അവ കഴിക്കുന്നതിനു മുമ്പ് നന്നായി കഴുകണം. വളരെ ലളിതവും എന്നാൽ ഫലപ്രദവുമായ മാർഗ്ഗം ആണ് പറയുന്നത്: പഴങ്ങൾ 20 മിനിറ്റ് ഉപ്പുവെള്ളത്തിൽ മുക്കിവയ്ക്കുക, തുടർന്ന് വെള്ളത്തിൽ നന്നായി കഴുകുക. ഇവിടെ ഓർക്കേണ്ട പ്രധാന കാര്യം, അവ കഴിക്കുന്നതിനുമുമ്പ് ഉണങ്ങിയ തൂവാല കൊണ്ട് നന്നായി തുടച്ച് വെള്ളം ഉണക്കിയ ശേഷം വേണം കഴിക്കാൻ.
എന്തുകൊണ്ട്? കാരണം, സ്ട്രോബെറി, കൂടുതൽ നേരം നനഞ്ഞാൽ, വളരെ വേഗത്തിൽ ഫംഗസ് വളരും. ഇത് ഇല്ലാതാരിക്കാൻ ആണ് നന്നായി കഴുകിയ ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ച് വെള്ളം കളഞ്ഞ് വെയ്ക്കണം എന്ന് പറയുന്നത്.
പഴങ്ങൾ വൃത്തിയാക്കാനുള്ള മറ്റ് മികച്ച വഴികൾ:
1. വിനാഗിരി കൊണ്ട് കഴുകുക: വെള്ളവും വിനാഗിരിയും (3: 1 അനുപാതം) ചേർത്ത് കൊണ്ട് ഒരു ലായനി ഉണ്ടാക്കുക, നന്നായി കഴുകുന്നതിന് മുമ്പ് പഴങ്ങൾ 10-15 മിനിറ്റ് ഇതിൽ മുക്കിവയ്ക്കുക.
2. ബേക്കിംഗ് സോഡ: ബേക്കിംഗ് സോഡ വെള്ളത്തിൽ കലർത്തി (1: 3 അനുപാതം) പഴങ്ങൾ 12 - 15 മിനിറ്റ് ഇതിൽ മുക്കി വെയ്ക്കുക. ശേഷം വെള്ളത്തിൽ കഴുകുക.
3. കൊമേഴ്‌സ്യൽ ഫ്രൂട്ട് വാഷ്: ഇവ സ്റ്റോറുകളിൽ ലഭ്യമാണ്, ഈ ഉൽപ്പന്നങ്ങൾ പ്രത്യേകമായി പഴം ശുദ്ധീകരിക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പാക്കിൽ എഴുതിയിട്ടുള്ള നിർദ്ദേശങ്ങൽ വായിച്ച് പഴങ്ങൾ വൃത്തിയാക്കുക.
4. വെജി വാഷ്: വാണിജ്യപരമായി ലഭ്യമായ ചില വെജിറ്റബിൾ വാഷുകൾ പഴങ്ങൾക്കും അനുയോജ്യമാണ്. നിർദ്ദേശങ്ങൾ അനുസരിച്ച് ഇത് ഉപയോഗിക്കാം.












Click it and Unblock the Notifications