'കുഴി മടിയനാണോ നിങ്ങള്‍, ഉറങ്ങിക്കൊണ്ട് കോടീശ്വരനാകാം': വിജയ രഹസ്യം വെളിപ്പെടുത്തി കോടീശ്വരി
പണ്ട് കാലത്തൊക്കെ കുടുംബ സ്വത്തുക്കളും മറ്റുമായി കോടീശ്വരന്മാരായവരാണ് പലരും. എന്നാല്‍ ഇന്ന് കാലം മാറി സ്വന്തം കഠിനാധ്വാനത്തിലൂടെ കോടീശ്വരന്മാരാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. എന്നാല്‍ ഇപ്പോഴിതാ അങ്ങനെ സ്വന്തം കഠിനാധ്വാനത്തില്‍ കോടീശ്വരിയായ ഒരു യുവതിയുടെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാനഡയില്‍ നിന്നുള്ള എഴുത്തുകാരിയും നിക്ഷേപകയുമായ നിക്കോള്‍ വിക്ടോറിയെയ കുറിച്ചാണ് പറഞ്ഞുവരുന്നത്.
നേരത്തെ തന്നെ നിക്കോള വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തന്റെ 32ാം വയസില്‍ നിന്നും 40,000 ഡോളര്‍ വരുമാനത്തില്‍ നിന്ന് 30,00,000 വരുമാനത്തിലേക്ക് ഉയര്‍ത്തിയതോടെയാണ് നിക്കോള വാര്‍ത്തകളില്‍ ഇടം നേടിയത്. ഇപ്പോഴിതാ വീണ്ടും നിക്കോള സോഷ്യല്‍ മീഡിയയുടെ സംസാര വിഷയമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിക്കോള ടിക് ടോക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

എങ്ങനെ ഉറങ്ങിക്കൊണ്ട് പണം സമ്പാദിക്കാം എന്നായിരുന്നു വീഡിയോയിലെ ഉള്ളടക്കം. മടിയുള്ളവര്‍ക്ക് സമ്പന്നനാകാനുള്ള ടിപ്‌സ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ഷെയര്‍ ചെയ്തത്. സമ്പന്നനാകാന്‍ നിങ്ങള്‍ രണ്ടാമതൊരു ജോലിയോ കൂടുതല്‍ സമയം ജോലി ചെയ്യുകയോ വേണ്ടെന്ന് നിക്കോള പറയുന്നു. നിക്കോളയുടെ വാക്കുകളിലേക്ക്...
'ഞാന്‍ മുകളില്‍ പറഞ്ഞത് പോലെ ഒന്നും തന്നെ ചെയ്യുന്നില്ല. എന്നാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങള്‍ മടിയനായിരിക്കുമ്പോള്‍ കോടീശ്വരനാകാന്‍ ചെയ്യേണ്ട ആദ്യത്തെ മാര്‍ഗം. ഏറ്റവും മികച്ച ഒരു കമ്പനിയുടെ ഷെയര്‍ ഹോള്‍ഡറാകുക എന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ കമ്പനിയുടെ ഒരു ലാഭവിഹിതം നിങ്ങളിലേക്ക് എത്തുന്നു.
'ഒരു ഷെയര്‍ ഹോള്‍ഡര്‍ എന്ന നിലയില്‍ തുടക്കത്തില്‍ ലാഭവിഹിതം നിങ്ങളിലേക്ക് എത്തിയെന്ന് വരില്ല. 'എന്നാല്‍ കാലക്രമേണ നിക്ഷേപം തുടരുമ്പോള്‍ കമ്പനി വളരുമ്പോള്‍ ആ ലാഭവിഹിതം നിങ്ങളിലേക്ക് എത്തുന്ന സാഹചര്യമുണ്ടാകും'- നിക്കോള പറഞ്ഞു. കോടീശ്വരനാകാന്‍ രണ്ടാമതായി നിക്കോള പറഞ്ഞ ടിപ്പ് ലീവറേജിനെ കുറിച്ചാണ്.
'ഏറ്റവും കുറഞ്ഞ പ്രയത്‌നത്തിലൂടെ ഏറ്റവും വലിയ ഫലം നേടുന്ന ഒന്നാണ് ലിവറേജ്. നിങ്ങള്‍ ഓവര്‍ ടൈം ജോലി ചെയ്യുന്നതിനാക്കാള്‍ നല്ലത്, നിങ്ങള്‍ക്ക് പണം സമ്പാദിക്കാന്‍ സാധിക്കുന്ന വഴികള്‍ കണ്ടെത്തുക. അതില്‍ ഏറ്റവും മികച്ച ഒരു വഴി ലോണ്‍ എടുത്ത് നിങ്ങള്‍ക്ക് വരുമാനം ലഭിക്കാന്‍ സാധിക്കുന്നിടത്തേക്ക് നിക്ഷേപിക്കുക. റിയല്‍ എസ്റ്റേറ്റ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പോലുള്ളവയില്‍ നിക്ഷേപിക്കുന്നതാണ് ഏറ്റവും നല്ലത്, റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുമ്പോള്‍ 100 ശതമാനവും സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കുമ്പോള്‍ 10 ശതമാനമാണ് ലാഭം ലഭിക്കുക'- നിക്കോള പറഞ്ഞു.












Click it and Unblock the Notifications