ചാടിയ വയറിനെ പിടിച്ചുകെട്ടാം, അധികം കഷ്ടപ്പെടേണ്ടെന്നേ; ഏലക്കയില്ലേ വീട്ടിൽ? ഇങ്ങനെ കഴിക്കൂ
എന്ത് ചെയ്താലും കുറയാത്ത ശരീരഭാഗമാണ് വയർ എന്നതിനാൽ കുടവയർ കുറക്കൽ പലരെ സംബന്ധിച്ചും വലിയ വെല്ലുവിളിയാണ്. എന്നിരുന്നാലും കൃത്യമായ പരിശ്രമത്തിലൂടെ വയറിലെ കൊഴുപ്പിനെ എരിച്ച് കളയാൻ സാധിക്കും. അതിന് ഏറ്റവും ഉത്തമമാണ് ഏലയ്ക്ക. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളും ഉപാപചയ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്ന മറ്റ് ഘടകങ്ങളും വയറിലെ കൊഴുപ്പിനെ നീക്കാൻ സഹായിക്കും. ഇവ ദഹനത്തിനും നല്ലതാണ് മാത്രമല്ല വിശപ്പിനോടുള്ള അമിത ആസക്തിയും ഇല്ലാതാക്കും. ഒപ്പം വയറുവേദന പോലുള്ള പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്. ഇനി എങ്ങനെയൊക്കെ ഏലയ്ക്ക ഉപയോഗിക്കാമെന്ന് നോക്കാം.
ഏലക്കയിട്ട് ചായ കുടിക്കാം
ഏലക്ക ചായയിൽ ആൻ്റിഓക്‌സിഡൻ്റുകൾ ധാരാളമുണ്ട്, ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ ചെറുക്കാൻ സഹായിക്കും. മെറ്റബോളിസം വർധിപ്പിച്ച് കൊഴുപ്പ് വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്ന സംയുക്തങ്ങളും ഇവയിൽ ധാരാളം ഉണ്ട്. ഭക്ഷണത്തിന് മുമ്പ് ഒരു കപ്പ് ഏലക്ക ചായ കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.

ഏലക്കായും നാരങ്ങായും ചേർത്ത വെള്ളം
ഏലക്കായും ചെറുനാരങ്ങാ വെള്ളവും ചേർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കും. ഇവ ഉപാപചയ പ്രക്രിയ വേഗത്തിലാക്കുന്നതിനോടൊപ്പം തന്നെ ശരീരത്തിലെ വിഷ വസ്തുക്കളെ പുറംന്തള്ളാൻ സഹായിക്കുകയും ചെയ്യും. പാനീയം തയ്യാറാക്കുന്നതിനായി ആദ്യം വെള്ളം നന്നായി തിളപ്പിച്ച് അതിലേക്ക് ഏലക്കാ ചേർത്ത് കൊടുക്കാം. ശേഷം ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേർക്കാം. ഈ പാനീയം ദിവസവും രാവിലെ കുടിക്കുന്നതാണ് ഉത്തമം.
ഏലവും തേനും
ആരോഗ്യഗുണങ്ങൾക്ക് പേരുകേട്ടതാണ് ഏലവും തേനും. ഉപാപചയ നിരക്ക് വേഗത്തിലാക്കുന്നുവെന്നതാണ് ഏലത്തിന്റെ ഏറ്റവും പ്രധാന ഗുണം.വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് തേൻ. തേനിന് ആൻറി ബാക്ടീരിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഏലക്കയും തേനും സംയോജിപ്പിക്കുന്നത് എളുപ്പത്തിൽ ശരീരഭാരം കുറക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കും.
ഇഞ്ചി, ഏലക്ക ചായ
ഇവ സംയോജിപ്പിച്ച് കഴിക്കുന്നത് മെറ്റബോളിസം വർധിപ്പിക്കുകയും ദഹനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇഞ്ചി ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കും. ഇങ്ങനയൊക്കെ ആണെങ്കിലും ഈ പാനീയങ്ങൾ കുടിച്ചത് കൊണ്ട് മാത്രം ചാടിയ വയറിനെ പിടിച്ചുകെട്ടാമെന്ന് കരുതരുത്. അതിന് കൃത്യമായ ജീവിത രീതി പിന്തുടരുകയും വ്യായാമം ചെയ്യുകയും വേണം.












Click it and Unblock the Notifications