അടുക്കളയില്‍ നിന്ന് ഉറുമ്പുകളെ ഓടിക്കാന്‍ എല്ലാ മാര്‍ഗവും പരീക്ഷിച്ചു മടുത്തോ? ഈ ഒരൊറ്റ ട്രിക്ക് പ്രയോഗിക്കൂ
അടുക്കളയിലെ ഏറ്റവും വലിയ ശല്യക്കാരില്‍ ഒരു വിഭാഗമാണ് ഉറുമ്പുകള്‍. എത്ര ഓടിക്കാന്‍ ശ്രമിച്ചാലും തൂത്തുവാരിയാലും മരുന്നുകള്‍ സ്‌പ്രേ ചെയ്താലും അവ വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കും. ഭക്ഷണത്തില്‍ ഉള്‍പ്പെടെ കയറിയിറങ്ങി നടക്കുകയും ചെയ്യും. എന്നാല്‍ ഉറുമ്പുകളെ ഓടിക്കാന്‍ രാസവസ്തുക്കളോ വീര്യം കൂടിയ സ്‌പ്രേകളോ ഒന്നും ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഉറുമ്പുകളെ തുരത്താന്‍ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് അടുക്കളയുടെ അന്തരീക്ഷത്തെ തന്നെ മലിനമാക്കാന്‍ സാധ്യതയുണ്ട്. അടുക്കളയില്‍ തന്നെയുള്ള രണ്ട് പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിച്ച് ഉറുമ്പുകളുടെ വരവ് തന്നെ നിയന്ത്രിക്കാന്‍ കഴിയും. ബേ ഇലയും ഉപ്പും. ഇവ കൊണ്ടുള്ള പ്രയോഗത്തിലൂടെ ഉറുമ്പുകളുടെ വരവ് നിയന്ത്രിക്കാന്‍ കഴിയും. ഈ മാര്‍ഗം ഏറ്റവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബേ ഇലകളില്‍ നിന്നുള്ള ഗന്ധത്തെ ഉറുമ്പുകള്‍ വെറുക്കുന്നു. ഉപ്പ് ഉറുമ്പുകളുടെ സഞ്ചാരപാതയെ തടസപ്പെടുത്തുന്നു. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഉറുമ്പുകള്‍ക്ക് വലിയ പ്രതിരോധം തീര്‍ക്കുന്നു. വാതിലുകള്‍ക്ക് സമീപം, ജനല്‍പ്പടികളില്‍, കിച്ചണ്‍ കബോര്‍ഡുകളിലൊക്കെ
ബേ ഇലകളുടെയും ഉപ്പിന്റെയും കോംബോ വിതറുക, ഉറുമ്പുകള്‍ എന്നെന്നേക്കുമായി പിന്‍വാങ്ങുന്നത് കാണാം. ഈ എളുപ്പവഴിയിലൂടെ, അടുക്കളയെ ഉറുമ്പുകളില്‍ നിന്ന് സുരക്ഷിതമാക്കാനും കഴിയും.
ഉറുമ്പുകളെ ഓടിക്കാന്‍ ഒരു പിടി ഉണങ്ങിയ ബേ ഇലകള്‍, 12 ടേബിള്‍സ്പൂണ്‍ ഉപ്പ് എന്നിവ എടുക്കുക. ബേ ഇലകള്‍ ചെറിയ കഷണങ്ങളാക്കി പൊടിക്കുക. ഒരു പാത്രത്തില്‍ ഉപ്പുമായി കലര്‍ത്തി ഉറുമ്പുകള്‍ അടുക്കളയില്‍ പ്രവേശിക്കുന്ന സ്ഥലങ്ങളില്‍ വിതറുക. അതായത് വാതിലുകള്‍, ജനാലകള്‍, കബോര്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഈ പൊടി വിതറുക. ഉറുമ്പുകള്‍ വീണ്ടും വരികയാണെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളയില്‍ വീണ്ടും ഈ പൊടി വിതറുക. ഇങ്ങനെ ആരോഗ്യത്തിന് ദോഷകരമായ രാസവസ്തുക്കളൊന്നും പ്രയോഗിക്കാതെ തന്നെ ഉറുമ്പുകളെ അകറ്റാന്‍ കഴിയും.
ബേ ഇലയും ഉപ്പും എങ്ങനെ പ്രവര്‍ത്തിക്കുന്നു
ഭക്ഷണം കണ്ടെത്താനും ആശയവിനിമയം നടത്താനും ഉറുമ്പുകള്‍ അവയുടെ ഗന്ധത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ബേ ഇലകളില്‍ യൂക്കാലിപ്‌റ്റോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉറുമ്പുകളുടെ ഗന്ധ പാതകളെ തടസപ്പെടുത്തുന്നു. ഭക്ഷണം കണ്ടെത്തുന്നത് ബുദ്ധിമുട്ടിലാക്കുന്നു. ഉപ്പ് ഉറുമ്പുകളുടെ സഞ്ചാരപാത തടസപ്പെടുത്തുന്നു. ബേ ഇലയും ഉപ്പും ഒരുമിക്കുമ്പോള്‍ അടുക്കളയെ ഉറുമ്പില്ലാതെ നിലനിര്‍ത്താന്‍ സഹായിക്കും. നിശ്ചിത ഇടവേളകളില്‍ ബേ ഇലയും ഉപ്പും കൊണ്ടുള്ള മിശ്രിതം ഉറുമ്പുകള്‍ വരുന്ന പാതകളില്‍ വിതറുക. ഇതിനൊപ്പം അടുക്കള വൃത്തിയായി സൂക്ഷിക്കേണ്ടതും അനിവാര്യമാണ്. ഭക്ഷണം ശരിയായി അടച്ചു സൂക്ഷിക്കുകയും വേണം.












Click it and Unblock the Notifications