Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് 33-ാം പിറന്നാള്‍; കണ്ടാല്‍ 25 കാരി, ഫില്‍റ്റര്‍ വേണ്ടാത്ത കീര്‍ത്തിയുടെ സൗന്ദര്യ രഹസ്യം ഇതാണ്

ദക്ഷിണേന്ത്യയിലെ സ്വീറ്റസ്റ്റ് നായികയാണ് കീര്‍ത്തി സുരേഷ്. താര കുടുംബത്തിലാണ് ജനനം എങ്കിലും സ്വന്തം അഭിനയ ശേഷിയിലൂടെ ഉയരങ്ങള്‍ കൈവരിച്ച നടിയാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും താരമൂല്യമുള്ള നടി കൂടിയാണിവര്‍. കോടികളാണ് താരത്തിന്റെ ഒരു സിനിമയില്‍ നിന്നുള്ള വരുമാനം. വിവാഹത്തിനു ശേഷവും നടി സിനിമകളുമായി സജീവമാണ്.

ഇന്ന് കീര്‍ത്തിയുടെ 33-ാം പിറന്നാള്‍ ആയിരുന്നു. കീര്‍ത്തിയുടെ ചര്‍മം കണ്ടാല്‍ ഇപ്പോഴും 18 ന്റെ തിളക്കമാണ്. ഈ മിനുസമാര്‍ന്ന ചര്‍മം ഒറ്റയടിക്ക് നേടിയെടുത്തതല്ല. 17 വയസ് മുതല്‍ തന്റെ ദിനചര്യയില്‍ സൗന്ദര്യ സംരക്ഷണത്തിന് പ്രധാനപ്പെട്ട സ്ഥാനം നടി നല്‍കുന്നുണ്ട്.

വലിയ മേക്കപ്പിന്റെ ആവശ്യമോ ഫില്‍റ്ററോ ആവശ്യമില്ലാത്ത സ്വാഭാവിക സൗന്ദര്യമാണ് കീര്‍ത്തിക്കുള്ളത്. ചര്‍മ്മത്തിന്റെ സൗന്ദര്യം തന്നെയാണ് ക്യാമറയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത്. അതിരാവിലെ കീര്‍ത്തി തന്റെ സൗന്ദര്യ സംരക്ഷണം ആരംഭിക്കും. സൗന്ദര്യത്തിന്റെ രഹസ്യക്കൂട്ടുകള്‍ ആരാധകരുമായി പങ്കുവയ്ക്കാനും കീര്‍ത്തി മടിക്കാറില്ല. ശരീരത്തെ നന്നായി പരിചരിക്കുന്നതാണ് സൗന്ദര്യം എന്നാണ് കീര്‍ത്തിയുടെ വിശ്വാസം.

keerthy

വിലകൂടിയ മേക്കപ്പ് ഉല്‍പ്പന്നങ്ങളേക്കാള്‍ വീട്ടില്‍ കിട്ടുന്ന ലളിതമായ കാര്യങ്ങളിലാണ് കീര്‍ത്തി കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നത്. ഇതിനു മാതൃകയായത് ഒരു കാലത്ത് മലയാളത്തിലെ താര സുന്ദരിയായിരുന്ന അമ്മ മേനക സുരേഷാണ്. സ്വാഭാവികമായ സൗന്ദര്യത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മേനക. അമ്മയുടെ മാതൃക പിന്തുടര്‍ന്ന് കീര്‍ത്തിയും പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികളെയാണ് ആശ്രയിക്കുന്നത്.

മഞ്ഞള്‍, കടലമാവ്, റോസ് വാട്ടര്‍ എന്നിവ ചേരുംപടി ചേര്‍ത്തുള്ള പേസ്റ്റ് ആണ് കീര്‍ത്തി ചര്‍മ്മത്തില്‍ പുരട്ടുന്നത്. ചെന്നൈയില്‍ വരണ്ട കാലാവസ്ഥയായതിനാല്‍ ചര്‍മ്മത്തിന്റെ മൃദുത്വവും ജലാംശവും നിലനിര്‍ത്താന്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മോയ്‌സ്ചറൈസ് ചെയ്യും. ചെറിയ പ്രായത്തില്‍ തന്നെ സണ്‍സ്‌ക്രീനിന്റെ പ്രാധാന്യവും കീര്‍ത്തി തിരിച്ചറിഞ്ഞിരുന്നു. പുറത്തു പോകമ്പോള്‍ ചര്‍മ്മത്തിന് സംരക്ഷണം നല്‍കുന്നത് സണ്‍സ്‌ക്രീന്‍ ലോഷനാണ്.

ഇതോടൊപ്പം ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ പപ്പായ, മാതളനാരങ്ങ, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ധാരാളമായി കഴിക്കും. കുറഞ്ഞ അളവിലുള്ള എണ്ണയില്‍ പാകം ചെയ്യുന്ന ദക്ഷിണേന്ത്യന്‍ പരമ്പരാഗത വിഭവങ്ങള്‍ തന്നെയാണ് കീര്‍ത്തിക്ക് ഏറെ പ്രിയം. കരിക്കിന്‍ വെള്ളവും ധാരാളമായി കുടിക്കാറുണ്ട്.

ശരീരത്തെ ശുദ്ധീകരിക്കാന്‍ അതിരാവിലെ ഹെര്‍ബല്‍ ടീയും ഒരു ഗ്ലാസ് ചെറു ചൂടുള്ള വെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്തും താരം കുടിക്കാറുണ്ട്. മുഖത്തിന് തണുപ്പ് നല്‍കാന്‍ കറ്റാര്‍വാഴ ജെല്‍ അല്ലെങ്കില്‍ റോസ് വാട്ടര്‍ പുരട്ടുന്നു. അധികം രാസവസ്തുക്കള്‍ ചേരാത്ത സണ്‍സ്‌ക്രീന്‍ ലോഷനുകളും മോയ്സ്ചറൈസറുകളും ആണ് കീര്‍ത്തി തിരഞ്ഞെടുക്കാറുള്ളത്.

ശരീരത്തിന്റെ ആരോഗ്യത്തിനായി യോഗയും കീര്‍ത്തി പ്രാക്ടീസ് ചെയ്യുന്നുണ്ട്. യോഗയും വിശ്രമവും കൃത്യമായ ഉറക്കവും ഒക്കെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കീര്‍ത്തിയെ സഹായിക്കുന്നു. സ്‌ക്രീനിലും പുറത്തും ഒരുപോലെ ഊര്‍ജസ്വലയായി കീര്‍ത്തിയെ കാണുന്നതിനു പിന്നിലുള്ള കാരണം ശരീരത്തെയും മനസിനെയും അത്രമേല്‍ സ്‌നേഹിക്കുന്നതു കൊണ്ടാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+