എന്തുകൊണ്ടാണ് ടോയ്‌ലറ്റിന് ചുറ്റും പതിവായി വിനാഗിരി സ്പ്രേ ചെയ്യണം എന്ന് പറയുന്നത്?
നിങ്ങൾ അവസാനമായി എപ്പോഴാണ് ടോയ്‌ലറ്റ് വൃത്തിയാക്കിയത്? ടോയ്‌ലറ്റ് ബൗൾ, സീറ്റ്, തറ എന്നിവ വൃത്തിയാക്കിയാൽ ടോയ്‌ലറ്റ് മുഴുവൻ തിളങ്ങും എന്നാണ് നിങ്ങൾ വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റി. അണുക്കളുടെ പ്രധാന കേന്ദ്രമായ ഒരു സ്ഥലം നിങ്ങൾ പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടുപോകുന്നുണ്ട്.
അത് മറ്റെങ്ങുമല്ല, ടോയ്‌ലറ്റ് ബേസിൻ തറയിലെ ടൈലുമായി മുട്ടുന്ന ആ ഭാഗമാണ് (Porcelain meets tile). ബാക്ടീരിയകൾ താവളമാക്കുന്ന ഈ ഭാഗം മാസങ്ങളായി നിങ്ങൾ ശ്രദ്ധിച്ചിട്ടുപോലുമുണ്ടാകില്ല. എന്നാൽ നമ്മുടെ അടുക്കളയിലെ ഒരു സാധാരണ സാധനം ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.

ടോയ്‌ലറ്റിന്റെ അടിഭാഗം പെട്ടെന്ന് അഴുക്കാകുന്നത് എന്തുകൊണ്ട്?
നിങ്ങളുടെ ടോയ്‌ലറ്റിന് ചുറ്റുമുള്ള തറയാണ് അണുക്കൾ വളരാൻ ഏറ്റവും സാധ്യതയുള്ള സ്ഥലം. ടൈലുകൾക്കിടയിലെ വരകൾ, സന്ധികൾ, ടോയ്‌ലറ്റിന് പിന്നിലെ ഇടുങ്ങിയ സ്ഥലങ്ങൾ എന്നിവ ബാക്ടീരിയകൾക്ക് വളരാൻ പറ്റിയ സാഹചര്യമൊരുക്കുന്നു. മിക്ക ആളുകളും അവിടെനിന്ന് ദുർഗന്ധം വരുമ്പോൾ മാത്രമാണ് ഈ പ്രശ്നം ശ്രദ്ധിക്കുന്നത്.
എന്നാൽ ദുർഗന്ധം വരുമ്പോഴേക്കും അണുബാധ നമ്മൾ കാണുന്നതിലും അപ്പുറത്തേക്ക് പടർന്നിട്ടുണ്ടാകും. ബാക്ടീരിയകൾ ഒരിടത്ത് മാത്രം നിൽക്കില്ല. നമ്മൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ബ്രഷുകളിലൂടെയും സ്പോഞ്ചുകളിലൂടെയും അവ ബാത്റൂമിലെ സിങ്ക്, കൗണ്ടർടോപ്പുകൾ, തറ എന്നിവടങ്ങളിലേക്കെല്ലാം പടരും.
ലളിതമായ പരിഹാരം - വൈറ്റ് വിനാഗിരി
അടുക്കളയിലെ ഒരു സാധാരണ ചേരുവയ്ക്ക് ഈ പ്രശ്നം മിനിറ്റുകൾക്കുള്ളിൽ പരിഹരിക്കാൻ കഴിയും. അതാണ് വൈറ്റ് വിനാഗിരി. ഇത് വിപണിയിൽ കിട്ടുന്ന കടുപ്പമേറിയ അണുനാശിനികൾക്ക് പകരമല്ലെങ്കിലും, വിലക്കുറവിൽ പെട്ടെന്ന് ജോലി തീർക്കാൻ സഹായിക്കുന്ന ഒന്നാണ്.
വൈറ്റ് വിനാഗിരിയിൽ 4% മുതൽ 7% വരെ അസറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ദുർഗന്ധം ഇല്ലാതാക്കാനും, ടൈലുകളിലെ കറകളും ഉപ്പുവെള്ളത്തിന്റെ പാടുകളും അലിയിച്ചുകളയാനും സഹായിക്കും. എല്ലാത്തിലുമുപരി, കൈയെത്താത്ത ഇടുങ്ങിയ സ്ഥലങ്ങളിലെ ബാക്ടീരിയകളുടെ വളർച്ച തടയാനും ഇതിന് കഴിയും.
നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
ടോയ്‌ലറ്റിന്റെ അടിഭാഗത്തും, ചുറ്റുമുള്ള തറയിലും, പിന്നിലെ ഇടുങ്ങിയ ഭാഗങ്ങളിലും നന്നായി വിനാഗിരി സ്പ്രേ ചെയ്യുക. 10 മുതൽ 15 മിനിറ്റ് വരെ അത് അങ്ങനെ തന്നെ വെക്കുക. അതിനുശേഷം ഒരു നനഞ്ഞ തുണിയോ പേപ്പർ ടവലോ ഉപയോഗിച്ച് തുടച്ചു മാറ്റുക.
ടൈലുകൾക്കിടയിൽ കറയോ അഴുക്കോ കൂടുതലായി കാണുകയാണെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ച് കഴുകാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഇത് ചെയ്താൽ ടോയ്‌ലറ്റിലെ ദുർഗന്ധവും കറകളും അപ്രത്യക്ഷമാകുന്നത് കാണാം.
ഒഴിവാക്കേണ്ട ഒരു പൊതുവായ തെറ്റ്
ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ ഭൂരിഭാഗം ആളുകളും വരുത്തുന്ന ഒരു തെറ്റുണ്ട്; ലിക്വിഡ് സ്പ്രേ ചെയ്ത ഉടൻ തന്നെ അത് തുടച്ചു മാറ്റുക എന്നത്. നമ്മൾ ഉപയോഗിക്കുന്ന അണുനാശിനികൾക്ക് പ്രവർത്തിക്കാൻ അൽപം സമയം ആവശ്യമാണ്. സ്പ്രേ ചെയ്ത ഉടൻ തുടയ്ക്കുമ്പോൾ ബാക്ടീരിയകൾ ചാവില്ല, പകരം ആ നനഞ്ഞ പ്രതലത്തിൽ അവ പടരുകയാണ് ചെയ്യുന്നത്.
അതുകൊണ്ട് ലിക്വിഡ് സ്പ്രേ ചെയ്ത ശേഷം 5 മുതൽ 10 മിനിറ്റ് വരെ കാത്തിരിക്കുക, അതിനുശേഷം മാത്രം തുടയ്ക്കുക. ടോയ്‌ലറ്റ് ബൗൾ, പുറംഭാഗങ്ങൾ, മൂടി, പ്രത്യേകിച്ച് നമ്മൾ എപ്പോഴും തൊടുന്ന ഫ്ലഷ് ഹാൻഡിൽ എന്നിവ വൃത്തിയാക്കുമ്പോഴും ഈ ക്ഷമ കാണിക്കുക.














Click it and Unblock the Notifications