Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളിയും തേനും, തൈരും കറ്റാർ വാഴയും; മുഖത്തിന്റെ തിളക്കം കാക്കാൻ വീട്ടിൽ ഉണ്ടാക്കാം ഈ മാസ്ക്കുകൾ

വേനൽക്കാലത്ത് ചർമ്മ സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. പ്രകോപനം, വിയർപ്പ്, ചൊറിച്ചിൽ, ടാനിം​ഗ് മറ്റ് പലതരത്തിലുമുള്ള പ്രശ്നങ്ങള‍ും ഉണ്ടാവും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാരിക്കാനും നല്ല തിളക്കം ലഭിക്കാനും നമുക്ക് വീട്ടിൽ തന്നെ ചില മാസ്ക്കുകൾ തയ്യാറാക്കാം. വളരെ എളുപ്പമാണ് ഈ മാസ്ക്കുകൾ തയ്യാറാക്കാൻ

തൈരും കറ്റാർവാഴയും: തൈരും കറ്റാർവാഴയും നിങ്ങളുടെ മുഖത്തിന്റെ ഫ്രഷ്നസ് നിലനിർത്താൻ സഹായകമാണ്. ഒരു പാത്രത്തിൽ ഒരു സ്പൂൺ തൈരും 3 സ്പൂൺ കറ്റാർവാഴ ജെല്ലും ചേർത്ത് മിക്സ് ചെയ്യുക. മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 15 - 20 മിനുറ്റ് വെയ്ക്കാം. ശേഷം വെള്ളം ഉപയോ​ഗിച്ച മുഖം കഴുകുക.

skin

മുൾട്ടാണി മിട്ടിയും പെപ്പർമിൻ്റും: പെപ്പർമിന്റ് തണുപ്പേകുന്നു, മുൾട്ടാണി മിട്ടി മുഖത്തെ അധിക എണ്ണ നീക്കം ചെയ്യുന്നു. ഇവ രണ്ടും ചേർത്തുള്ള മാസ്ക്ക് നിങ്ങളുടെ മുഖത്ത് പുരട്ടുമ്പോൾ മുഖത്ത് തിളക്കം ലഭിക്കുന്നു. ഒരു പാത്രത്തിൽ 2 ടീസ്പൂൺ മുൾട്ടാണിമിട്ടിയും 1 ടീസ്പൂൺ പൊടിച്ച പെപ്പർ മിന്റും ചേർക്കുക. ആവശ്യമെങ്കിൽ, കുറച്ച് വെള്ളം ചേർക്കാം. പക്ഷേ മിശ്രിതം വളരെ നേർത്തതല്ലെന്ന് ഉറപ്പാക്കണം. പേസ്റ്റ് മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങുന്നത് വരെ വയ്ക്കുക. വെള്ളത്തിൽ കഴുകാം.

തക്കാളിയും തേനും ഫേസ് മാസ്ക്: ഒരു പാത്രത്തിൽ 1 ഇടത്തരം വലിപ്പമുള്ള തക്കാളിയും ഒരു സ്പൂൺ തേനും മിക്സ് ചെയ്യുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം. 20 മിനിറ്റ് നേരം ഇത് മുഖത്ത് പുരട്ടി വെയ്ക്കാം. എണ്ണമയമുള്ളതും മുഖക്കുരു സാധ്യതയുള്ളതുമായ ചർമ്മത്തിന് മികച്ച ആൻറി ബാക്ടീരിയൽ, ആൻ്റിസെപ്റ്റിക് ഗുണങ്ങൾ തേൻ നൽകുന്നു. തക്കാളിക്ക് ടാനിംഗ് വിരുദ്ധ ​ഗുണങ്ങൾ ഉണ്ട്. ഈ രണ്ട് ചേരുവകളും ചേർന്ന മിശ്രിതം മുഖത്തിന് മികച്ച നിറം നൽകുന്നു.

റോസ് വാട്ടറും ചന്ദനവും: റോസ് വാട്ടർ മുഖത്തെ അധിക എണ്ണയും അഴുക്കും നീക്കം ചെയ്യാൻ സഹായിക്കുന്നു. ചർമ്മത്തിന ജലാംശം നൽകുന്നു. 2 ടേബിൾസ്പൂൺ ശുദ്ധമായ ചന്ദനപ്പൊടി റോസ് വാട്ടറുമായി കലർത്തി പേസ്റ്റ് ഉണ്ടാക്കണം. പേസ്റ്റ് മുഖത്ത് തേക്കാം. പേസ്റ്റ് ഉണങ്ങിയ ശേഷം, സാധാരണ വെള്ളത്തിൽ കഴുകുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+