Get Updates
Get notified of breaking news, exclusive insights, and must-see stories!

തക്കാളിക്ക് തൊട്ടാല്‍ പൊളളുന്ന വില, കറികളില്‍ തക്കാളിക്ക് പകരം എന്ത് ഉപയോഗിക്കാം? ഇതാ പകരക്കാര്‍

ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് തക്കാളി. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ തക്കാളിയുടെ വില കേട്ടാല്‍ മൂക്കത്ത് വിരല്‍വച്ചു പോകും. ഒരു കിലോ തക്കാളിക്ക് നൂറില്‍ കൂടുതലാണ് വില. തക്കാളി എല്ലാവരുടെയും കുടുംബ ബജറ്റിനെ താളം തെറ്റിച്ചിട്ടുണ്ട്. എന്നാല്‍ തക്കാളി നമ്മുടെ പാചകത്തിന് നിര്‍ബന്ധമാണോ? തക്കാളിക്ക് പകരമായി ഏതൊക്കെ സാധനങ്ങള്‍ നമുക്ക് പാചകത്തിനായി ഉപയോഗിക്കാന്‍ സാധിക്കും.

റെഡ് ബെല്‍ പെപ്പര്‍
തക്കാളിക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് റെഡ് ബെല്‍ പെപ്പര്‍. സാന്‍ഡ്വിച്ചുകളിലും സലാഡുകളിലും അവ ഉപയോഗിക്കാം, പാകം ചെയ്യുമ്പോള്‍ തക്കാളിക്ക് സമാനമായ നിറവും ആകൃതിയും റെഡ് ബെല്‍ പെപ്പറിനുണ്ട്.

tomato

തൈര്
തക്കാളിക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് തൈര്. ഇത് കറിക്ക് നല്ല തിക്‌നെസ് നല്‍കാന്‍ സഹായിക്കും. തക്കാളിക്ക് പകരം തൈരാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് പാചകത്തിന് ഏറ്റവും അവസാനമായി ഉപയോഗിക്കുക.

മത്തങ്ങ
പതിറ്റാണ്ടുകളായി പലരും തീന്‍മേശയില്‍ മാറ്റിനിര്‍ത്തിയ ഒന്നാണ് മത്തങ്ങ. എന്നാല്‍ ഇന്നത്തെ തക്കാളി വില നിങ്ങളുടെ മനസ്സ് മാറ്റും. തക്കാളിക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് മത്തങ്ങ. മത്തങ്ങകള്‍ തക്കാളിക്ക് ഏറ്റവും മികച്ച വിലകുറഞ്ഞ ഓപ്ഷനാണ്. കാരണം അവ തക്കാളി വിലയുടെ പകുതിയാണ് നല്‍കേണ്ടത്. കൂടാതെ കുറച്ച് സ്വാഭാവിക മധുരവും മത്തങ്ങയ്ക്ക് ലഭിക്കും.

ടൊമാറ്റോ കെച്ചപ്പ്
തക്കാളിക്ക് പകരം ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ടൊമാറ്റോ കെച്ചപ്പ്. മധുരമുള്ള സ്വാദുള്ളതിനാല്‍, ചെറുതായി മധുരമുള്ള ഭക്ഷണങ്ങളില്‍ തക്കാളിക്ക് പകരമായി ടൊമാറ്റോ കെച്ചപ്പ് ഉപയോഗിച്ചാല്‍ മതി.

പുളി
തക്കാളിക്ക് പകരമായി കൂടുതല്‍ ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് പുളി. തക്കാളിയുടെ രുചി സാമ്യം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. വീടുകളില്‍ ഉണ്ടാക്കുന്ന കറികള്‍ക്ക് തക്കാളിക്ക് പകരമായി പുളി ഉപയോഗിക്കുന്നത് ഏറ്റവും അനുയോജ്യമാണ്. കൂടാതെ ത്ക്കാളിയേക്കാള്‍ എത്രയോ വിലക്കുറവാണ് പുളിക്ക്.

മാങ്ങ
മാങ്ങയും തക്കാളിക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്. തക്കാളി പോലെ മധുരവും പുളിയുമുള്ളതിനാല്‍ ഏറ്റവും അനുയോജ്യമായ ഒന്നാണ്. തക്കാളിയെക്കാള്‍ വിലക്കുറവില്‍ മാങ്ങ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുകയും ചെയ്യും.

അതേസമയം, വിളവ് കുറഞ്ഞതും മഴപ്പേടിയില്‍ തക്കാളി കര്‍ഷകര്‍ ഉത്പാദനം കുറച്ചതുമാണ് തക്കാളിയുടെ വില കൂടാനുള്ള പ്രധാന കാരണം. ആന്ധ്രയിലെ പാത്തിക്കൊണ്ടയിലെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തക്കാളി എത്തുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

ചില സ്ഥലങ്ങളില്‍ തക്കാളി മാറ്റി മറ്റു വിളകള്‍ കൃഷി ചെയ്യുന്നത് ഉത്പാദനത്തെ ബാധിച്ചിരുന്നു. തക്കാളിയേക്കാള്‍ കൂടുതല്‍ വില ബീന്‍സിന് കിട്ടി തുടങ്ങിയതോടെയാണ് കര്‍ഷകര്‍ ബീന്‍സ് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. അതുപോലെ മഴയുടെ ലഭ്യത കുറഞ്ഞത് കാരണം ചില മേഖലകളില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുപോയതും തിരിച്ചടിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+