Get Updates
Get notified of breaking news, exclusive insights, and must-see stories!

നാവിലാകെ മഞ്ഞ നിറമാണോ..? പേടിക്കേണ്ട, കളയാന്‍ എളുപ്പവഴികളുണ്ട്

മാറിയ ജീവിതശൈലിയും തിരക്ക് പിടിച്ച ജോലിയും കാരണം സ്വന്തം ആരോഗ്യം പോലും നേരാംവണ്ണം ശ്രദ്ധിക്കാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗം പേരും. അതില്‍ തന്നെ ഏറ്റവും പ്രധാനമാണ് വായയുടെ ആരോഗ്യം. തിരക്ക് പിടിച്ച പ്രഭാതസമയത്ത് പലരും നേരാംവണ്ണം ബ്രഷ് ചെയ്യാതെ ജോലിക്കായി ഒാടുന്നവരായിരിക്കും. ഇതാകട്ടെ വായയുടെ ആരോഗ്യത്തെ മോശമാക്കുകയും ചെയ്യും.

വായയുടെ ആരോഗ്യം എന്ന് പറയുമ്പോള്‍ ഏറ്റവും പ്രധാനം നാവിന്റേയും പല്ലിന്റേയും ആരോഗ്യമാണ്. ഭക്ഷണം രുചിയോടെ കഴിക്കാനും ചവച്ചരക്കാനും ഇവ രണ്ടും ആരോഗ്യത്തോടെയിരുന്നേ മതിയാകൂ. ആരോഗ്യമുള്ള നാവിന്റെ സ്വാഭാവിക നിറം പിങ്കാണ് എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പലരുടേയും നാവിന്റെ നിറം മഞ്ഞ നിറത്തില്‍ കാണപ്പെടാറുണ്ട്. എങ്ങനെയാണ് നാവിലെ മഞ്ഞനിറം ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

Tongue Care Tips

മഞ്ഞ നാവ് തടയുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഏറ്റവും പ്രധാനം നന്നായി ബ്രഷ് ചെയ്യുക എന്നതാണ്. ഓരോ തവണയും രണ്ട് മിനിറ്റ് വീതം പല്ല് തേക്കുകയും ദിവസത്തില്‍ ഒരു തവണ ഫ്‌ലോസ് ചെയ്യുകയും ചെയ്യുക. നിങ്ങളുടെ നാവിന്റെ ഉപരിതലത്തില്‍ നിന്ന് ബാക്ടീരിയകളും അവശിഷ്ടങ്ങളും നീക്കം ചെയ്യാന്‍ നിങ്ങള്‍ ഒരു ടംഗ് സ്‌ക്രാപ്പര്‍ അല്ലെങ്കില്‍ മൃദുവായ ബ്രെസ്റ്റഡ് ടൂത്ത് ബ്രഷ് ഉപയോഗിക്കണം.

പുകവലി നിങ്ങളുടെ നാവിനെ പ്രകോപിപ്പിക്കുകയും നിറവ്യത്യാസത്തിന് കൂടുതല്‍ വിധേയമാക്കുകയും ചെയ്യും. നിങ്ങള്‍ ഒരു സ്ഥിരം പുകവലിക്കാരനാണെങ്കില്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് അത് ഉപേക്ഷിക്കുന്നത് എന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല ഇത് നിങ്ങളുടെ നാവിന്റെ രൂപം മെച്ചപ്പെടുത്താനും സഹായിക്കും.

നാരുകള്‍ ഉമിനീര്‍ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. ഇത് നിങ്ങളുടെ നാവ് വൃത്തിയോടെയും ഈര്‍പ്പത്തോടെയും നിലനിര്‍ത്താന്‍ സഹായിക്കും. പ്രതിദിനം കുറഞ്ഞത് 25 മുതല്‍ 35 ഗ്രാം വരെ ഫൈബര്‍ കഴിക്കുന്നതാണ് ഉത്തമം. അതിനാല്‍, കൂടുതല്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കാന്‍ തുടങ്ങുക.

ഹൈഡ്രജന്‍ പെറോക്‌സൈഡിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇത് നാവിന്റെ മഞ്ഞനിറത്തിന് കാരണമാകുന്ന ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കും. അല്‍പം ഹൈഡ്രജന്‍ പെറോക്‌സൈഡ് അതിനേക്കാള്‍ രണ്ടിരട്ടി വെള്ളത്തില്‍ കലര്‍ത്തി 30 സെക്കന്‍ഡ് നേരത്തേക്ക് കഴുകുക. ദിവസത്തില്‍ ഒരിക്കല്‍ ഇത് ചെയ്യുന്നത് നാവിലെ കറകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+