വൃത്തിയാക്കിയിട്ടും നിങ്ങളുടെ നാക്ക് മഞ്ഞനിറത്തിലാണോ..? ഇതായിരിക്കാം കാരണം, ശ്രദ്ധിക്കണം
ആരോഗ്യമുള്ള വായ മൊത്തത്തിലുള്ള ക്ഷേമത്തിന് ഏറെ പ്രധാനമാണ്. വായയുടെ സംരക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ അധികം ആരും ശ്രദ്ധിക്കാത്ത ഒന്നാണ് നാവിന്റെ സംരക്ഷണം. ആരോഗ്യമുള്ള നാവ് പൊതുവെ പിങ്ക് കലര്‍ന്ന നിറത്തിലായിരിക്കും കാണപ്പെടുക. എന്നാല്‍ മിക്കവരുടേയും നാവ് മഞ്ഞനിറത്തില്‍ കാണപ്പെടാറുണ്ട്. ഇത് സാധാരണയായി നിങ്ങളുടെ നാവില്‍ കുടുങ്ങിയ ഭക്ഷണത്തിന്റെയോ മൃതകോശങ്ങളുടെയോ അടയാളം മാത്രമായിരിക്കാം.
എങ്കില്‍ എപ്പോഴും ഈ കാരണങ്ങള്‍ തന്നെയായിരിക്കണം എന്നില്ല. ഉപരിതലത്തില്‍ ചെറിയ മുഴകളുടെ രൂപത്തിലുള്ള പാപ്പില്ല എന്ന ഭക്ഷണ റിസപ്റ്ററുകളാല്‍ നാവ് മൂടപ്പെട്ടിരിക്കുന്നു. പാപ്പില്ലയുടെ വലിയ ഉപരിതല വിസ്തീര്‍ണ്ണം കാരണം ഭക്ഷണവും അവശിഷ്ടങ്ങളും ഇവിടെ ശേഖരിക്കപ്പെടുന്നു. തല്‍ഫലമായി നിങ്ങള്‍ക്ക് മഞ്ഞ നിറത്തിലും നാവും വായ് നാറ്റവും ഉണ്ടാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ധാരാളം മഞ്ഞള്‍ ചേര്‍ത്ത കറി ഒരുപക്ഷെ നിങ്ങളുടെ നാവിനെ മഞ്ഞനിറമാക്കിയേക്കാം. ഇത് കൂടാതെ പുകവലി, ച്യൂയിംഗ് ഗം, വായയുടെ മോശം സംരക്ഷണം, നിര്‍ജലീകരണം, പതിവ് മദ്യപാനം, അമിതമായ ചായ, കാപ്പി ഉപയോഗം എന്നിവയെല്ലാം നാവിന്റെ സ്വാഭാവിക പിങ്ക് നിറം നഷ്ടപ്പെടാന്‍ കാരണമായേക്കാം. ഇതല്ലാതെ ഇനി പറയുന്ന രോഗങ്ങള്‍ കാരണവും നാവ് മഞ്ഞ നിറത്തിലായേക്കാം.
ജിയോഗ്രാഫിക് ടംഗ് എന്നത് ദോഷകരമല്ലാത്ത ഒരു അവസ്ഥയാണ്. ഈ അവസ്ഥയില്‍ നാവിന്റെ ഉപരിതലത്തിലെ പാച്ചുകള്‍ കാണില്ല. ഈ പാച്ചുകള്‍ മിനുസമാര്‍ന്നതും ചുവന്നതുമാണ്. ഇത് ചിലപ്പോള്‍ വേദനയ്ക്ക് കാരണമാകുകയും സുഗന്ധവ്യഞ്ജനങ്ങള്‍, ഉപ്പ്, മധുരപലഹാരങ്ങള്‍ തുടങ്ങിയ ചില ഭക്ഷണങ്ങളോട് നിങ്ങളെ കൂടുതല്‍ സെന്‍സിറ്റീവ് ആക്കുകയും ചെയ്യും. ഇതിന് ചികിത്സ ആവശ്യമില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
വിട്ടുമാറാത്ത കോശജ്വലന അവസ്ഥയായ ഓറല്‍ ലൈക്കണ്‍ പ്ലാനസും നാവിന്റെ മഞ്ഞ നിറത്തിന് കാരണമാകും. മഞ്ഞപ്പിത്തം ചര്‍മ്മത്തിനും കണ്ണിനും മഞ്ഞനിറം നല്‍കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. നിങ്ങളുടെ കരള്‍ വീക്കം സംഭവിക്കുകയും ബിലിറൂബിന്‍ പ്രോസസ്സ് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുമ്പോള്‍ ഇത് സംഭവിക്കുന്നു. അത് ശരീരത്തില്‍ അടിഞ്ഞുകൂടുകയും നാവിന്റെ അടിവശം മഞ്ഞകലര്‍ന്ന നിറവ്യത്യാസത്തിന് കാരണമാവുകയും ചെയ്യും.
ഒരു ഫംഗല്‍ അണുബാധയായ ഓറല്‍ ത്രഷ് കാരണവും മഞ്ഞ നിറം വരാം. ഈ രോഗം ബാധിച്ചാല്‍, നിങ്ങള്‍ക്ക് വായിലും നാവിലും ഓഫ്-വൈറ്റ് അല്ലെങ്കില്‍ മഞ്ഞ പാടുകള്‍ ഉണ്ടാകാം. മലേറിയ വിരുദ്ധ മരുന്നുകള്‍, ഓറല്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍, എച്ച്‌ഐവി മരുന്നുകള്‍ തുടങ്ങിയ ചില മരുന്നുകള്‍ നാവിന്റെ നിറവ്യത്യാസത്തിന് കാരണമായേക്കാം. നിങ്ങളുടെ വായില്‍ ആവശ്യത്തിന് ഉമിനീര്‍ ഇല്ലാത്തതിന ആണ് വരണ്ട വായ എന്ന് പറയുന്നത്.
ഇത് ബാക്ടീരിയകളുടെ രൂപീകരണത്തിന് കാരണമാകുകയും നിങ്ങളുടെ നാവില്‍ മഞ്ഞ പാടുകള്‍ ഉണ്ടാക്കുകയും ചെയ്യും. ഷോഗ്രന്‍സ് സിന്‍ഡ്രോം, പ്രമേഹം, റേഡിയേഷന്‍, കീമോതെറാപ്പി എന്നിവയും വരണ്ട വായയ്ക്ക് കാരണമാകും.












Click it and Unblock the Notifications