കറിയിൽ ഉപ്പിട്ടത് കൂടിപ്പോയോ? ടെൻഷൻ വേണ്ട...അടുക്കളയിൽ ഉണ്ട് പരിഹാരം
നന്നായി ഭക്ഷണം ഉണ്ടാക്കുന്നവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഉപ്പ് ഇടുമ്പോൾ സംഭവിക്കുന്ന അബദ്ധം, ബാക്കി ഒക്കെ വളരെ നന്നായി ചെയ്താലും ഉപ്പിട്ടാൽ അധികമാകും, ഭക്ഷണം എത്ര രുചിയുള്ളതായാലും ഉപ്പ് ഇത്തിരി കൂടിയാൽ പിന്നെ അത് കഴിക്കാനാകുമോ? ഉപ്പ് കുറഞ്ഞുപോയാല്‍
വീണ്ടും ഇടാമെന്ന് വെയ്ക്കാം..
എന്നാൽ കൂടിയാൽ എന്ത് ചെയ്യും.., പേടിക്കേണ്ട നിങ്ങൾ തയ്യാറാക്കിയ ഭക്ഷണത്തിൽ ഉപ്പ് കൂടിയാൽ ഇനി പേടിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ ഈ പ്രശ്‌നം പരിഹരിക്കാം.. 7 വഴികളാണ് നിങ്ങൾക്ക് പറഞ്ഞുതരാൻ പോകുന്നത്.

ഉരുളക്കിഴങ്ങ്: കറിയിൽ ഉപ്പ് കൂടിയാൽ നിങ്ങൾ ഉരുളക്കിഴങ്ങി വെച്ച് ഉപ്പ് കുറയ്ക്കാം ഉരുളക്കിഴങ്ങ് മുറിച്ച് കറിയിൽ ഇടുക. 20 മിനിറ്റ് നേരം ഉരുളക്കിഴങ്ങ് കറിയിൽ മുങ്ങിക്കിടക്കട്ടെ. അതിന് ശേഷം അത് നീക്കം ചെയ്യുക. ഉരുളക്കിഴങ്ങ് അധികമുള്ള ഉപ്പ് ആഗിരണം ചെയ്യും. ഇനി കറി വീണ്ടും രുചിച്ച് നോക്കാം.
അരിപ്പൊടി ഉണ്ട: അരിപ്പൊടി കൊണ്ട് ചെറിയ ഉരുള ഉണ്ടാക്കി അത് കറിയിൽ ഇടുക. കുറേനേരം വെയ്‌ക്കേണ്ടതില്ല. ഇട്ടയുടൻ തന്നെ അരിയുണ്ട അധികമുള്ള ഉപ്പ് ആഗിരണം ചെയ്‌തെടുക്കുന്നതാണ്.
തൈര്: ചർമ സംരക്ഷണത്തിന് മുതൽ മുടിയുടെ സംരക്ഷണത്തിന് വരെ തൈര് കൊണ്ട് ഉപയോഗം ഉണ്ട്. ഉപ്പ് കുറയ്ക്കാനും നിങ്ങളെ തൈര് സഹായിക്കും. അധിക ഉപ്പ് നീക്കം ചെയ്യാൻ ഒരു ടീസ്പൂൺ തൈര് കറയിൽ ഒഴിക്കാം, അൽപനേരം വേവിക്കുക.
ഫ്രഷ് ക്രീം: ഫ്രഷ് ക്രീമിന് വിഭവങ്ങളിലെ ഉപ്പുരസം നിർവീര്യമാക്കാൻ കഴിയും. ഫ്രഷ് ക്രീം ഒഴിക്കുമ്പോൾ കട്ടിയാവുകയും ഇത് ഉപ്പ് കുറയ്ക്കുകയും ചെയ്യും.
പാൽ: ഉപ്പ് കൂടിയാൽ രണ്ട് ടീസ്പൂൺ പാൽ ചേർക്കാം. ഇത് ഉപ്പ് കുറയ്ക്കാൻ മാത്രമല്ല സഹായിക്കുന്നത് വിഭവത്തിന്റെ രുചിയും കൂട്ടും.
ഉള്ളി: ഉപ്പ് കൂടിപ്പോയാൽ വിഭവത്തിൽ ഉള്ളി ചേർക്കാം. അഞ്ച് മിനിറ്റിന് ശേഷം ഉള്ളി എടുക്കാം. പച്ച ഉള്ളി കഷ്ണങ്ങളാക്കി ഇട്ടാൽ മതി.
വിനഗറും പഞ്ചസാരയും : ഉപ്പ് കൂടിയാൽ ആ വിഭവത്തിൽ ഒരു ടേബിൾ സ്പൂൺ വിനഗറും പഞ്ചസാരയും ചേർക്കുക. വിനഗറിന്റെ പുളിയും പഞ്ചസാരയുടെ മധുരവും ഉപ്പ് കുറയ്ക്കാൻ സഹായിക്കും. .












Click it and Unblock the Notifications