മക്കള്‍ക്ക് പഞ്ചസാര അധികം കൊടുക്കല്ലേ; മധുരപ്രേമം കുറയ്ക്കാന്‍ ഈ വഴികള്‍ പരീക്ഷിക്കാം
വെളുത്ത വിഷം എന്നാണ് പഞ്ചസാര അറിയപ്പെടുന്നത്. പഞ്ചസാരയുടെ അമിതമായ ഉപയോഗം ഒരാളെ ഇഞ്ചിഞ്ചായി കൊല്ലും എന്നതാണ് ഈ വിശേഷണത്തിന് കാരണം. പ്രായമായവരുടെ മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തെയും പഞ്ചസാരയുടെ അമിതോപയോഗം പ്രതികൂലമായി ബാധിക്കും. ഇന്ന് കടയില്‍ നിന്ന് വാങ്ങുന്ന മിക്ക ഉല്പന്നങ്ങളിലും അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. കോളകള്‍ മുതല്‍ കുപ്പികളില്‍ ലഭിക്കുന്ന ശീതളപാനീയങ്ങളില്‍ വരെ ചേര്‍ക്കുന്ന പഞ്ചസാരയുടെ അളവ് വളരെക്കൂടുതലാണ്. ഇത് പ്രമേഹത്തിനും ശരീര ഭാരം വര്‍ധിക്കുന്നതിനും ദന്തരോഗങ്ങള്ക്കുമൊക്കെ കാരണമാകാറുണ്ട്.
ഇന്നത്തെ കാലത്ത് കുട്ടികള്‍ എല്ലാ ദിവസവും മധുരം ചേര്‍ത്ത പലഹാരങ്ങള്‍ ധാരാളം കഴിക്കുന്നുണ്ട്. ഇതുകൂടാതെ മിഠായികളും കോളയും ഐസ്ക്രീമുമൊക്കെ പതിവു വിഭവം ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് മധുരത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടത് വളരെ അനിവാര്യമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. മാതാപിതാക്കളാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.

കുട്ടിക്കാലത്ത് അമിതമായി പഞ്ചസാര കഴിക്കുന്നത് ഭാവിയില്‍ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, പല്ലിന്റെ ക്ഷയം, ഹൈപ്പര്‍ ആക്ടിവിറ്റി, മൂഡ് സ്വിങ്സ് തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും. കൊച്ചുകുട്ടികള്‍ മധുരം എളുപ്പം ഇഷ്ടപ്പെടും. കൂടുതല്‍ കൊടുക്കുന്തോറും അവര്‍ അതിന് അടിമപ്പെടും. അതിനാല്‍ കുട്ടിക്കാലത്ത് തന്നെ ആരോഗ്യകരമായ ബദല്‍ മാര്‍ഗങ്ങളിലൂടെ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
കുട്ടികള്‍ പഞ്ചസാര അമിതമായി കഴിക്കുന്നത് കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന ചില മാര്‍ഗങ്ങള്‍ ഇതാണ്.
പഞ്ചസാരയും കൃത്രിമ നിറങ്ങളും ചേര്‍ന്ന സിറിയലുകള്‍ പതിവായി കഴിക്കുന്ന നിരവധി കുട്ടികളുണ്ട്. ഗ്രാനോള ബാറുകള്‍, ഫ്ളേവേര്‍ഡ് തൈര് തുടങ്ങി നാം ഹെല്‍ത്തി എന്നു കരുതുന്ന പല ഭക്ഷണങ്ങളിലും അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇവയുടെ പാക്കേജുകളിലെ ചേരുവകളുടെ പട്ടിക എപ്പോഴും പരിശോധിക്കുക. ഫ്രക്ടോസ് കോണ്‍ സിറപ്പ്, സുക്രോസ്, മാള്‍ട്ടോസ് തുടങ്ങിയ വാക്കുകള്‍ പാക്കറ്റില്‍ ഉണ്ടെങ്കില്‍ സൂക്ഷിച്ചോളൂ, അതില്‍ അമിതമായി പഞ്ചസാര അടങ്ങിയിട്ടുണ്ട്.
മധുരമില്ലാത്ത ബദല്‍ മാര്‍ഗങ്ങള്‍
മധുരമില്ലാത്ത ഓട്സ്, തൈര്, നട്ട് ബട്ടര്‍ എന്നിവ വാങ്ങുക. എന്നിട്ട് വീട്ടില്‍ വച്ച് മിതമായി പഞ്ചസാര ചേര്‍ക്കുക. ഇതിലൂടെ മധുരത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയും. പഞ്ചസാരയ്ക്ക് പകരം പഴങ്ങള്‍, കറുവപ്പട്ട, വാനില എന്നിവ ഉപയോഗിച്ച് സ്വാഭാവികമായി രുചി വര്‍ധിപ്പിക്കാന്‍ കഴിയും.
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക
സോഡകള്‍, ഫ്ളേവേര്‍ഡ് പാല്, എനര്‍ജി ഡ്രിങ്കുകള്‍, പാക്കറ്റിലെ പഴച്ചാറുകള്‍ എന്നിവയില്‍ പഞ്ചസാര അമിതമായി അടങ്ങിയിട്ടുണ്ട്. അതിനു പകരം സ്മൂത്തികള്‍ വീട്ടില്‍ ഉണ്ടാക്കി കുട്ടികള്‍ക്ക് നല്‍കുക. പഴങ്ങളുടെ സ്വാഭാവിക മധുരം കുട്ടിക്കാലത്തേ ശീലിപ്പിക്കുക.
ആപ്പിള്‍, മാമ്പഴം, വാഴപ്പഴം പോലുള്ള പ്രകൃതിദത്ത മധുരം അടങ്ങിയ പഴങ്ങള്‍ കുട്ടികള്‍ക്കു നല്‍കുക. നാരുകള്‍, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ഈ പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. അതേസമയം സംസ്കരിച്ച മധുരപലഹാരങ്ങളില്‍ ശരീരത്തിന് ദോഷകരമായ അളവിലാണ് പഞ്ചസാരയുള്ളത്. പഴങ്ങള്‍ കഴിക്കുന്നതിലൂടെ മധുരത്തോടുള്ള ആര്‍ത്തിയും ഇല്ലാതാകും.
കെച്ചപ്പ്, ബാര്‍ബിക്യൂ സോസ് തുടങ്ങിയവയില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. അവ മിതമായി ഉപയോഗിക്കുക. അല്ലെങ്കില്‍ കുറഞ്ഞ പഞ്ചസാര ഉപയോഗിച്ച് വീട്ടില്‍ തന്നെ ഉണ്ടാക്കി കുട്ടികള്‍ക്കു നല്‍കാം.
വീട്ടില്‍ കുക്കികള്‍, കപ്പ് കേക്കുകള്‍, കേക്കുകള്‍ എന്നിവ ബേക്ക് ചെയ്യുമ്പോള്‍ കൂടുതല്‍ മധുരം കിട്ടാന്‍ വാഴപ്പഴം ഉടച്ച് ചേര്‍ക്കാം. ആപ്പിള്‍ സോസ് ഈന്തപ്പഴം പോലുള്ള ബദല്‍ മാര്‍ഗങ്ങളും ഉപയോഗിക്കാം. വീട്ടില്‍ ഉണ്ടാക്കുന്ന ഇത്തരം പലഹാരങ്ങള്‍ കടയില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ആരോഗ്യകരമാണ്.
പഞ്ചസാര കുട്ടികളെ എങ്ങനെ ബാധിക്കുന്നുവെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കുക. അതിലുപരി മാതാപിതാക്കള്‍ മധുരം ഉപയോഗിക്കുന്നതില്‍ കുട്ടികള്‍ക്ക് ഏറ്റവും വലിയ മാതൃകയായിത്തീരുക. കാരണം മാതാപിതാക്കളുടെ ഭക്ഷണശീലങ്ങളാണ് കുട്ടികളില്‍ വലിയ സ്വാധീനം ചെലുത്തുന്നത്.
ഡിസ്ക്ലെയിമര്- ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications