അതിരാവിലെ നെയ്യ് ചേർത്തൊരു ചായ കുടിച്ച് നോക്കൂ; ഗുണങ്ങൾ എന്താണെന്ന് അറിയാം
ഒരു ചായയിൽ ദിവസം തുടങ്ങുന്നവരാണ് നമ്മളിൽ പലരും. ഇഞ്ചി, ഏലക്കായ , കറുവപ്പട്ട തുടങ്ങിയവയെല്ലാം ഇട്ട് ചായ തയ്യാറാക്കുന്ന പതിവ് നമ്മുക്കുണ്ട്. എന്നാൽ നെയ് ചേർത്ത് തയ്യാറാക്കിയിട്ടുണ്ടോ? അത്ഭുതപ്പെടേണ്ട, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉത്തമമാണ് നെയ് ചേർത്ത ചായ. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ് നെയ്. ചായയിൽ ഒരു സ്പൂൺ നെയ് ചേർക്കുന്നത് പൊതുവെയുള്ള ആരോഗ്യത്തിന് ഉണർവ് നൽകുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
നെയ്യ് വയറ്റിലെ ആസിഡുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കും. ഇത് പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. അതുവഴി മലബന്ധം, ദഹനക്കേട് പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. മാത്രമല്ല ഇവയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ഊർജം നൽകും. നെയ് ചേർത്ത ചായയുടെ മറ്റ് ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം

ദഹനം വേഗത്തിലാക്കുന്നു
കുടലിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ഫാറ്റി ആസിഡായ ബ്യൂട്ടറേറ്റ് നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണം വിഘടിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഇത് സഹായിക്കുന്നു.മികച്ച ദഹനത്തിന് മാത്രമല്ല വയറുവേദന പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് ഉത്തമമാണ്.
ആർത്തവ വേദന കുറക്കുന്നു
നെയ്യ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് . ഇത് ആർത്തവസമയത്ത് ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും കുറയ്ക്കാൻ സഹായിക്കും. എന്നിരുന്നാലും, ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ പരിമിതമാണ്.
നല്ല കൊളസ്ട്രോളിന് സഹായിക്കും
നെയ്യിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറിക് ആസിഡും ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പ് സമാഹരിക്കാനും നല്ല കൊളസ്ട്രോളിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും. സാധാരണ ചായ കുടിക്കുന്നത് ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർധിക്കാൻ കാരണമാകും. അതുകൊണ്ട് നെയ്യ് ചായ ആരോഗ്യകരമായ ബദലാണ്.
മെച്ചപ്പെട്ട മലവിസർജനം
നെയ്യിൽ അടങ്ങിയിരിക്കുന്ന ബ്യൂട്ടിറേറ്റ് കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി കൃത്യമായ മലവിസർജനം സാധ്യമാക്കുന്നു. വിറ്റാമിൻ എ, ഡി, ഇ, കെ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഈ പോഷകങ്ങൾ ആവശ്യമാണ്.
സ്വാഭാവിക ലൂബ്രിക്കൻ്റ്
പ്രകൃതിദത്തമായ ലൂബ്രിക്കന്റുകളിൽ ഒന്നാണ് നെയ്. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ എല്ലുകൾ, സന്ധികൾ പേശികൾ എന്നിവയെ പോഷിപ്പിക്കാനും സന്ധി വേദന പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. സന്ധി വേതന പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് നെയ് ചായ ഉത്തമമാണ്.
ഇങ്ങനെയൊക്കെ ആണെങ്കിലും നെയ്യിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. അമിതമായ ഉപഭോഗം അമിതവണ്ണത്തിന് കാരണമാകും. അതുകൊണ്ട് തന്നെ അമിതമായി നെയ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.












Click it and Unblock the Notifications