Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി പനങ്കുല പോലെ വളരും, വേണ്ടത് ഇത് മാത്രം..ഉപയോഗിക്കുന്നത് എങ്ങനെയെന്ന് നോക്കാം

കണ്ണിന് കാഴ്ച കൂടാൻ മുരങ്ങയിലെ ബെസ്റ്റാണെന്ന് മുതിർന്നവർ പറയാറുണ്ട്. അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിലെ കുട്ടികൾക്ക് മുരിങ്ങയിലകൊണ്ടുള്ള തോരനും കറിയുമെല്ലാം ധാരാളം വെച്ച് നൽകാറുമുണ്ട്. എന്നാൽ മുരിങ്ങയില കണ്ണിന്റെ മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും നല്ലതാണെന്ന് എത്ര പേർക്കറിയാം. മുടികൊഴിച്ചൽ ഇല്ലാതാക്കി മുടി തഴച്ചുവളരാനും ഉത്തമമാണത്രേ മുരിങ്ങ. അറിയാം.

മുരിങ്ങയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചൽ തടഞ്ഞ് മുടിയെ സമൃദ്ധമായി വളരാൻ സഹായിക്കുന്നു. മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി തലയോട്ടിയിലെ രക്തയോട്ടം പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ആരോഗ്യകരമായ മുടി വളർച്ചയ്ക്കും മുടിയുടെ മൊത്തത്തിലുള്ള സംരക്ഷണത്തിനും ആവശ്യമായ പോഷണവും മുരിങ്ങ പ്രധാനം ചെയ്യുന്നു.

moringanew-

ഇനി എങ്ങനെയൊക്കെ മുരിങ്ങ ഉപയോഗിക്കാമെന്ന് നോക്കാം

മുരിങ്ങ ഹെയർ മാസ്ക്-ഒരു ടേബിൾ സ്പൂൺ മുരിങ്ങ ഓയിൽ, ഒരു പഴുത്ത അവക്കാഡോ, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര് എന്നിവയാണ് ഈ മാസ്ക് തയ്യാറാക്കാൻ ആവശ്യം. അവക്കാഡോ നന്നായി ഉടച്ചെടുത്ത് മറ്റ് ചേരുവകൾ എല്ലാം ചേർത്ത് കുഴമ്പുരൂപത്തിൽ തയ്യാറാക്കിയെടുക്കാം. ഇത് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റോളം ഒരു ടൗവ്വൽ കൊണ്ട് പൊതിഞ്ഞ് വെയ്ക്കാം. അതിന് ശേഷം വീര്യം കുറഞ്ഞ സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

മുരിങ്ങ ഓയിൽ മസാജ്-വെളിച്ചെണ്ണയോ, ആർഗൻ ഓയിലോ പോലുള്ള ഏതെങ്കിലും എണ്ണയുമായി യോജിപ്പിച്ച് തലയിൽ നന്നായി മസാജ് ചെയ്ത് കൊടുക്കാം. 30 മിനിറ്റോളം തേച്ച് പിടിപ്പിക്കാം. അതിനുശേഷം 1 മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. രാത്രി മുഴുവൻ തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം പിറ്റേന്ന് കഴുകി കളയുന്നതും നല്ലതാണ്.

മുരിങ്ങ നീര് വേർതിരിച്ചെടുത്ത് തലയിൽ തേക്കാം-കൈ നിറയെ മുരിങ്ങയില എടുക്കാം, അരകപ്പ് വെള്ളവും ആവശ്യമാണ്. ഇലകൾ നന്നായി വൃത്തിയാക്കിയതിന് ശേഷം അൽപം വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കാം. നീര് എടുത്തതിന് ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് 30 മിനിറ്റ് കഴിഞ്ഞ് കഴുകാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

മുരിങ്ങ ഇലയായും സപ്ലിമെന്റായും പൗഡറായുമൊക്കെ നിങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ഡോക്ടറിടെ നിർദ്ദേശം അനുസരിച്ച് മാത്രമേ ഇവ ഉപയോഗിക്കാവൂ. മുരിങ്ങ ഇലയോടൊപ്പം തന്നെ മുരിങ്ങാ പൂവും കഴിക്കുന്നത് നല്ലതാണ്. ഇവ തോരനായോ സാലഡ് ആയോ ഉപയോഗിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+