രാത്രിയിലെ പല്ലുവേദന ഇനി പമ്പ കടക്കും; വീട്ടില്‍ തന്നെയുണ്ട് പരിഹാരം, ഫലമുറപ്പ്
പല്ലുവേദന നമ്മളില്‍ പലരേയും അലട്ടുന്ന ഒന്നാണ്. പലര്‍ക്കും രാത്രി കാലങ്ങളില്‍ സ്ഥിരമായി പല്ല് വേദന അനുഭവപ്പെടാറുണ്ട്. രണ്ടോ മൂന്നോ ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ഇത്തരം പല്ലുവേദനകള്‍ക്ക് നിങ്ങള്‍ നിര്‍ബന്ധമായും ദന്തരോഗ വിദഗ്ധനെ കാണണം. എന്നാല്‍ നമ്മുടെ ചില ജീവിതചര്യകളുടെ ഭാഗമായും പല്ലുവേദന അനുഭവപ്പെടാം. അതിനെ നമുക്ക് സ്വയം ചികിത്സിക്കാവുന്നതാണ്.
പല്ലുവേദനയുണ്ടെങ്കില്‍ ഇതിന്റെ അസ്വസ്ഥത കാരണം നിങ്ങളുടെ ഉറക്കത്തെയും ദോഷകരമായി ബാധിക്കും. എപ്പോഴും നമുക്ക് ഈ അവസരങ്ങളില്‍ വൈദ്യസഹായം തേടാന്‍ കഴിഞ്ഞെന്നും വരില്ല. ഈ സാഹചര്യങ്ങളില്‍ നമുക്ക് സ്വയം ചില മാര്‍ഗങ്ങളിലൂടെ പല്ലുവേദനയെ അകറ്റാനും ശരിയായി ഉറങ്ങാനും സാധിക്കും. അത് എങ്ങനെയൊക്കെയാണ് എന്ന് നോക്കാം.

കിടക്കുമ്പോള്‍ പതിവിലും അല്‍പം തല ഉയര്‍ത്തി വെക്കണം. തലയിലേക്കുള്ള രക്തചംക്രമണം പല്ലുവേദനയുള്ള സമയത്ത് കൂടിയാല്‍ വേദന കലശലാക്കും. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അസിഡികോ തണുത്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ പല്ലുകളെ സെന്‍സിറ്റീവാക്കും. നേരത്തെ പല്ലില്‍ ദ്വാരങ്ങളോ മറ്റോ ഉള്ളവര്‍ക്ക് ഇത് കൂടുതല്‍ ദോഷം ചെയ്യും.
മൗത്ത് വാഷ് ഉപയോഗിച്ച് പല്ല് കഴുകണം. ഇത് നിങ്ങളുടെ പല്ലുകള്‍ അണുവിമുക്തമാക്കാന്‍ സഹായിക്കും. രാത്രിയില്‍ പല്ലുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉറങ്ങുന്നതിനുമുമ്പ് ഒരു ഐസ് പായ്ക്ക് വേദനയുള്ള ഭാഗത്ത് വെക്കുക. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കും. വായില്‍ ഉപ്പുവെള്ളം കൊള്ളുന്നതും പല്ല് വേദനയെ അകറ്റും. പേരക്കയില കടിച്ച് തിന്നുന്നത് പല്ലുവേദനക്ക് താല്‍ക്കാലിക ശമനം നല്‍കാന്‍ സഹായിക്കും.
രാത്രിയിലും ബ്രഷ് ചെയ്യുന്നത് ശീലമാക്കണം. പകല്‍ മുഴുവന്‍ നമ്മള്‍ കഴിച്ച ഭക്ഷണാവിഷ്ടങ്ങള്‍ നമ്മുടെ വായില്‍ ഉണ്ടായിരിക്കും. ഇത് കളയാന്‍ രാത്രി പല്ല് തേക്കുന്നതാണ് ഉചിതം. വേദനസംഹാരികള്‍ കഴിക്കുന്നതും പല്ലുവേദനക്കുള്ള കാരണം തടസപ്പെടുന്ന രാത്രിയിലെ നിങ്ങളുടെ ഉറക്കത്തെ സഹായിക്കും. എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായിരിക്കണം ഇത് കഴിക്കേണ്ടത്.
ഇബുപ്രോഫെന്‍ (അഡ്വില്‍, മോട്രിന്‍), അസറ്റാമിനോഫെന്‍ (ടൈലനോള്‍), ആസ്പിരിന്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നത് പല്ലുവേദനയെ തല്‍ക്കാലത്തേക്ക് ശമിപ്പിക്കും. ബെന്‍സോകൈന്‍ ഉപയോഗിച്ചുള്ള പേസ്റ്റുകളോ ജെല്ലുകളോ ഉപയോഗിക്കുന്നതും നല്ലതാണ്.
എന്നാല്‍ 2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ബെന്‍സോകൈന്‍ നല്‍കരുത്. രണ്ട് ദിവസത്തില്‍ കൂടുതല്‍ പല്ലുവേദന കഠിനമായി അനുഭവപ്പെടാറുണ്ടെങ്കില്‍ ഡോക്ടറെ കാണിക്കണം. മാത്രമല്ല പല്ലുവേദനയ്‌ക്കൊപ്പം ചിലര്‍ക്ക് പനിയോ തലവേദനയോ വേദനയോ വരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തലും ദന്തരോഗ വിദഗ്ധനെ സമീപിക്കാന്‍ മറക്കരുത്.












Click it and Unblock the Notifications