Get Updates
Get notified of breaking news, exclusive insights, and must-see stories!

വെയിലത്ത് ഇറങ്ങിയോ? എന്നാൽ മുഖം ചില്ലാക്കാം, ദാ ഈ മാസ്കുകൾ ഉപയോഗിച്ചോളൂ

പുറത്ത് ചുട്ടുപൊള്ളുകയാണ്. വെയിലത്ത് ഒന്ന് ഇറങ്ങിക്കഴിഞ്ഞാൽ ചർമ്മമൊക്കെ കരിഞ്ഞ് പോകുന്നത് പോലൊരു അവസ്ഥയും. ഈ സമയത്ത് കൃത്യമായ ചർച്ച സംരക്ഷണ മാർഗങ്ങൾ പിന്തുടർന്നില്ലെങ്കിൽ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഏറ്റവും ഉത്തമം കൂളിങ് മാസ്കുകൾ തന്നെയാണ്. ഇവ ചൂട് ഇല്ലാതാക്കാൻ മാത്രമല്ല മറിച്ച് ചർമ്മത്തിലെ ഇരുണ്ട പാടുകൾ, ചുളിവുകൾ എന്നിവയെല്ലാം ഇല്ലാതാക്കാനും സഹായിക്കും. ഇനി മാസ്കുകൾ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് അറിയാം

facemsk2-

കറ്റാർവാഴ-യോഗേർട്ട് മാസ്ക്

മുഖസംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്തമായ മാർഗങ്ങളിലൊന്നാണ് കറ്റാർവാഴ. ചർമ്മ സംരക്ഷണത്തിൽ യോഗേർട്ടിനും പങ്കുണ്ട്. മാസ്ക് തയ്യാറാക്കാനായി നാല് ടേബിൾസ്പൂൺ കറ്റാർ വാഴ ജെൽ എടുക്കാം. ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പ്ലെയിൻ തൈര് ചേർത്ത് നന്നായി ഇളക്കിയെടുക്കാം. മാസ്ക് മുഖത്ത് 10-15 മിനിറ്റ് വരെ വെച്ചതിന് ശേഷം കഴുകിക്കളയാം

തക്കാളി-തേൻ മാസ്ക്

തക്കാളിയുടെ പൾപ്പും ഒരു ടേബിൾ സ്പൂൺ തേനും എടുത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഏകദേശം 20 മിനിറ്റ് മുഖത്ത് ഇത് സൂക്ഷിക്കാം. ഉണങ്ങിക്കഴിഞ്ഞാൽ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മൃദുവായ ടൗവ്വൽ ഉപയോഗിച്ച് സാവധാനം തുടക്കാം.

പനിനീരും ചന്ദനപ്പൊടിയും

ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടിയും അത്ര തന്നെ പനിനീരും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. അതിന് ശേഷം മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മുതൽ 20 മിനിറ്റ് വരെ സൂക്ഷിക്കാം. അതിന് ശേഷം മുഖം കഴുകാം.

യോഗേർട്ടും കക്കിരിയും ചേർത്ത മാസ്ക്

കക്കിരി ആദ്യം കുഴമ്പ് രൂപത്തിൽ അടിച്ചെടുക്കാം. ഇതില്ക് യോഗേർട്ടും ചേർത്ത് നന്നായി യോജിപ്പിക്കണം. അതിനുശേഷം 15 മിനിറ്റോളം മാസ്ക് മുഖത്ത് വെയ്ക്കാം. വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

മഞ്ഞൾ, പുതിന, പനിനീര് ചേർത്ത മാസ്ക്

കുറച്ച് പുതിനയില, ഒരു സ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടേബിൾസ്പൂൺ എന്നീ ചേരുവകൾ കുഴമ്പ് രൂപത്തിൽ തയ്യാറാക്കിയെടുക്കാം. ഇത് മുഖത്ത് തേച്ച് മിനിറ്റ് ഇരിക്കാൻ അനുവദിക്കുക. അതിനുശേഷം കഴുകിക്കളയാം.

ഏത് തരം മാസ്കുകൾ ഉപയോഗിക്കുമ്പോഴും ചർമ്മത്തിന് അലർജിയില്ലെന്ന് ഉറപ്പാക്കണം. അതിനാൽ ഏത് മാസ്കാണ് നിങ്ങളുടെ ചർമ്മത്തിന് ഏറ്റവും അനുയോജ്യം എന്ന് തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നതാണ് ഉത്തമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+