വീട് ഭരിക്കുന്നത് പാറ്റയും കൊതുകും എലിയുമാണോ? ഒഴിവാക്കാന്‍ ഈ മുന്‍കരുതലുകള്‍ സ്വീകരിക്കൂ
മഴക്കാലം ആരോഗ്യത്തിന് വലിയ കരുതല്‍ കൊടുക്കേണ്ട സമയമാണ്. ശരീരം മാത്രമല്ല താമസിക്കുന്ന ഇടവും പരിസരങ്ങളും എല്ലാം മഴക്കാലത്ത് വൃത്തിയായി സൂക്ഷിക്കേണ്ടത് രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ അനിവാര്യമാണ്.മഴക്കാലത്ത് വീടിന്റെ സംരക്ഷണത്തിനും പ്രത്യേകം കരുതല്‍ കൊടുക്കണം. കാരണം രോഗങ്ങള്‍ പരത്തുന്ന കൊതുകുകള്‍, പാറ്റകള്‍, എലികള്‍ എന്നിവയ്ക്ക് ഏറ്റവുമായ അനുയോജ്യമായ സമയമാണ് മഴക്കാലം. സൂക്ഷിച്ചില്ലെങ്കില്‍ ഡെങ്കിപ്പനി, എലിപ്പനി, ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരാന്‍ അധിക സമയമൊന്നും വേണ്ട.
മഴവെള്ള കെട്ടിക്കിടക്കാതെയും മാലിന്യം കൂന്നു കൂടിക്കിടക്കാതെയും വീടിന്റെ പരിസരം സൂക്ഷിക്കുക എന്നതാണ് ഇതിനുള്ള ഏക പോംവഴി. മഴക്കാലത്തിനു മുമ്പ് തന്നെ വീടിനെ ഒരുക്കി എടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

മഴക്കാലത്തെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത് മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഉണ്ടാകുന്ന ഉദാസീനത മൂലമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കെട്ടിക്കിടക്കുന്ന ഡ്രൈനേജുകള്‍, വീടിനുള്ളിലെ ചോര്‍ച്ചകള്‍, ഈര്‍പ്പം, ശ്രദ്ധിക്കാതെ പോകുന്ന ഇരുണ്ട മൂലകള്‍ എന്നിവയൊക്കെ കൊതുകുകള്‍, പാറ്റകള്‍, ചിതലുകള്‍, എലികള്‍ എന്നിവയ്ക്ക് വളരാന്‍ അനുയോജ്യ സാഹചര്യം ഒരുക്കുന്നു. വീടിനുള്ളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുന്നതും രോഗകാരികളായ ബാക്ടീരിയകള്‍ വളരാന്‍ കാരണമാകുന്നു.
മഴക്കാലത്തിനു മുമ്പ് സ്വീകരിക്കേണ്ട ചില മുന്‍കരുതലകളാണ് ഇവിടെ പറയുന്നത്. ചെറിയ ചെറിയ മുന്‍കരുതലുകള്‍ക്ക് പോലും വലിയ രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ കഴിയും
വീടിന്റെ ചോര്‍ന്നൊലിക്കുന്ന ഭാഗങ്ങള്‍ മഴക്കാലത്തിനു മുമ്പേ പരിശോധിച്ചു അവ അടയ്ക്കാന്‍ ശ്രമിക്കുക. ചുമരുകള്‍, മേല്‍ക്കൂര, ടൈലുകള്‍ എന്നിവ പരിശോധിച്ച് വിള്ളലുകള്‍ അടയ്ക്കുക. വിള്ളലുകള്‍ അടച്ചില്ലെങ്കില്‍ അവയിലൂടെ ഉറുമ്പുകള്‍ക്കും ചിതലിനും മറ്റു പ്രാണികള്‍ക്കും ഒക്കെ വീടിനുള്ളിലേക്ക് പ്രവേശനം ലഭിക്കുന്നു.
കൊതുകുകളുടെ പ്രജനനം ഒഴിവാക്കാന്‍ മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഉപയോഗിക്കാത്ത പാത്രങ്ങള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവ വെള്ളം കെട്ടിക്കിടക്കാതെ നീക്കം ചെയ്യുക.വാതിലുകളിലും ജനാലകളിലും ഉള്ള വിണ്ടുകീറലുകള്‍ പരിശോധിക്കുക. ഇവയിലെ വിടവുകള്‍ കീടങ്ങള്‍ വളരാന്‍ കാരണമാകും
അടുക്കളയും കുളിമുറിയും ഡീപ് ക്ലീന്‍ ചെയ്യുക. അടുക്കളയിലെ ഈര്‍പ്പമുള്ള ഭാഗങ്ങള്‍ നന്നായിവൃത്തിയാക്കുക. അടുക്കള പരമാവധി നനവില്ലാതെ സൂക്ഷിക്കുക. ഈര്‍പ്പം കുറയ്ക്കുന്നതിനും വീടിനുള്ളില്‍ വായു സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും എക്‌സോസ്റ്റ് ഫാനുകള്‍ സ്ഥാപിക്കുക.വീടിനുള്ളിലെ കാര്‍ബോര്‍ഡുകളും സഞ്ചികളും ഒഴിവാക്കുക കാര്‍ബോര്‍ഡുകള്‍ക്ക് പകരം പാത്രങ്ങള്‍ ഉപയോഗിക്കുക. കാര്‍ബോര്‍ഡുകളാണ് പാറ്റകളുടെ പ്രധാന വിഹാര കേന്ദ്രം. മാലിന്യം സൂക്ഷിക്കുന്ന പാത്രങ്ങള്‍ നന്നായി അടച്ചു സൂക്ഷിക്കുക.
യൂക്കാലിപ്‌സ് അല്ലെങ്കില്‍ നാരങ്ങാ പുല്ല് പോലെയുള്ള സസ്യ എണ്ണകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച
റിപ്പല്ലന്റുകള്‍ കീടങ്ങളെ അകറ്റാന്‍ ഉപയോഗിക്കാം. ഇത് കുട്ടികളും വളര്‍ത്തു മൃഗങ്ങളും ഒക്കെയുള്ള വീടുകളില്‍ പ്രാണികള്‍ക്കുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ്. ആഴ്ച ചോറും വീടും പരിസരങ്ങളും ഡീപ് ക്ലീന്‍ ചെയ്യുക. മുന്‍കൂട്ടിയുള്ള പരിപാലനം വീടിനുള്ളിലേക്ക് രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത് തടയും.












Click it and Unblock the Notifications