ബാല്‍ക്കണിയില്‍ നിന്ന് പ്രാവിനെ ഓടിക്കാന്‍ പതിനെട്ടടവും പ്രയോഗിച്ചോ; ഈ സിമ്പിള്‍ ടിപ്സ് പ്രയോഗിക്കൂ
ബാല്‍ക്കണിയിലെ പ്രാവിന്റെ ശല്യം ഇന്ന് പല വീടുകളും ഫ്ളാറ്റുകളും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് ഫ്ളാറ്റുകളുടെ ബാല്‍ക്കണിയില്‍ കൂട്ടത്തോടെ വരുന്ന പ്രാവുകള്‍ ബാല്‍ക്കണികളിലും ജനലുകളിലും കാഷ്ഠിച്ച് വൃത്തികേടാക്കുന്നത് പതിവ് സംഭവമാണ്. ബാത്റൂമിന്റെ വെന്റിലേഷനില്‍ കൂടുവെച്ച് താമസിക്കുന്നതും ഇവയുടെ സ്വഭാവ രീതിയാണ്.
പ്രാവുകള്‍ ശക്തമായി ചിറകിട്ടടിക്കുമ്പോള്‍ ഉണ്ടാകുന്ന പൊടി അലര്‍ജി പ്രശ്നങ്ങള്‍ക്കും മറ്റും കാരണമാകാറുണ്ട്. ആസ്മ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പ്രാവിന്റെ തൂവല്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അണുബാധ, വിട്ടുമാറാത്ത തുമ്മല്‍ എന്നിവയൊക്കെ പ്രാവിന്റെ സമ്പര്‍ക്കം മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എത്ര ശല്യം ഉണ്ടാക്കിയാലും അവയെ തുരത്താന്‍ ക്രൂരമായ വഴികള്‍ തേടാത്തവരാണ് നമ്മളില്‍ കൂടുതല്‍ പേരും. എളുപ്പ മാര്‍ഗ്ഗത്തിലൂടെ ഇവയെ എങ്ങനെ ഓടിക്കാം എന്ന് പലര്‍ക്കും അറിയില്ല. താഴെപ്പറയുന്ന പ്രകൃതി സൗഹൃദമായ സിമ്പിള്‍ ടിപ്സിലൂടെ പ്രാവിന്റെ ശല്യം ഒഴിവാക്കാന്‍ കഴിയും. അതിനായി വീടിനുള്ളിലുള്ള വസ്തുക്കള്‍ തന്നെ പ്രയോഗിച്ചാല്‍ മതിയാകും.
പ്രാവുകള്‍ക്ക് തിളങ്ങുന്ന വസ്തുക്കള്‍ ഭയമാണ്. അതിനാല്‍ പഴയ സീഡികള്‍, അലൂമിനിയം ഫോയില്‍ കഷണങ്ങള്‍, കണ്ണാടി എന്നിവ ബാല്‍ക്കണി പോലുള്ള സ്ഥലങ്ങളില്‍ വയ്ക്കാം. ഇവയില്‍ വെളിച്ചം പ്രതിഫലിക്കുമ്പോള്‍ പ്രാവുകള്‍ അകന്നു പോകും. പ്രാവുകള്‍ക്ക് തീവ്രമായ ഗന്ധം സഹിക്കാന്‍ കഴിയില്ല. കര്‍പ്പൂരം കത്തിക്കുന്നത് പ്രാവുകളെ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്. യൂക്കാലിപ്സ്, പുതിന എന്നിവയുടെ എണ്ണ തളിക്കുന്നതും നല്ലതാണ്.
ബാല്‍ക്കണിയില്‍ ആണെങ്കില്‍ പ്രാവുകളെ തടയാന്‍ ഏറ്റവും മികച്ച മാര്‍ഗം വല കെട്ടുന്നതാണ്. പ്രാവുകള്‍ അപ്പാര്‍ട്ട്മെന്റിനുള്ളിലേക്ക് വരുന്നത് തടയുകയും ചെയ്യും ബാല്‍ക്കണി വൃത്തിയായി കിടക്കുകയും ചെയ്യും.
പ്രാവുകള്‍ക്ക് വെള്ളവുമായുള്ള സമ്പര്‍ക്കവും വലിയ താല്പര്യമില്ലാത്ത കാര്യമാണ്. പ്രത്യേകിച്ച് അവ വിശ്രമിക്കുന്ന സ്ഥലങ്ങള്‍ നനഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുന്ന കൂട്ടരല്ല. ഉണങ്ങിയ പ്രതലത്തില്‍ കഴിയാനാണ് ഇവ ഇഷ്ട്പ്പെടുന്നത്. ഈ സാഹചര്യത്തില്‍ പ്രാവുകള്‍ പതിവായി ഇരിക്കുന്ന സ്ഥലങ്ങളില്‍ വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.
ഡിസ്ക്ലെയിമര് - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications