കരിപിടിച്ച നിലവിളക്കും ഇനി മിന്നിത്തിളങ്ങും; നിങ്ങളുടെ വീട്ടിലുള്ള ഈ 2 സാധനങ്ങൾ മാത്രം മതി! !
വിളക്ക് വീടിന്റെ ഐശ്വര്യമാണ്. രാവിലേയും വൈകീട്ടും വിളയ്ക്ക് വെയ്ക്കുന്ന ആളുകൾ
ഉണ്ട്. നമ്മുടെ വീടിന്റെ ഐശ്വര്യവും സമാധാനവും സന്തോഷവുമൊക്കെ നിലനിർത്തുന്നതിൽ വിളക്കിന് ഏറെ പ്രാധാന്യമുണ്ട്. വിളക്ക് കത്തിക്കുന്നതിനും പൂജാ മുറിയിൽ സൂക്ഷിക്കുന്നതിനും രീതിയുണ്ട്.
വിളക്ക് കത്തിക്കുമ്പോൾ ശുദ്ധി വേണം. അത് പോലെ തന്നെ പൂജാ മുറിയും വിളക്കും വൃത്തിയായി സൂക്ഷിക്കുകയും വേണം. കറ പിടിച്ചതോ കരിപിടിച്ചതോ ആയ വിളക്ക് വീട്ടിൽ ഉണ്ടാവരുത്. ദിവസവും വിളക്ക് തേച്ച് കഴുകുന്നവർ ഉണ്ടാവും. എന്നിട്ടും വിളക്കിന്റെ കറ പോകാതെ മങ്ങിയിരിക്കും. നിങ്ങളും ഈ പ്രശ്‌നം നേരിടുന്നുണ്ടോ.. അതിനുള്ള പരിഹാരമാണ് പറയാൻ പോകുന്നത്. ഇനി നിങ്ങളുടെ വിളക്ക് തിളങ്ങും.

വിളക്ക് എന്നും തിളങ്ങി നിൽക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്, വിളക്കിന്റെ തെളിമ വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. വിളക്ക് നല്ലപോലെ തിളങ്ങി നിൽക്കണമെങ്കിൽ ഈ രണ്ട് സാധനങ്ങൾ മതി. കരിപിടിച്ച വിളക്കും തിളങ്ങും. നിമിഷ നേരം കൊണ്ട് വിളക്കിലെ കരിയും ക്ലാവും ഒക്കെ പോയി തിളങ്ങും. എന്താണ് ആ വിദ്യ എന്ന് അറിഞ്ഞാലോ...
വളരെ എളുപ്പമാണ് ആദ്യം കുറച്ച് ഡിഷ് വാഷ് എടുക്കാം അതിനൊപ്പം ചെറുനാരങ്ങ നീര് ചേർക്കാം. രണ്ടും നന്നായി മിക്സ് ചെയ്യുക. അതിനുശേഷം സ്ക്രബർ അതിൽ മുക്കി വിളക്ക് നന്നായി തേച്ച് കഴുകാം. രണ്ടാമത്തെ വിദ്യ തക്കാളി കൊണ്ടാണ്. തക്കാളി ഉണ്ടെങ്കിൽ കറയൊക്കെ എളുപ്പത്തിൽ നമുക്ക് കളയാം.
തക്കാളിയും ബേക്കിംഗ് സോഡയും വിനാഗിരിയും ചേർത്ത് അരച്ച് എടുക്കണം. ഇത് 20 മിനിട്ട് വിളക്കിൽ തേച്ചുപിടിപ്പിക്കുക. അതിന് ശേഷം വിളക്ക് നന്നായി തേച്ച് ഉരച്ച് കഴുകാം. വിളക്ക് തിളങ്ങും. എന്നാൽ ഉടൻ ഈ വിദ്യ പരീക്ഷിക്കുകയല്ലേ...












Click it and Unblock the Notifications