ഹോളി ആഘോഷത്തിന് ശേഷം മുടിയിലേയും ചര്‍മ്മത്തിലേയും നിറങ്ങള്‍ പോകുന്നില്ലേ? ഇതാ ചില എളുപ്പവഴികള്‍
നിറങ്ങളുടെ ഉത്സവമായ ഹോളി തകര്‍ത്താഘോഷിച്ചതിന്റെ ആലസ്യത്തിലായിരിക്കും ഇന്ന് പലരും. എന്നാല്‍ ചിലരാകട്ടെ പരസ്പരം വാരിയെറിഞ്ഞ നിറങ്ങള്‍ ദേഹത്ത് നിന്ന് നീക്കാനുള്ള ശ്രമകരമായ ജോലിയിലും ആയിരിക്കും. ഹോളി ആഘോഷിച്ചതിന് ശേഷം ഭൂരിഭാഗം പേരും ഏറെ സമയം ചെലവഴിക്കുന്നത് ചര്‍മ്മത്തിലും മുടിയിലും ഉള്ള നിറങ്ങള്‍ നീക്കം ചെയ്യാന്‍ ആയിരിക്കും.
ചര്‍മ്മത്തിലും മുടിയിലും പറ്റി പിടിച്ചിരിക്കുന്ന നിറങ്ങള്‍ വൃത്തിയാക്കുന്നത് ഒരു ശ്രമകരമായ ജോലിയാണ്. എന്നാല്‍ ചില പൊടിക്കൈകള്‍ കൊണ്ട് വീട്ടില്‍ നിന്ന് തന്നെ ഇവ വേഗത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും എന്ന് പലര്‍ക്കും അറിയില്ല. അതിനെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പാലും കടലമാവും ഉപയോഗിച്ചുള്ള ഹാക്കിനെ കുറിച്ചാണ് ആദ്യം പറയാന്‍ പോകുന്നത്. ഒരു പാത്രത്തില്‍, ചെറിയ അളവില്‍ പാലും കടലമാവും യോജിപ്പിച്ച് സ്‌ക്രബ് ഉണ്ടാക്കുക. അതിനുശേഷം, മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ, ഇത് സൂക്ഷിക്കുക. വൃത്താകൃതിയില്‍ വെള്ളം ഉപയോഗിച്ച് സ്‌ക്രബ് ചെയ്യുക. മുഖം വൃത്തിയാക്കിയ ശേഷം, നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കാന്‍ മോയ്‌സ്ചറൈസിംഗ് ലോഷന്‍ ഉപയോഗിക്കാം.
എല്ലാവരുടേയും വീട്ടില്‍ സര്‍വ സാധാരണയായി കാണുന്ന ഒന്നാണ് മഞ്ഞള്‍. ഔഷധഗുണങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉള്ളതിനാല്‍ പലതരം ചര്‍മ്മസംരക്ഷണ പ്രശ്‌നങ്ങള്‍ക്ക് ഇത് നന്നായി പ്രവര്‍ത്തിക്കുന്നു. ഒരു ചെറിയ കണ്ടെയ്‌നറില്‍, മഞ്ഞള്‍, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, തേന്‍, പാല്‍ അല്ലെങ്കില്‍ തൈര് എന്നിവ യോജിപ്പിച്ച് കളര്‍ സ്റ്റെയിന്‍സ് നീക്കം ചെയ്യുന്നതിനായി സ്‌ക്രബ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടിയതിന് ശേഷം പത്ത് പതിനഞ്ച് മിനിറ്റിന് ശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകാം.
ഓട്സ്, തേന്‍, നാരങ്ങ നീര് എന്നിവ അടങ്ങിയ സ്‌ക്രബ് ദൃഢമായ നിറങ്ങളുടെ അടയാളങ്ങള്‍ നീക്കം ചെയ്യാന്‍ വളരെ സഹായകരമാണ്. ഈ സ്‌ക്രബ് ഉണ്ടാക്കാന്‍, ഒരു പാത്രത്തില്‍ ഓട്സ്, തേന്‍, നാരങ്ങ നീര് എന്നിവ യോജിപ്പിച്ച് ഇളക്കുക. ഇത് മുഖത്ത് പുരട്ടിയ ശേഷം ഉണങ്ങാന്‍ അനുവദിക്കുക. ഇത് കഴുകുന്നതിന് മുമ്പ് വൃത്താകൃതിയില്‍ നന്നായി മസാജ് ചെയ്യുക.
രണ്ട് ടീസ്പൂണ്‍ മുള്ട്ടാണി മിട്ടി എടുത്ത് ഒരു ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് ഫേസ് പായ്ക്ക് ഉണ്ടാക്കുക. രണ്ട് ചേരുവകളും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ഈ സ്‌ക്രബ് നിങ്ങളുടെ ചര്‍മ്മത്തെ വൃത്തിയുള്ളതും സില്‍ക്ക് ആക്കി മാറ്റുകയും ഹോളി നിറങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.












Click it and Unblock the Notifications